ബാഹുബലി രണ്ടാം ഭാഗം പ്രഖ്യാപിച്ചതിലും നേരത്തേ എത്തിയേക്കുമെന്ന് സൂചനകൾ. 2017 ഏപ്രിൽ 28ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യ സൂചനകൾ. എന്നാൽ ചിത്രത്തിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് വേഗത്തിൽ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. മാർച്ച് അവസാനത്തോടെ ഇറക്കാനാണ് തീരുമാനം.

ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷൻ ദൃശ്യങ്ങളും ക്ലൈമാക്‌സ് ദൃശ്യങ്ങളും ചിലർ പുറത്തു വിട്ടത് സംവിധായകൻ രാജമൗലിക്ക് അലോസരമുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് റിലീസിങ് നേരത്തെയാക്കുന്നത്. രാജമൗലിയും നിർമ്മാതാക്കളും ഇതു സംബന്ധിച്ച ചർച്ചകൾ നടത്തിയതായാണ് റിപ്പോർട്ട്. ചിത്രത്തിന്റെ അവസാനഭാഗത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.

പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും ഗ്രാഫിക്‌സ് വർക്കുകളുമാണ് ഇനിയുള്ളത്. ഇവയൊക്കെ വേഗത്തിൽ പൂർത്തിയാക്കാനാണ് ശ്രമം.