- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാസ്റ്റർ അശോകന് ഉപാധികളോടെ ജാമ്യം; വീട്ടിൽ കേറി മർദിച്ചിട്ടും വധശ്രമത്തിനു കേസെടുത്ത പൊലീസിനു കോടതിയുടെ വിമർശനം; വിദഗ്ധ ചികിത്സ നൽകാനും നിർദ്ദേശം
തിരുവനന്തപുരം: കൊടിക്കുന്നിൽ സുരേഷ് എംപിയെ മർദിച്ചുവെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത പാസ്റ്റർ അശോകനു ജാമ്യം. നിബന്ധനകളോടെയാണ് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 3 അശോകനു ജാമ്യം അനുവദിച്ചത്. വീട്ടിൽ കേറി മർദിച്ചിട്ടും വധശ്രമത്തിന് കേസെടുത്ത പൊലീസിനെ കോടതി വിമർശിക്കുകയും ചെയ്തു. അശോകനു വിദഗ്ദ്ധ ചികിത്സ നൽകാനും കോട

തിരുവനന്തപുരം: കൊടിക്കുന്നിൽ സുരേഷ് എംപിയെ മർദിച്ചുവെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത പാസ്റ്റർ അശോകനു ജാമ്യം. നിബന്ധനകളോടെയാണ് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 3 അശോകനു ജാമ്യം അനുവദിച്ചത്.
വീട്ടിൽ കേറി മർദിച്ചിട്ടും വധശ്രമത്തിന് കേസെടുത്ത പൊലീസിനെ കോടതി വിമർശിക്കുകയും ചെയ്തു. അശോകനു വിദഗ്ദ്ധ ചികിത്സ നൽകാനും കോടതി നിർദേശിച്ചു.
എല്ലാ വെള്ളിയാഴ്ചയും രാവിലെ 11 ന് മുമ്പ് അശോകൻ അന്വേഷണ ഉദ്യോഗസ്ഥനായ മ്യൂസിയം സിഐയ്ക്ക് മുന്നിൽ ഹാജരാകണമെന്ന നിബന്ധനയാണു കോടതി നിർദേശിച്ചത്.
മ്യൂസിയം കനകനഗറിൽ താമസിക്കുന്ന അശോകനും കുടുംബത്തിനുമെതിരെയാണ് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ ആക്രമണമുണ്ടായത്. എംപിയുടെ നേതൃത്വത്തിൽ ഒരു സംഘം ആൾക്കാർ വീട്ടിൽ അതിക്രമിച്ചുകയറി മർദിച്ചതിനെത്തുടർന്നു പാസ്റ്ററുടെ മകൻ നിഖിൽ ദേവ് കഴിഞ്ഞ ദിവസം ആത്മഹത്യക്കു ശ്രമിച്ചിരുന്നു.
കൊടിക്കുന്നിലിന്റെ ബന്ധു, അശോകന്റെ മകൾ നിജിലയെ കഴിഞ്ഞദിവസം മർദിച്ചിരുന്നു. ഇതുസംബന്ധിച്ച തർക്കം പരിഹരിക്കാനായി ഇരുകൂട്ടരെയും ഞായറാഴ്ച വൈകിട്ട് അഞ്ചിന് മ്യൂസിയം സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. സ്ഥലത്തെത്തിയ കൊടിക്കുന്നിൽ സുരേഷ് ഒരു സംഘമാളുകളുമായി എത്തി അശോകനെ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. അശോകനെയും ഭാര്യ ഗീതയെയും മർദ്ദിച്ചുവെന്ന പരാതിയെ തുടർന്നാണ് കേസെടുത്തത്. വീട്ടിലെ സ്ത്രീകളുടെ വസ്ത്രങ്ങൾ വലിച്ചകീറിയതായും പരാതിയിലുണ്ട്.
സംഘർഷത്തിൽ കൊടിക്കുന്നിൽ സുരേഷിന്റെ മുഖത്തും പരിക്കേറ്റു. എംപിയെ മർദ്ദിച്ചെന്ന കേസിൽ അശോകനെതിരെയും മ്യൂസിയം പൊലീസ് കേസെടുത്തു. കൊടിക്കുന്നിൽ സുരേഷിന്റെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടെന്നും അശോകന്റെ കുടുംബം പറഞ്ഞിരുന്നു. കൊടിക്കുന്നിൽ സുരേഷ് എംപിയും ഏതാനും പേരുമായി തങ്ങൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ എത്തി ദേഹോപദ്രവം ഏൽപ്പിക്കുകയാണ് ഉണ്ടായതെന്ന് കൊടിക്കുന്നിലിനെ കല്ലെറിഞ്ഞ കേസിൽ അറസ്റ്റിലായ കൊച്ചാലയം അശോകന്റെ ഭാര്യ ഗീതയും മക്കളും കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

