- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഹുബലി യുദ്ധത്തിന്റെ ക്ലൈമാക്സ് ദിനം മഴ വില്ലനായെത്തി; സമയം കളയാൻ ക്രിക്കറ്റ് കളിയുമായി താരങ്ങൾ; വീഡിയോ കാണാം
ബാഹുബലി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിരക്കിലാണ് സംവിധായകൻ രാജമൗലി. എത്രയും പെട്ടന്ന് ഷൂട്ടിങ് തീർത്ത് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ആരംഭിക്കാനാണ് രാജമൗലിയുടെ തീരുമാനം. എന്നാൽ കഴിഞ്ഞദിവസം അവസാന ഭാഗമായ യുദ്ധരംഗം ചിത്രീകരിക്കുന്നതിനിടെ വില്ലനായെത്തിയത് മഴ. മഴമൂലം അവസാനദിനമായ ഇന്നലെ ചിത്രീകരണം താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നു. സെറ്റ് വെള്ളക്കെട്ടിലായപ്പോൾ ജോലി തുടരാൻ പറ്റാത്ത അവസ്ഥയായി. എന്നാൽ ഒഴിവുസമയം ക്രിക്കറ്റ് കളിച്ച് സമയം ചെലവഴിക്കുകയായിരുന്നു ബാഹുബലി ടീം.സെറ്റിൽ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ രാജമൗലി ഫേസ്‌ബുക്കിൽ ഷെയർ ചെയ്തു. 'കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു' എന്ന ചോദ്യത്തിന് ഉത്തരവുമായെത്തുന്ന 'ബാഹുബലി: ദി കൺക്ലൂഷനാ'യി വൻ കാത്തിരിപ്പിലാണ് ഇന്ത്യയെമ്പാടുമുള്ള ആരാധകർ. ഏപ്രിൽ 28, 2017 നാണ് ചിത്രം റിലീസിനെത്തുക. ജനുവരിയിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കും. ഇപ്പോൾ ചിത്രീകരണത്തിന്റെ അന്തിമഘട്ടത്തിലുള്ള ക്ലൈമാക്സ് രംഗങ്ങൾക്ക് മാത്രം 30 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ജൂൺ രണ
ബാഹുബലി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിരക്കിലാണ് സംവിധായകൻ രാജമൗലി. എത്രയും പെട്ടന്ന് ഷൂട്ടിങ് തീർത്ത് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ആരംഭിക്കാനാണ് രാജമൗലിയുടെ തീരുമാനം. എന്നാൽ കഴിഞ്ഞദിവസം അവസാന ഭാഗമായ യുദ്ധരംഗം ചിത്രീകരിക്കുന്നതിനിടെ വില്ലനായെത്തിയത് മഴ.
മഴമൂലം അവസാനദിനമായ ഇന്നലെ ചിത്രീകരണം താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നു. സെറ്റ് വെള്ളക്കെട്ടിലായപ്പോൾ ജോലി തുടരാൻ പറ്റാത്ത അവസ്ഥയായി. എന്നാൽ ഒഴിവുസമയം ക്രിക്കറ്റ് കളിച്ച് സമയം ചെലവഴിക്കുകയായിരുന്നു ബാഹുബലി ടീം.സെറ്റിൽ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ രാജമൗലി ഫേസ്‌ബുക്കിൽ ഷെയർ ചെയ്തു.
'കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു' എന്ന ചോദ്യത്തിന് ഉത്തരവുമായെത്തുന്ന 'ബാഹുബലി: ദി കൺക്ലൂഷനാ'യി വൻ കാത്തിരിപ്പിലാണ് ഇന്ത്യയെമ്പാടുമുള്ള ആരാധകർ. ഏപ്രിൽ 28, 2017 നാണ് ചിത്രം റിലീസിനെത്തുക. ജനുവരിയിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കും. ഇപ്പോൾ ചിത്രീകരണത്തിന്റെ അന്തിമഘട്ടത്തിലുള്ള ക്ലൈമാക്സ് രംഗങ്ങൾക്ക് മാത്രം 30 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ജൂൺ രണ്ടാം വാരമാണ് ക്ലൈമാക്സ് ചിത്രീകരണം ആരംഭിച്ചത്.