- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഫിഫയുടെ വിലക്ക് ഇന്ത്യക്ക് കനത്ത തിരിച്ചടി; ഇതൊരു അവസരമായി കാണണം; നമ്മുടെ സിസ്റ്റം ശരിയായ പാതയിലേക്ക് കൊണ്ടുവരാൻ ഈ വിലക്കിന് സാധിക്കും'; ഫിഫ വിലക്കിൽ ബൂട്ടിയ
ന്യൂഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫ വിലക്കിയത് കനത്ത തിരിച്ചടിയാണെന്നും എന്നാൽ ഈ തീരുമാനത്തിൽ നിന്ന് പാഠമുൾക്കൊള്ളണമെന്നും മുൻ ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ ബൈച്ചുങ് ബൂട്ടിയ. ഫിഫയുടെ തീരുമാനം കടുപ്പമേറിയതാണ്. പക്ഷേ നമ്മുടെ സംവിധാനങ്ങൾ നേരെയാക്കാനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്നും ബൈച്ചുങ് ബൂട്ടിയ പ്രതികരിച്ചു. ഫെഡറേഷൻ ,സംസ്ഥാന ഫുട്ബോൾ അസോസിയേഷനുകൾ ഒത്തൊരുമയോടെ ശരിയായ രീതിയിൽ ഇന്ത്യൻ ഫുട്ബോളിന്റെ നല്ല ഭാവിക്കായി പ്രവർത്തിക്കണമെന്നും ബൂട്ടിയ ആവശ്യപ്പെട്ടു.
എ.ഐ.എഫ്.എഫിൽ ബാഹ്യഇടപെടലുകളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇന്ത്യൻ ഫുട്ബോളിന് ഫിഫ വിലക്കേർപ്പെടുത്തിയത്. ഇതോടെ ഒക്ടോബറിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പും രാജ്യത്തിന് നഷ്ടമാകും.
' ഫിഫയുടെത് കടുത്ത തീരുമാനമായിപ്പോയി. ഇന്ത്യയ്ക്ക് ലഭിച്ച വിലക്ക് വിഷമമുണ്ടാക്കുന്നു. എന്നാൽ അതേ സമയം ഇതൊരു അവസരമായി വേണം കാണാൻ. ഇന്ത്യൻ ഫുട്ബോളിലെ നിലവിലുള്ള ഘടന പൊളിച്ചെഴുതാൻ പറ്റിയ അവസരമാണിത്. നമ്മുടെ സിസ്റ്റം ശരിയായ പാതയിലേക്ക് കൊണ്ടുവരാൻ ഈ വിലക്കിന് സാധിക്കും. ഏവരും ഒരുമിച്ച് നിന്നാൽ മാത്രമേ ഈ വിലക്കിൽ നിന്ന് ഇന്ത്യയ്ക്ക് മോചനം നേടാനാകൂ'- ബൂട്ടിയ പറഞ്ഞു.
എ.ഐ.എഫ്.എഫിന്റെ ചരിത്രത്തിലാദ്യമായാണ് ഫിഫയിൽ നിന്ന് വിലക്ക് ലഭിക്കുന്നത്. വിലക്കുമൂലം ഇന്ത്യയ്ക്ക് നിലവിൽ ഒരു അന്താരാഷ്ട്ര മത്സരത്തിൽപ്പോലും കളിക്കാനാവില്ല. വരാനിരിക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ഫുട്ബോൾ എല്ലാ പോരായ്മകളും പരിഹരിക്കുമെന്നും ലോകകപ്പ് ഇന്ത്യയിൽ വെച്ചുതന്നെ നടക്കുമെന്നും ബൂട്ടിയ വ്യക്തമാക്കി. പുതിയ അധികാരികൾ സ്ഥാനമേറ്റാൽ തീരാവുന്ന പ്രശ്നമേ ഇന്ത്യൻ ഫുട്ബോളിനുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഫുട്ബോളിന് ലഭിച്ച കാഠിന്യമുള്ള അപ്രതീക്ഷ തിരിച്ചടിയാണ് ഫിഫയുടെ വിലക്കെന്ന് മുൻ ഇന്ത്യൻ താരം ഷബീർ അലി പറഞ്ഞു. 'ഇലക്ഷൻ നടന്നാൽ ഉടനെ തന്നെ വിലക്ക് നീക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. ഇത്തരത്തിൽ പ്രവർത്തിക്കുമെന്നാണ് ഫിഫ പറഞ്ഞിരിക്കുന്നത്. 17 വയസ്സിൽ താഴെയയുള്ള വനിതാ വേൾഡ് കപ്പ് ഇന്ത്യയിൽ തന്നെ നടക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നു. കാര്യങ്ങൾ ക്യത്യമായി നടന്നാൽ നമുക്ക് അവസരം നഷ്ടപ്പെട്ടില്ല'. അദ്ദേഹം കൂട്ടിച്ചേർത്തു.
85 വർഷത്തെ ഫുട്ബോൾ ചരിത്രത്തിൽ ഇതാധ്യമായാണ് ഫിഫ ഫെഡറേഷനുമേൽ വിലക്ക് ഏർപ്പെുത്തുന്നത്. അസോസിയേഷൻ ഭരണത്തിൽ പുറത്ത് നിന്നുണ്ടായ ഇടപെടലാണ് നടപടിക്ക് കാരണം. എഐഎഫ്എഫിന് സുപ്രീം കോടതി ഒരു താൽക്കാലിക ഭരണസമിതി വച്ചിരുന്നു. ഇത് ഫിഫയുടെ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണ് നടന്നതെന്ന് ഫിഫ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫുട്ബോളർമാരിലൊളാണ് ബൂട്ടിയ. ഇന്ത്യയ്ക്ക് വേണ്ടി 1995-ൽ അരങ്ങേറിയ ബൂട്ടിയ 2011-ലാണ് വിരമിച്ചത്. രാജ്യത്തിനായി 80 മത്സരങ്ങൾ കളിച്ച താരം 26 ഗോളുകൾ നേടി.