- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏരിയസ് പ്ലസിൽ പുലിമുരുകൻ ഒരു കോടി ക്ലബ്ബിലെത്തിയത് 25 ദിവസം കൊണ്ട്; ബാഹുബലി ഒന്നിന് വേണ്ടി വന്നത് 23 ദിവസവും; കൺക്ലൂഷൻ പത്ത് ദിവസം കൊണ്ട് എല്ലാം മറികടന്നു; തിരുവനന്തപുരത്തെ റിക്കോർഡുകൾ തകർന്നത് ഇങ്ങനെ
തിരുവനന്തപുരം: ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ഡ വിസ്മയം ബാഹുബലി രണ്ടാംഭാഗം കേരളത്തിലും റെക്കോർഡുകൾ തിരുത്തിക്കുറിക്കുന്നു. ഇരുപത്തിയഞ്ചു ദിവസം പിന്നിട്ട ചിത്രം, തിരുവനന്തപുരത്തെ ഏരിയസ് പ്ലസിൽ നിന്നു മാത്രം 2 കോടി വാരിക്കഴിഞ്ഞു. ഇത് ദേശീയ റെക്കോർഡ് ആണെന്നും അഞ്ചുകോടി ചിത്രം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഏരീസ് ഉടമ സോഹൻ റോയ് പറഞ്ഞു. നിലവിൽ ഏറ്റവും കൂടുതൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രവും ബാഹുബലിയാണ്. ജില്ലയിൽ അതിവേഗത്തിൽ ഒരു കോടി നേടുന്ന ചിത്രമെന്ന റെക്കോർഡും ബാഹുബലി സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. നഗരത്തിലെ മൾട്ടിപ്‌ളക്‌സായ ഏരീസ് പ്‌ളക്‌സ് സിനിമാസിൽ നിന്നു മാത്രം പത്തുദിവസം കൊണ്ട് ഒരു കോടി രൂപ സ്വന്തമാക്കിയാണു ഈ നേട്ടം സ്വന്തമാക്കിയത്. വേഗത്തിൽ ഒരുകോടി നേടിയ ചിത്രങ്ങളിൽ ബാഹുബലി ഒന്നും പുലിമുരുകനുമാണ് ഉണ്ടായിരുന്നത്. ഇതിൽ, ബാഹുബലി ഒന്ന് 23 ദിവസവും പുലിമുരുകൻ 25ൽ അധികം ദിവസവും കൊണ്ടാണ് ഏരീസിൽ നിന്ന് ഒരു കോടി നേടിയത്.
തിരുവനന്തപുരം: ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ഡ വിസ്മയം ബാഹുബലി രണ്ടാംഭാഗം കേരളത്തിലും റെക്കോർഡുകൾ തിരുത്തിക്കുറിക്കുന്നു. ഇരുപത്തിയഞ്ചു ദിവസം പിന്നിട്ട ചിത്രം, തിരുവനന്തപുരത്തെ ഏരിയസ് പ്ലസിൽ നിന്നു മാത്രം 2 കോടി വാരിക്കഴിഞ്ഞു. ഇത് ദേശീയ റെക്കോർഡ് ആണെന്നും അഞ്ചുകോടി ചിത്രം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഏരീസ് ഉടമ സോഹൻ റോയ് പറഞ്ഞു.
നിലവിൽ ഏറ്റവും കൂടുതൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രവും ബാഹുബലിയാണ്. ജില്ലയിൽ അതിവേഗത്തിൽ ഒരു കോടി നേടുന്ന ചിത്രമെന്ന റെക്കോർഡും ബാഹുബലി സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. നഗരത്തിലെ മൾട്ടിപ്‌ളക്‌സായ ഏരീസ് പ്‌ളക്‌സ് സിനിമാസിൽ നിന്നു മാത്രം പത്തുദിവസം കൊണ്ട് ഒരു കോടി രൂപ സ്വന്തമാക്കിയാണു ഈ നേട്ടം സ്വന്തമാക്കിയത്.
വേഗത്തിൽ ഒരുകോടി നേടിയ ചിത്രങ്ങളിൽ ബാഹുബലി ഒന്നും പുലിമുരുകനുമാണ് ഉണ്ടായിരുന്നത്. ഇതിൽ, ബാഹുബലി ഒന്ന് 23 ദിവസവും പുലിമുരുകൻ 25ൽ അധികം ദിവസവും കൊണ്ടാണ് ഏരീസിൽ നിന്ന് ഒരു കോടി നേടിയത്.