ന്ത്യൻ സിനിമകൾക്കും ഹോളിവുഡ് സിനിമകൾക്കും പ്രദർശനാനുമതി നല്കാത്ത പാക്കിസ്ഥാനിലേക്ക് ബാഹുബലി എത്തുന്നു.പാക്കിസ്ഥാൻ രാജ്യാന്തര ചലച്ചിത്ര മേളയിലാണ് ബാഹുബലി പ്രദർശിപ്പിക്കുന്നത്. ബാഹുബലി ഉൾപ്പെടെ അഞ്ച് ഇന്ത്യൻ ചിത്രങ്ങളാണ് മേളയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. കൂടാതെ ചലച്ചിത്ര മേളയിൽ പ്രത്യേക അതിഥിയായി പങ്കെടുക്കാൻ രാജമൗലിക്കും ക്ഷണവും ലഭിച്ചിട്ടുണ്ട്. തന്റെ ട്വിറ്ററലൂടെ രാജമൗലി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയെയും ചിത്രത്തിന്റെ സംവിധായകൻ രാജമൗലിയെയുമാണ് പാക്കിസ്ഥാൻ കറാച്ചിയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് നേരിട്ട് വിളിച്ചിരിക്കുന്നത്. ബാഹുബലി എനിക്ക് നിരവധി രാജ്യങ്ങൾ സന്ദർശിക്കാനുള്ള അവസരം നൽകിയിട്ടുണ്ട്. അതിൽ ഏറ്റവും ആവേശം പകരുന്ന ഒന്നാണ് പാക്കിസ്ഥാനിൽ നിന്നും ലഭിച്ച ക്ഷണം. തന്നെ ക്ഷണിച്ചതിന് പാക്കിസ്ഥാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള നന്ദി - രാജമൗലി ട്വിറ്ററിൽ കുറിച്ചു.

ജൂനിയർ എൻ.ടി. ആറിനെയും റാം ചരണിനെയും പ്രധാനതാരങ്ങളാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് രാജമൗലിയിപ്പോൾ. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ പുരോഗമിക്കുകയാണ്