രു വർഷം മുൻപ് ഒരു പാതിരായ്ക്ക് നാളെ മുതൽ നിങ്ങൾ റേഷനായി 2000 രൂപ മാത്രം ബാങ്കിൽ നിന്നും പിൻവലിച്ചാൽ മതി എന്ന് ഒരു പ്രധാന മന്ത്രി ഉളുപ്പില്ലാതെ പറഞ്ഞു. നോട്ടുകൾ പിൻവലിക്കുന്നത് കള്ളപ്പണ വേട്ടയ്ക്കാണെന്നും എല്ലാവരെയും ഡിജിറ്റലാക്കാനും ആണെന്നും പറഞ്ഞപ്പോൾ അന്ന് തന്നെ ഞാൻ പറഞ്ഞു ഇന്ത്യയിലെ ബാങ്കുകൾ മൂലധനം ഇല്ലാതെ തകരാൻ തുടങ്ങുകയാണെന്ന്. പിന്നെ നമ്മൾ അറിഞ്ഞു കിട്ടാക്കടം 12 ലക്ഷം കൂടിയാണെന്ന്.

ഇന്ന് ധനകാര്യ മന്ത്രി ഗത്യന്തരമില്ലാതെ പറഞ്ഞു ബാങ്കുകൾക്ക് മൂലധനമായി സർക്കാർ നികുതി പണമായി പിരിച്ച 2 .2 ലക്ഷം കോടി കൊടുക്കുമെന്ന്. അപ്പോൾ ഞാൻ പറഞ്ഞത് ശെരിയായിരുന്നു എന്നല്ലേ? അപ്പോൾ കിട്ടാക്കടം പിരിക്കലോ എന്ന് ചോദിച്ചാ അത് മറന്നേക്കൂ,നമുക്ക് ഒരു പുതുയുഗം മുന്നിലുണ്ടെന്നൊക്കെ പറയും. ഇപ്പോൾ അരണ ബുദ്ധിയുള്ള പൊതുജനം ആരെങ്കിലും കള്ളപ്പണത്തിന്റെ കണക്കോ നോട്ടു നിരോധനം ഡിജിറ്റൽ ആകാനായിരുന്നോ എന്നൊന്നും ചോദിക്കുന്നില്ലല്ലോ? ഇനീ ഈ നികുതി എങ്ങനെ പിരിച്ചു എന്നും കൂടി നോക്കൂ.

പെട്രോളിയം ഉത്പന്നങ്ങൾക്കു അവയുടെ യെതാർത്ഥ വിലയുടെ ഇരട്ടി നികുതിയായി ചുമത്തി കൊള്ള നടത്തിയ വകയിൽ ഉണ്ടാക്കിയതാണ്. അപ്പോൾ നികുതികൾ എന്തിനാണ് ഉയർത്തി നിർത്തിയതെന്നും മനസിലായല്ലോ? ഇനി ബാങ്കുകളിൽ ഇങ്ങനെ എത്തിച്ച പണത്തിനു വല്ല ഗ്യാരന്റിയും ഉണ്ടോ? അത് ബാങ്കുകൾ പൊട്ടിപോയില്ലെങ്കിൽ അടുത്ത കിട്ടാക്കട സുനാമി കഴിയുമ്പോൾ പറയാം. ചരിത്രം സൂചന ആക്കി എടുത്താൽ അടുത്ത റൗണ്ടിൽ ഒരു പത്തു ലക്ഷം കോടി മൂലധനം കൊടുക്കേണ്ടി വരും. ഇനി ഈ റൗണ്ടിലെ കിട്ടാക്കടം കഴിഞ്ഞ ധനകാര്യ വര്ഷം തന്നെ മിക്കവാറും ബാങ്കുകൾ ഒന്നുകിൽ എഴുതി തള്ളി, അല്ലെങ്കിൽ മൂന്നിലൊന്നു തുകയ്ക്കൊക്കെ അസറ്റ് റീകോൺസ്ട്രക്ഷൻ കമ്പനികൾക്ക് വിറ്റു.

