തലശേരി: സിപിഐ(എം) ജില്ലാ സെക്രട്ടറി പി. ജയരാജൻ തലശേരി ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യഹർജിയിൽ 21ന് വിധി പറയും. കതിരൂർ മനോജ് വധക്കേസിൽ കോടതിയിൽ കീഴടങ്ങി റിമാൻഡിൽ കഴിയുകയാണ് പി ജയരാജൻ. ജയരാജന്റെ ഹർജിയിന്മേലുള്ള നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു സിബിഐക്കു കോടതി നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 12ന് കോടതിയിൽ കീഴടങ്ങി റിമാൻഡിലായ ജയരാജനുവേണ്ടി അഡ്വ.കെ.വിശ്വനാണു ജാമ്യഹർജി നൽകിയത്. കേസിൽ ചോദ്യം ചെയ്യലിനു വിധേയനായെന്നും അന്വേഷണ സംഘവുമായി സഹകരിച്ചെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. ഭാവിയിലും സഹകരിക്കും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കില്ലെന്നും ഹർജിയിൽ പറയുന്നു. ജയരാജന്റെ റിമാൻഡ് കാലാവധി ഏപ്രിൽ എട്ടുവരെ കഴിഞ്ഞ ദിവസം നീട്ടിയിരുന്നു.