- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി താൻ രാഷ്ട്ട്രീയത്തിലേക്ക് ഇല്ല; ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്സിന്റെ എല്ലാ ഔദ്യോഗിക പദവികളിൽ നിന്നും മെംബർഷിപ്പിൽ നിന്നും താൻ രാജിവയ്ക്കുന്നു; തൃണമൂൽ കോൺഗ്രസിൽ നിന്നും താൻ രാജി വെക്കുന്നതായി ബൈച്ചുംഗ് ബൂട്ടിയ
കൊൽക്കത്ത: മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ബൈച്ചുംഗ് ബൂട്ടിയ തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവെച്ചു. താൻ പാർട്ടി അംഗത്വം ഉപേക്ഷിക്കുകയാണെന്നും ഇനി രാജ്യത്തെ മറ്റൊരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയില്ലെന്നും ബൂട്ടിയ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. 2013ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്ന താരം 2014ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ഡാർജിലിംഗിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 2016ൽ സിലിഗുഡി മണ്ഡലത്തിൽ മത്സരിച്ച ബൂട്ടിയ സിപിഎമ്മിലെ അശോക് ഭട്ടാചാര്യയോട് 14072 വോട്ടിന് തോൽക്കുകയായിരുന്നു. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്സിന്റെ എല്ലാ ഔദ്യോഗിക പദവികളിൽ നിന്നും മെംബർഷിപ്പിൽ നിന്നും താൻ രാജിവയ്ക്കുന്നു എന്നറിയിച്ച ബൂട്ടിയ ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ല താനിപ്പോളെന്നും അറിയിച്ചു.2011ലാണ് ബൈച്ചൂംഗ് ബൂട്ടിയ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നത്.
കൊൽക്കത്ത: മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ബൈച്ചുംഗ് ബൂട്ടിയ തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവെച്ചു. താൻ പാർട്ടി അംഗത്വം ഉപേക്ഷിക്കുകയാണെന്നും ഇനി രാജ്യത്തെ മറ്റൊരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയില്ലെന്നും ബൂട്ടിയ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
2013ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്ന താരം 2014ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ഡാർജിലിംഗിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 2016ൽ സിലിഗുഡി മണ്ഡലത്തിൽ മത്സരിച്ച ബൂട്ടിയ സിപിഎമ്മിലെ അശോക് ഭട്ടാചാര്യയോട് 14072 വോട്ടിന് തോൽക്കുകയായിരുന്നു.
ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്സിന്റെ എല്ലാ ഔദ്യോഗിക പദവികളിൽ നിന്നും മെംബർഷിപ്പിൽ നിന്നും താൻ രാജിവയ്ക്കുന്നു എന്നറിയിച്ച ബൂട്ടിയ ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ല താനിപ്പോളെന്നും അറിയിച്ചു.2011ലാണ് ബൈച്ചൂംഗ് ബൂട്ടിയ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നത്.



