ന്യൂഡൽഹി: ബോക്‌സോഫിസ് ഗോദയിൽ ബാഹുബലിയും ദംഗലും തമ്മിലുള്ള യുദ്ധം തുടരുന്നു. തിയറ്ററുകളിൽ ഇപ്പോഴും നിറഞ്ഞോടുന്ന ബാഹുബലി രണ്ടിന്റെ കലക്ഷൻ 1500 കോടി കടന്നു. ലോകമാകെയുള്ള കലക്ഷനാണിത്.

ഇന്ത്യയിൽ മാത്രം 8000 തിയറ്ററിലാണു ബാഹുബലി റിലീസ് ചെയ്തത്. മാസങ്ങൾക്കു മുൻപു റിലീസ് ചെയ്ത ആമിർ ഖാന്റെ ദംഗലും വിജയതേരോട്ടം തുടരുകയാണ്.

ചൈനയിൽ റിലീസ് ചെയ്ത ദംഗലിന് ഒടുവിലെ വിവരം അനുസരിച്ച് 500 കോടി രൂപ കലക്ഷൻ കിട്ടി. ദംഗലിന്റെ ആഗോള കലക്ഷൻ ഇതോടെ 1200 കോടി കടന്നു.