കുവൈത്ത്: 'മതേതരത്വം മരണമണി മുഴങ്ങുന്നുവോ' എന്ന വിഷയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റി ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം 5.30 ന് ജലീബ് പാര്ക്കിന് സമീപത്തെ സെൻട്രൽ സ്‌കൂളിൽ സംഘടിപ്പിക്കുന്ന ബഹുജന സംഗമത്തിൽ പങ്കെടുക്കാനെത്തിയ ഹൈക്കോടതി മുൻ ജസ്റ്റിസ് ബി.കെമാൽ പാഷക്കും ഇത്തിഹാദു ശുബ്ബാനില് മുജാഹിദീന് (ഐ.എസ്സ്.എം) സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിർ അമാനിക്കും കുവൈത്ത് എയർപോർട്ടിൽ ഊഷ്മള സ്വീകരണം നൽകി.

ഐ.ഐ.സി ചെയർമാൻ വി.എ മൊയ്തുണ്ണി കടവല്ലൂർ, ജനറൽ സെക്രട്ടറി അബൂബക്കർ സിദ്ധീഖ് മദനി, വൈസ് പ്രസിഡന്റ് മുഹമ്മദ് അരിപ്ര, സെക്രട്ടറി എൻജി. അൻവർ സാദത്ത്, ട്രഷറർ മുഹമ്മദ് ബേബി, എൻജി. ഫിറോസ് ചുങ്കത്തറ, യൂനുസ് സലീം, നജീബ് സ്വലാഹി, എൻജി. അബ്ദുല്ലത്തീഫ്, എൻജി. അബ്ദുറഹിമാൻ, ടി.എം. അബ്ദുറഷീദ്, അഡ്വ.ജംഷി, അഷ്‌റഫ് ചന്ദനക്കാവ് തുടങ്ങിയവരുടെ നേതത്വത്തിലാണ് സ്വീകരണം നൽകിയത്.

ബഹു ജന സംഗമത്തിൽ സക്കീര് ഹുസൈന് തുവ്വൂര് (കെ.ഐ.ജി), ഇബ്രാഹിം കുന്നില് (കെ.കെ.എം.എ), ഫാറൂഖ് ഹമദാനി (കെ.എം.സി.സി), ടി.വി ഹിക്മത്ത് (കല), ഡോ. അമീര് അഹ്മദ് (ഡോക്ടേഴ്‌സ് ഫോറം), ഹമീദ് കേളോത്ത് (ഒ.ഐ.സി.സി), സാദിഖലി (എം.ഇ.എസ്സ്), ചെസില് ചെറിയാന് രാമപുരം (ജി.പി.സി.സി), അബ്ദുറഹിമാന് തങ്ങള് (ഐ.ഐ.സി), ഫസീഉള്ള (ഫ്രൈഡേ ഫോറം), സത്താര് കുന്നില് (ഐ.എം.സി.സി), സലാം വളാഞ്ചേരി തുടങ്ങി വിവിധ സംഘടന സാരഥികളും കുവൈത്ത് ഔക്കാഫ് പ്രതിനിധികളും പങ്കെടുക്കും.