ബെംഗളൂരു: 2017 ൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ വിനോദമൂല്യത്തിൽ മികച്ച് നിൽക്കുന്നത് ഏപ്രിലിൽ പുറത്തിറങ്ങിയ ബാഹുബലി: ദ കൺക്ലൂഷൻ ആണെന്ന് പലരും തലകുലുക്കി സമ്മതിക്കുന്നുണ്ട്.എന്നാൽ. ചിത്രത്തിന്റെ സംവിധായകനായ എസ്.എസ്.രാജമൗലിയുടെ ഏറ്റവും പ്രിയപ്പെട്ട സിനിമ അതല്ല.

തെലുങ്കിൽ ഇറങ്ങിയ അർജ്ജുൻ റെഡ്ഡിയാണ് രാജമൗലിയുടെ പ്രിയ ചിത്രം.പ്രണയ ചിത്രങ്ങളോട് തനിക്ക് വലിയ പ്രിയമൊന്നുമില്ലെങ്കിലും,ദേവരകൊണ്ട, ശാലിനി പാണ്ഡേ എന്നിവരുടെ ഹൈക്ലാസ് പ്രകടനം ഉജ്ജ്വലമായെനനന് രാജമൗലി പറഞ്ഞു.

നാലുകോടിയുടെ ബജറ്റിൽ നിർമ്മിച്ച ചിത്രം 50 കോടിയാണ് ലാഭമുണ്ടാക്കിയത്.അർജുൻ റെഡ്ഡി തമിഴിൽ വർമ എന്ന പേരിൽ റീമേക് ചെയ്യുന്നുണ്ട്. നടൻ വിക്രമിന്റെ മകൻ ധ്രുവ് കന്നിവേഷമിടുന്ന ചിത്രം ബാലയാണ് സംവിധാനം ചെയ്യുന്നത്.