- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഉർജിത് പട്ടേലിനെയും ഗുരുമൂർത്തിയെയും ജെയ്റ്റ്‌ലിയെയും അടിച്ചു പുറത്താക്കി രാജ്യദ്രോഹം ചുമത്തി കുറ്റ വിചാരണ ചെയ്യുകയാണ് വേണ്ടത്; ഇത് പോലെയുള്ളവരെ ചുമന്നാൽ സിംബാംബ്വെയിൽ കണ്ടത് പോലെ ഒരു ചാക്ക് നോട്ട് കൊടുത്തു ഒരു കിലോ അരി വാങ്ങേണ്ട അവസ്ഥ വരും: ബൈജു സ്വാമി എഴുതുന്നു
നേരത്തെ പല തവണയായി ഞാൻ എഴുതിയിട്ടുണ്ട് ഇന്ത്യൻ ബാങ്കിങ്ങിൽ എന്തോ വലിയ അഗ്‌നി പർവതം ഒളിച്ചിരിപ്പുണ്ടെന്ന്. അത് മറച്ചു പിടിക്കാനും പ്രതിസന്ധി കൈവിട്ടു പോകാതെ മറികടക്കാനും ഉള്ള ശ്രമങ്ങൾ ആയിരുന്നു നോട്ടു നിരോധനവും ഡിജിറ്റൽ തരികിടയും .അത് പൊളിഞ്ഞു പാളീസായി. ജനം പുതിയ നോട്ട് ഡിജിറ്റൽ ഇടപാടിനേക്കാൾ അഭികാമ്യം എന്ന് കരുതി മുന്നോട്ടു പോയി. അപ്പോൾ അടുത്ത നമ്പറുമായി ഇറങ്ങി. അതായിരുന്നു FRDI ബില്ല്.അതും വ്യാപകമായ എതിർപ്പിനെത്തുടർന് മണി ബില്ലായി അവതരിപ്പിച്ചെങ്കിലും പിൻവലിച്ചു. ആ ബില്ലിന്റെ ഉദ്ദേശം മൂലധനം ഇല്ലാതെ നട്ടം തിരിയുന്ന പൊതു മേഖല ബാങ്കുകളിൽ നിന്നും പൊതു ജനം ഡിപ്പോസിറ്റ് പിൻവലിച്ചാൽ ബാങ്കുകൾ പൊട്ടുമെന്നതായിരുന്നു എന്ന് അന്ന് തന്നെ ഞാൻ എഴുതിയിരുന്നു. മിക്ക പൊതുമേഖലാ ബാങ്കുകളിലും, കിട്ടാക്കടങ്ങളെ കഴിയുന്നത്ര മൂടി വെച്ചിട്ടും അത് നെറ്റ് വെർത്തിന്റെ മൂന്നിരട്ടി ഒക്കെയായിരുന്നു .അതായതു മൂലധനം മുഴുവനും ഒലിച്ചു പോയി എന്നർത്ഥം! തുടർന്ന്, കഴിഞ്ഞ ബജറ്റിൽ 2.8ലക്ഷം കോടി രൂപ പൊതു മേഖല ബാങ്കുകൾക്ക് റീ ക്യാ
നേരത്തെ പല തവണയായി ഞാൻ എഴുതിയിട്ടുണ്ട് ഇന്ത്യൻ ബാങ്കിങ്ങിൽ എന്തോ വലിയ അഗ്‌നി പർവതം ഒളിച്ചിരിപ്പുണ്ടെന്ന്. അത് മറച്ചു പിടിക്കാനും പ്രതിസന്ധി കൈവിട്ടു പോകാതെ മറികടക്കാനും ഉള്ള ശ്രമങ്ങൾ ആയിരുന്നു നോട്ടു നിരോധനവും ഡിജിറ്റൽ തരികിടയും .അത് പൊളിഞ്ഞു പാളീസായി. ജനം പുതിയ നോട്ട് ഡിജിറ്റൽ ഇടപാടിനേക്കാൾ അഭികാമ്യം എന്ന് കരുതി മുന്നോട്ടു പോയി.
അപ്പോൾ അടുത്ത നമ്പറുമായി ഇറങ്ങി. അതായിരുന്നു FRDI ബില്ല്.അതും വ്യാപകമായ എതിർപ്പിനെത്തുടർന് മണി ബില്ലായി അവതരിപ്പിച്ചെങ്കിലും പിൻവലിച്ചു. ആ ബില്ലിന്റെ ഉദ്ദേശം മൂലധനം ഇല്ലാതെ നട്ടം തിരിയുന്ന പൊതു മേഖല ബാങ്കുകളിൽ നിന്നും പൊതു ജനം ഡിപ്പോസിറ്റ് പിൻവലിച്ചാൽ ബാങ്കുകൾ പൊട്ടുമെന്നതായിരുന്നു എന്ന് അന്ന് തന്നെ ഞാൻ എഴുതിയിരുന്നു. മിക്ക പൊതുമേഖലാ ബാങ്കുകളിലും, കിട്ടാക്കടങ്ങളെ കഴിയുന്നത്ര മൂടി വെച്ചിട്ടും അത് നെറ്റ് വെർത്തിന്റെ മൂന്നിരട്ടി ഒക്കെയായിരുന്നു .അതായതു മൂലധനം മുഴുവനും ഒലിച്ചു പോയി എന്നർത്ഥം!