ഇനി നിങ്ങൾ ഒരു പേപ്പർ എടുത്തു ഒരു ഫ്‌ലോ ചാർട്ട് വരക്കൂ . നിങ്ങളുടെ നികുതി പണം എങ്ങിനെ ബാങ്കുകൾ കടം കൊടുത്തിട്ടു വ്യെവസായികളുടെ സ്വിസ്സ് ബാങ്കിൽ എത്തിയെന്നു എളുപ്പം മനസിലാകും. സോഷ്യലൈസിങ് ലോസ്സ്എസ് ആൻഡ് പ്രൈവറ്റിസിങ് പ്രോഫിറ്റസ് ആണ്ാണ് ക്രോണി ക്യാപിറ്റലിസത്തിന്റെ ആപ്തവാക്യം. അരുൺ ജെയ്റ്റ്‌ലി പ്രഖ്യാപിച്ച ബാങ്ക് റീ ക്യാപിറ്റലൈസേഷൻ ഇത് തന്നെ.

നാട്ടുകാരുടെ നികുതി പണം എടുത്തു ബാങ്കുകൾക്ക് മൂലധനം ആയി കൊടുക്കുക ,അവർ അത് തട്ടിപ്പു വ്യെവസായികൾക്കു വായ്പ കൊടുക്കുക. അവർ അത് വ്യാജ അക്കൗണ്ടുകളിലൂടെ നഷ്ടമായി മാറ്റി കജഘ കളിച്ചും സ്വകാര്യ ജെറ്റുകൾ വാങ്ങികൂട്ടിയും ഫോർമുല വൺ ടീം് ഉണ്ടാക്കിയും ഒക്കെ വിദേശത്തു ഹവാല വഴി എത്തിക്കുക. അപ്പോൾ ബാങ്കുകൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തും. കുറച്ചു പൈസ കൊണ്ടിടുകയല്ലാതെ യാതൊരു തെറ്റും ചെയ്യാത്ത ജനത്തിനേ ചക്കിലിട്ടു ആട്ടുന്നതു പോലെ പിഴിഞ്ഞ് ഓരോ ചാർജെന്നു പറഞ്ഞു കൊള്ള നടത്തി തികയാതെ ബാങ്ക് പൊട്ടുന്ന അവസ്ഥ വരുമ്പോൾ, പൗരൻ മലവിസർജനം നടത്തുന്നതിന് പോലും കാടൻ നികുതികൾ ഏർപ്പെടുത്തി ആ നികുതി പണം വീണ്ടും റീ ക്യാപിറ്റലൈസേഷൻ എന്ന ഓമനപ്പേരിൽ തിരിച്ചു ബാങ്കിൽ ഗവർമെന്റ് എത്തിക്കുക.

വീണ്ടും ഇതേ കോർപറേറ് ലോൺ കൊടുക്കൽ പരിപാടി പഴയതു പോലെ ആവർത്തിക്കുക.പണ്ട് പറഞ്ഞിരുന്നത് ബാങ്കുകൾ സ്വകാര്യ വത്കരിച്ചാൽ എഫിഷ്യന്റാവും എനൊക്കെ. ഇപ്പോളോ സർക്കാരിന്റെ ഓഹരികൾ ഈ ബാങ്കുകളിൽ നാമ മാത്രം. എന്നിട്ടു എഫിഷ്യന്‌സി കൂടിയോ എന്നൊന്നും ചോദിക്കരുത്. കമ്പിളി പുതപ്പാണ് മറുപടി. അങ്ങനെ അങ്ങനെ ......ഒരു പരസ്യത്തിൽ റൂഫിൽ തേങ്ങാ എറിഞ്ഞു പൊട്ടിക്കുന്നത് പോലെ പൊട്ടിക്കാൻ ഇനി പൗരൻ എന്ന തേങ്ങാ മിച്ചമില്ലാതെ ആകും. പൊതു ജനത്തിന്റെ കാശു അടിച്ചുമാറ്റാൻ ഓരോ വഴികളെ.