- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഹുബലിക്ക് വെബ്സീരിസുമായി നെറ്റ്ഫ്‌ളിക്‌സ് വരുന്നു; സീരിസ് എത്തുക ശിവകാമിയുടെ കഥയുമായി; 'ബാഹുബലി: ബിഫോർ ദി ബിഗിനിംഗിൽ ശിവകാമിയുടെ റോളിൽ എത്തുക വാമിഖ ഗബ്ബി
ന്യൂഡൽഹി: ബാഹുബലി ചിത്രത്തിന് വെബ്‌സീരീസുമായി നെറ്റ്ഫ്‌ളിക്‌സ് വരുന്നു. ആർ എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയിലെ പ്രധാന കഥാപാത്രമായിരുന്നു രമ്യ കൃഷ്ണൻ അവതരിപ്പിച്ച ശിവകാമി. ബുദ്ധിയും ആജ്ഞാശക്തിയുമുള്ള ധീരയായ ശിവകാമിയുടെ കഥാപാത്രത്തെ അതിഗംഭീരമായാണ് രമ്യ കൃഷ്ണൻ അവതരിപ്പിച്ചത്.ശക്തയായ രാജ്ഞിയിലേക്കുള്ള ശിവകാമിയുടെ യാത്രയെ ആസ്പദമാക്കി സീരീസ് ഒരുക്കുന്നതായി 2018ൽ തന്നെ നെറ്റ്ഫ്‌ളിക്‌സ് പ്രഖ്യാപിച്ചിരുന്നു. ആ സീരിസീന്റെ കുടുതൽ വിവരങ്ങളാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.
ആനന്ദ് നീലകണ്ഠന്റെ 'ദി റൈസ് ഓഫ് ശിവകാമി എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി'ബാഹുബലി: ബിഫോർ ദി ബിഗിനിങ്' എന്ന പേരിലാണ് സീരീസ് വരുന്നത്. 'ബാഹുബലി: ബിഫോർ ദി ബിഗിനിങ്' എന്ന നെറ്റ്ഫ്‌ളിക്‌സ് സീരീസ് 'ബാഹുബലി: ദി ബിഗിനിങ്', 'ബാഹുബലി: കൺക്ലൂഷൻ' എന്നിവയുടെ പ്രിക്വൽ ആണ്.ആദ്യ സീസണിൽ ഒൻപത് എപ്പിസോഡുകളാണ് ഉള്ളത്. മത്സര ബുദ്ധിയും പ്രതികാര ചിന്തയുമുള്ള ഒരു പെൺകുട്ടിയിൽ നിന്നും ബുദ്ധിമതിയായ രാജ്ഞിയിലേക്കുള്ള ശിവകാമിയുടെ യാത്രയാണ് ആദ്യ സീസണിൽ അവതരിപ്പിക്കുന്നത്.
ശിവഗാമിയുടെ കുട്ടിക്കാലവും യൗവനവും അവതരിപ്പിക്കുന്ന സീരീസിൽ മലയാളിക്ക് ഏറെ പരിചിതയായ പഞ്ചാബി താരം വാമിഖ ഗബ്ബി ആണ് ശിവകാമിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാഹുൽ ബോസ്, അതുൽ കുൽക്കർണി എന്നിവരും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.ദേവകട്ടയും പ്രവീൺ സറ്ററും ചേർന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. രാജമൗലിയും പ്രസാദ് ദേവനിനിയും നെറ്റ്ഫ്‌ളിസ്‌ക്‌സിനൊപ്പം നിർമ്മാണത്തിൽ പങ്കാളികളാകുന്നു.
മലയാള ചിത്രം ഗോദയിൽ ഗുസ്തി താരമായി വന്ന് പ്രേക്ഷകരുടെ പ്രശംസ നേടിയ നടിയാണ് വാമിഖ ഗബ്ബി. 'ഗ്രഹാൻ എന്ന വെബ് സീരീസിലും മികച്ച പ്രകടനമായിരുന്നു വാമിഖ ഗബ്ബി കാഴ്ചവെച്ചത്. ഇംതിയാസ് അലിയുടെ 'ജബ് വി മെറ്റ്' എന്ന ചിത്രത്തിലൂടെയാണ് വാമിഖ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.
മറുനാടന് മലയാളി ബ്യൂറോ