തുടർന്ന്, കഴിഞ്ഞ ബജറ്റിൽ 2.8ലക്ഷം കോടി രൂപ പൊതു മേഖല ബാങ്കുകൾക്ക് റീ ക്യാപിറ്റലൈസേഷൻ ബോണ്ടായി കൊടുക്കാൻ തീരുമാനിച്ചു. പക്ഷെ 20 ലക്ഷം കിട്ടാക്കടമുള്ള ബാങ്കിങ്ങിന് ഇത്ര ചെറിയ തുക പോരല്ലോ? ഇങ്ങനെ ഒരു രീതിയിലും മുന്നോട്ടു പോകാൻ വയ്യാതെ വന്നപ്പോൾ റിസർവ് ബാങ്ക് ചില ബാങ്കുകളോട് ഇനി ഒരൊറ്റ രൂപ ലോൺ കൊടുത്തു പോകരുതെന്ന് പറയുകയും കിട്ടാക്കടം പിരിച്ചെടുക്കാൻ മാത്രമല്ല മറഞ്ഞിരിക്കുന്ന ടൈം ബോംബായ കിട്ടാകടങ്ങളിൽ പ്രോംപ്റ്റ് കറക്ടീവ് ആക്ഷൻ എടുക്കാനും ആവശ്യപ്പെട്ടു.
ബാങ്കിങ് സിസ്റ്റത്തിലെ ക്യാൻസർ ടെർമിനൽ സ്റ്റേജ് എത്തിയ ഘട്ടത്തിൽ കിട്ടിയ അടുത്ത ഇരുട്ടടിയാണ് NBFC എന്ന അടുത്ത തട്ടിപ്പുകാർ ഒന്നൊന്നായി വീഴാൻ തുടങ്ങിയത്. ILFS എന്ന ബ്രഹ്മാണ്ഡ തട്ടിപ്പ് കാര്‌പെറ്റിനടിയിൽ ഒളിപ്പിച്ചു .അങ്ങനെ 1.3 ലക്ഷം കോടിയുടെ ന്യുക്ലിയർ ബോംബ് ഡിഫിയുസ് ചെയ്തു. ഈ ഘട്ടത്തിൽ ആണ് പുതിയതായി RBI യിൽ സീറ്റ് തരപ്പെടുത്തിയ കൊടും തട്ടിപ്പ് കാരൻ ആയ ഗുരുമൂർത്തി പരിണത പ്രജ്ഞരായ നചികേത് മോർ ,വിരൽ ആചാര്യ എന്നിവരുടെ മുന്നറിയിപ്പുകൾ മറികടന്നു മുദ്ര SME എന്ന 'സംഖി ലോണുകൾ ' എന്ന അടുത്ത ന്യുക്ലിയർ ബോംബ് നിർമ്മാണത്തിനിറങ്ങിയത്.
ഈ തട്ടിപ്പുകാരൻ NBFC കൾക്ക് മേൽ മൂക്ക് കയറിടാൻ സമ്മതിക്കില്ല .കാരണം ചില പടുകൂറ്റൻ NBFC കളിൽ അയാളുടെ ബിഗ് ഡാഡിമാരായ RSS ബന്ധമുള്ള വ്യവസായികളുടെ താല്പര്യം. RBI ഇന്ത്യൻ സമ്പത് വ്യവസ്ഥയുടെ മോണിറ്ററി പോളിസി മാനേജ്മന്റ്, ബാങ്കുകളുടെ വായ്പാ നയം സർക്കാർ എടുത്തു കുളമാക്കുന്നതിൽ ശക്തമായ എതിർപ്പു പരസ്യമായി പ്രകടിപ്പിച്ചു. അത് മറികടക്കാൻ ജെയ്റ്റ്‌ലി എന്ന ധനകാര്യ വിദ്യാഭ്യാസം തീരെയില്ലാത്ത വെറും വക്കീൽ ആയ ധനകാര്യ മന്ത്രി സെക്ഷൻ 7 വഴി മോണിറ്ററി പോളിസി മാനേജ്മന്റ് ഏറ്റെടുത്തു.
രാജ്യം അതീവ ഗുരുതരമായ സ്ഥിതിയിൽ നിൽക്കുന്ന സമയത്ത് ഈ തീരുമാനം എടുത്തത് രാജ്യദ്രോഹമാണ് .നമ്മുടെ പൊതു മേഖല ബാങ്കുകളിൽ നിന്നും അടിച്ചു മാറ്റിയ 20 ലക്ഷം കോടി റീ പാട്രിയേറ്റ് ചെയ്തത് മൂലമാണ് 63 ഇൽ നിന്നും ഡോളർ 74 ഇൽ എത്തിയത്. ഞാൻ ഒരിക്കൽ എഴുതിയിരുന്നു. ഒരു ഭരണാധികാരിക്കും ധനകാര്യ വിപണിയെയോ മൂല്യത്തെയോ സ്വാധീനിക്കാൻ ആവില്ല .അത് ജോർജ് സൊറാസ് ഒക്കെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെയും ബെൻ ബെർണാങ്കിയെ വോൾ സ്ട്രീറ്റ് 2008 ലും PIGS രാജ്യങ്ങളെ അടുത്തയിടെയും പഠിപ്പിച്ചു കൊടുത്തു. RBI യും കേന്ദ്ര ധനകാര്യ മന്ത്രാലയവുമായുള്ള ശീത സമരം ഉടനെ പരിഹരിച്ച് ഉർജിത് പട്ടേലിനെയും ഗുരുമൂർത്തിയെയും ജെയ്റ്റ്‌ലിയെയും അടിച്ചു പുറത്താക്കി രാജ്യദ്രോഹം ചുമത്തി കുറ്റ വിചാരണ ചെയ്യുകയാണ് വേണ്ടത്. ഇത് പോലെയുള്ളവനെ ചുമന്നാൽ പണ്ട് സിംബാംബ്വെയിൽ കണ്ടത് പോലെ ഒരു ചാക്ക് നോട്ട് കൊടുത്തു ഒരു കിലോ അരി വാങ്ങേണ്ടി വരും.