കൊച്ചി: കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിലെ പ്രതികളായ മുഴുവൻ പേർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേരളം വിട്ടു പോകരുത്, പാസ്‌പോർട്ട് സറണ്ടർ ചെയ്യണം എന്നീ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ 43 പ്രതികളിൽ രണ്ടു പേർക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ബാക്കിയുള്ളവരുടെ ജാമ്യമാണ് ഇന്ന് അനുവദിച്ചത്.