- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കട്ടപ്പ' അല്ല, 'കാറ്റാപ്പാ..' ആണ് ഇപ്പോഴത്തെ ഹിറ്റ്;ബാഹുബലി ഒന്നാം ഭാഗത്തിലെ ചൈനീസ് മൊഴിമാറ്റം യു ട്യൂബിൽ ഹിറ്റ്; താരമാകുന്നത് ചൈനീസ് സംസാരിക്കുന്ന ശിവകാമി
കളക്ഷൻ റെക്കോഡുകൾ തിരുത്തിക്കുറിച്ച് മുന്നേറുന്ന ബാഹുബലിയുടെ രണ്ടാം പതിപ്പിന്റെ വിവിധ ഭാഷകളിലുള്ള മൊഴിമാറ്റങ്ങൾക്കും വൻസ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. വിവിധഭാഷകളിൽ മൊഴിമാറ്റം ചെയ്ത് പ്രദർശനത്തിനെത്തിച്ചത് ചിത്രത്തിന്റെ സ്വീകാര്യതയ്ക്ക് കാരണമായ പ്രധാന ഘടകങ്ങളിലൊന്നാണ്. ബാഹുബലി ഒന്നാം ഭാഗം ചൈനീസ്, ജർമൻ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തിരുന്നു. ചൈനീസ് സംസാരിക്കുന്ന ശിവകാമിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ താരം. ബാഹുബലി ഒന്നാം ഭാഗത്തിലെ പ്രധാന സീനുകളിലൊന്നാണ് ശിവകാമി മഹിഷ്മതിയുടെ സിംഹാസനത്തിന്റെ അവകാശിയായി ആരോഹണം ചെയ്യപ്പെടുന്നത്. ഇതിൽ രമ്യാ കൃഷ്ണന്റെ കട്ടപ്പാ എന്നുള്ള ശക്തമായ വിളി ട്രോളന്മാരുടെ ഇഷ്ടമീമായി മാറുകയും ചെയ്തു. ചൈനീസിലേക്ക് മൊഴിമാറ്റം ചെയ്ത ബാഹുബലി ഒന്നാം ഭാഗത്തിലെ ഒരു രംഗം ഇപ്പോൾ യു ട്യൂബിൽ ഹിറ്റാണ്. ഈ വീഡിയോയിൽ ശിവകാമി കാറ്റാപ്പാ എന്ന് വിളിക്കുന്ന ഭാഗമാണ് ഇപ്പോൾ ഹിറ്റായിരിക്കുന്നത്.
കളക്ഷൻ റെക്കോഡുകൾ തിരുത്തിക്കുറിച്ച് മുന്നേറുന്ന ബാഹുബലിയുടെ രണ്ടാം പതിപ്പിന്റെ വിവിധ ഭാഷകളിലുള്ള മൊഴിമാറ്റങ്ങൾക്കും വൻസ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
വിവിധഭാഷകളിൽ മൊഴിമാറ്റം ചെയ്ത് പ്രദർശനത്തിനെത്തിച്ചത് ചിത്രത്തിന്റെ സ്വീകാര്യതയ്ക്ക് കാരണമായ പ്രധാന ഘടകങ്ങളിലൊന്നാണ്. ബാഹുബലി ഒന്നാം ഭാഗം ചൈനീസ്, ജർമൻ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തിരുന്നു. ചൈനീസ് സംസാരിക്കുന്ന ശിവകാമിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ താരം.
ബാഹുബലി ഒന്നാം ഭാഗത്തിലെ പ്രധാന സീനുകളിലൊന്നാണ് ശിവകാമി മഹിഷ്മതിയുടെ സിംഹാസനത്തിന്റെ അവകാശിയായി ആരോഹണം ചെയ്യപ്പെടുന്നത്. ഇതിൽ രമ്യാ കൃഷ്ണന്റെ കട്ടപ്പാ എന്നുള്ള ശക്തമായ വിളി ട്രോളന്മാരുടെ ഇഷ്ടമീമായി മാറുകയും ചെയ്തു.
ചൈനീസിലേക്ക് മൊഴിമാറ്റം ചെയ്ത ബാഹുബലി ഒന്നാം ഭാഗത്തിലെ ഒരു രംഗം ഇപ്പോൾ യു ട്യൂബിൽ ഹിറ്റാണ്. ഈ വീഡിയോയിൽ ശിവകാമി കാറ്റാപ്പാ എന്ന് വിളിക്കുന്ന ഭാഗമാണ് ഇപ്പോൾ ഹിറ്റായിരിക്കുന്നത്.