- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീജിത്തിനെ കസ്റ്റഡിയിൽ മർദ്ദിച്ചുകൊന്ന കേസിൽ സിഐ ക്രിസ്പിൻ സാമിന് ജാമ്യം; ഒരു ലക്ഷം രൂപയും രണ്ടാൾജാമ്യവും ഉപാധി വച്ച് കോടതിയുടെ നടപടി; കുറ്റകൃത്യത്തിൽ നേരിട്ട് പങ്കില്ലെന്ന വാദം പരിഗണിച്ചു; അന്യായമായി തടങ്കലിൽവച്ചതും വ്യാജരേഖ ചമച്ചതും സിഐക്ക് എതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ
കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തിനെ കസ്റ്റഡിയിൽ മർദ്ദിച്ചു കൊന്ന കേസിൽ ഇന്നലെ അറസ്റ്റിലായ സിഐ ക്രിസ്പിൻ സാമിന് കോടതി ജാമ്യം അനുവദിച്ചു. ക്രിസ്പിനെതിരെ ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണ് അന്വേഷണ സംഘം ചുമത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു ലക്ഷം രൂപയും രണ്ടുപേരുടെ ആൾജാമ്യവും ഉപാധിയായി വച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ നേരത്തെ സസ്‌പെൻഷനിലായിരുന്ന നോർത്ത് പറവൂർ സർക്കിൾ ഇൻസ്പെക്ടർ ക്രിസ്പിൻ സാമിനെ ഇന്നലെ അറസ്റ്റു ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇന്ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു. കുറ്റകൃത്യത്തിൽ സിഐ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. ആലുവ തോട്ടയ്ക്കാട്ടുകരയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്. തന്റെ പേരിൽ ആരോപിക്കപ്പെട്ടുട്ടുള്ള കറ്റകൃത്യങ്ങളിൽ പങ്കില്ലന്ന ഉറച്ച നിലപാടിലായിരുന്നു സിഐ. അന്യായമായി തടങ്കലിൽ വയ്ക്കുക, രേഖകളിൽ തിരുത്തൽ വരുത്തുക എന്നീ കുറ്റകൃത്യങ്ങളാണ് ഈ ഉദ്യോഗസ്ഥന്റെ പേരിൽ ചുമത്തിയിട്ടുള്ളത്. ക്ര
കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തിനെ കസ്റ്റഡിയിൽ മർദ്ദിച്ചു കൊന്ന കേസിൽ ഇന്നലെ അറസ്റ്റിലായ സിഐ ക്രിസ്പിൻ സാമിന് കോടതി ജാമ്യം അനുവദിച്ചു. ക്രിസ്പിനെതിരെ ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണ് അന്വേഷണ സംഘം ചുമത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു ലക്ഷം രൂപയും രണ്ടുപേരുടെ ആൾജാമ്യവും ഉപാധിയായി വച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ നേരത്തെ സസ്‌പെൻഷനിലായിരുന്ന നോർത്ത് പറവൂർ സർക്കിൾ ഇൻസ്പെക്ടർ ക്രിസ്പിൻ സാമിനെ ഇന്നലെ അറസ്റ്റു ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇന്ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു. കുറ്റകൃത്യത്തിൽ സിഐ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്.
ആലുവ തോട്ടയ്ക്കാട്ടുകരയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്. തന്റെ പേരിൽ ആരോപിക്കപ്പെട്ടുട്ടുള്ള കറ്റകൃത്യങ്ങളിൽ പങ്കില്ലന്ന ഉറച്ച നിലപാടിലായിരുന്നു സിഐ. അന്യായമായി തടങ്കലിൽ വയ്ക്കുക, രേഖകളിൽ തിരുത്തൽ വരുത്തുക എന്നീ കുറ്റകൃത്യങ്ങളാണ് ഈ ഉദ്യോഗസ്ഥന്റെ പേരിൽ ചുമത്തിയിട്ടുള്ളത്.
ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വരാപ്പുഴ ദേവസ്വംപാടം സ്വദേശി ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ വരാപ്പുഴ എസ്‌ഐ അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥർ നേരത്തെ അറസ്റ്റിലായിരുന്നു. ക്രിസ്പിൻ സാം കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളിയല്ലെന്നതു കൂടി പരിഗണിച്ചാണ് പരവൂർ കോടതി ജാമ്യം അനുവദിച്ചത്.
വ്യാജരേഖ ചമച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് സിഐയ്ക്കെതിരെ പ്രധാനമായും ഉയർന്നിരുന്നത്. ശ്രീജിത്തിനെ വരാപ്പുഴയിലെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത റൂറൽ ടൈഗർ ഫോഴ്സിൽപ്പെട്ട മൂന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് കേസിൽ ആദ്യം അറസ്റ്റിലായത്. പിന്നാലെ എസ്ഐ ദീപക്കും. കേസിൽ അഞ്ചാംപ്രതിയാണു സിഐ ക്രിസ്പിൻ. സംഭവം നടന്ന വരാപ്പുഴ പൊലീസ് സ്റ്റേഷന്റെ ചുമതല ക്രിസ്പിനായിരുന്നു. അതേസമയം ഇദ്ദേഹത്തിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ല.
ശ്രീജിത്തിനെ മർദിച്ചവരുടെ കൂട്ടത്തിൽ ക്രിസ്പിൻ ഇല്ലാതിരുന്നുവെന്നു വ്യക്തമായതിനെ തുടർന്നാണിത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണു ക്രിസ്പിനെതിരെ ചുമത്തിയിരുന്നത്. വരാപ്പുഴയിൽ എസ്ഐയും മറ്റു പൊലീസുകാരും നടത്തിയ കൊടിയ മർദനത്തെക്കുറിച്ച് ക്രിസ്പിൻ അറിഞ്ഞില്ലെന്ന് ആണ് അന്വേഷണ സംഘത്തിന്റെ നിമനം. എന്നാൽ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയതേയില്ല എന്നത് ഗുരുതര കൃത്യവിലോപമായി കണക്കാക്കണമെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
ആ നിലയ്ക്ക് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്ന നിലയിൽ വീഴ്ചവന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. രാത്രിയിൽ കസ്റ്റഡിയിൽ എടുത്ത യുവാക്കളെ കസ്റ്റഡിയിലെടുത്തത് രാവിലെ എന്ന മട്ടിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തയ്യാറാക്കിയ രേഖകളിൽ ഒപ്പിട്ടുനൽകുകയും ചെയ്തു. ഇങ്ങനെ അന്യായ തടങ്കലിന് സിഐ ഒത്താശ ചെയ്തുവെന്നു കണക്കുകൂട്ടിയാണ് അറസ്റ്റ് നടത്തിയത്.