- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എൽ നാലാം സീസൺ തുടങ്ങുന്നതിന് മുമ്ബ് താൻ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിച്ച ടീമായിരുന്നു ബ്ലാസ്റ്റേഴ്‌സ്; എന്നാൽ മോശം പ്രകടനത്തിലൂടെ വെറും കടലാസ് പുലികൾ മാത്രമാണ് തങ്ങളെന്ന് മഞ്ഞപ്പട തെളിയിച്ചു; ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിൽ നിരാശനായി ബൈച്യൂങ് ബൂട്ടിയ
കൊൽക്കത്ത: കേരള ബ്ലാസ്റ്റേഴ്‌സ് വെറും കടലാസ് പുലികളാണെന്ന് മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം നായകൻ ബൈച്ചുംഗ് ബൂട്ടിയ. ഐഎസ്എൽ നാലാം സീസൺ തുടങ്ങുന്നതിന് മുമ്പ് സാധ്യത പട്ടികയിൽ ഒന്നാം സ്ഥാനത്താണ് താൻ ബ്ലാസ്റ്റേഴിനെ പ്രതിഷ്ഠിച്ചത്. എന്നാൽ മോശം പ്രകടനത്തിലൂടെ വെറും കടലാസ് പുലികൾ മാത്രമാണ് തങ്ങളെന്ന് മഞ്ഞപ്പട തെളിയിച്ചെന്നും ബൂട്ടിയ പറഞ്ഞു. വിദേശ താരങ്ങളെയും ഇന്ത്യൻ താരങ്ങളെയും കളിക്കളത്തിൽ സമന്വയിപ്പിക്കാൻ കഴിയാതെ പോയതാണ് ബ്ലാസ്റ്റേഴ്‌സിന് വിനയായത്. ഇക്കാര്യങ്ങൾ തുറന്നുപറയുന്നതിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ തന്നോട് ക്ഷമിക്കണം. അടുത്ത സീസണെങ്കിലും ആരാധകർക്ക് വേണ്ടി ബ്ലാസ്റ്റേഴ്‌സ് കിരീടം നേടണമെന്നും ബൂട്ടിയ ആവശ്യപ്പെട്ടു.
കൊൽക്കത്ത: കേരള ബ്ലാസ്റ്റേഴ്‌സ് വെറും കടലാസ് പുലികളാണെന്ന് മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം നായകൻ ബൈച്ചുംഗ് ബൂട്ടിയ. ഐഎസ്എൽ നാലാം സീസൺ തുടങ്ങുന്നതിന് മുമ്പ് സാധ്യത പട്ടികയിൽ ഒന്നാം സ്ഥാനത്താണ് താൻ ബ്ലാസ്റ്റേഴിനെ പ്രതിഷ്ഠിച്ചത്. എന്നാൽ മോശം പ്രകടനത്തിലൂടെ വെറും കടലാസ് പുലികൾ മാത്രമാണ് തങ്ങളെന്ന് മഞ്ഞപ്പട തെളിയിച്ചെന്നും ബൂട്ടിയ പറഞ്ഞു.
വിദേശ താരങ്ങളെയും ഇന്ത്യൻ താരങ്ങളെയും കളിക്കളത്തിൽ സമന്വയിപ്പിക്കാൻ കഴിയാതെ പോയതാണ് ബ്ലാസ്റ്റേഴ്‌സിന് വിനയായത്. ഇക്കാര്യങ്ങൾ തുറന്നുപറയുന്നതിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ തന്നോട് ക്ഷമിക്കണം. അടുത്ത സീസണെങ്കിലും ആരാധകർക്ക് വേണ്ടി ബ്ലാസ്റ്റേഴ്‌സ് കിരീടം നേടണമെന്നും ബൂട്ടിയ ആവശ്യപ്പെട്ടു.
Next Story