- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപ് ഒപ്പിട്ട കരാർ നടപ്പാക്കുക മാത്രമാണ് ചെയ്തത്; മെറ്റൊരു രാജ്യത്തെ ആഭ്യന്തരയുദ്ധത്തിനു നടുവിൽ നിന്നു പോരാടാൻ സ്വന്തം സേനയോട് ഇനിയും പറയാൻ താനാഗ്രഹിക്കുന്നില്ല; അഫ്ഗാൻ ജനതയ്ക്ക് നൽകുന്ന പിന്തുണ തുടരും; വിശദീകരണവുമായി ബൈഡൻ
വാഷിങ്ടൻ : അഫ്ഗാനിസ്ഥാനിൽ നിന്നു പിന്മാറാനുള്ള തീരുമാനം ഉറച്ചതായിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഡോണൾഡ് ട്രംപ് ഒപ്പിട്ട കരാർ നടപ്പാക്കുക മാത്രമാണ് താൻ ചെയ്തതെന്നും മറ്റൊരു രാജ്യത്തെ ആഭ്യന്തരയുദ്ധത്തിനു നടുവിൽ നിന്നു പോരാടാൻ സ്വന്തം സേനയോട് ഇനിയും പറയാൻ താനാഗ്രഹിക്കുന്നില്ലെന്നും ബൈഡൻ വ്യക്തമാക്കി.
അഫ്ഗാൻ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡൻ. അഫ്ഗാൻ ജനതയ്ക്ക് അമേരിക്ക നൽകുന്ന പിന്തുണ തുടരും. അഫ്ഗാനിസ്ഥാന്റെ പുനർനിർമ്മാണമായിരുന്നില്ല യുഎസ് ലക്ഷ്യമെന്നും ബൈഡൻ പറഞ്ഞു.
'ഇപ്പോഴത്തെ തീരുമാനത്തിന്റെ ഉത്തരവാദിത്തം പ്രസിഡന്റെന്ന നിലയിൽ ഏറ്റെടുക്കുന്നു. അത് മാറ്റാർക്കും കൈമാറാനും ആഗ്രഹിക്കുന്നില്ല.' ബൈഡൻ പറഞ്ഞു.
Next Story