- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ സുരേന്ദ്രന് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ബിജെപി ജനറൽ സെക്രട്ടറി ജയിൽ മോചിതനാകുന്നത് 21 ദിവസത്തിന് ശേഷം; ഉപാധികളോടെ ജ്യാമം കിട്ടിയത് സന്നിധാനത്ത് ഭക്തയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ; പത്തനംതിട്ട ജില്ലയിൽ പോലും പ്രവേശിക്കരുതെന്ന് ബിജെപി നേതാവിനോട് ഹൈക്കോടതി; സെൻട്രൽ ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ സുരേന്ദ്രന് വൻ വരവേൽപ്പൊരുക്കാൻ തയ്യാറെടുത്ത് ബിജെപി
കൊച്ചി: ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. ഇതോടെ ശബരിമല തീർത്ഥാടന കാലത്ത് സുരേന്ദ്രന് ശബരിമലയിൽ പോകാനാവില്ലെന്ന് ഉറപ്പായി. യുവതി പ്രവേശനത്തിന് എതിരായ സമരത്തിന്റെ നായകനാകാനുള്ള സുരേന്ദ്രന്റെ നീക്കം നടക്കില്ല. ശബരിമല ക്ഷേത്ര ദർശനത്തിനും അവസരം ഉണ്ടാകില്ല. 21 ദിവസത്തിന് ശേഷമാണ് സുരേന്ദ്രന് ജയിൽ മോചനം സാധ്യമാകുന്നത്. നവംബർ 17നായിരുന്നു അറസ്റ്റ്. പിന്നീട് ആട്ട ചിത്തര ആഘോഷത്തിൽ സന്നിധാനത്ത് സ്ത്രീയെ തടഞ്ഞ കേസിൽ പ്രതിയാക്കി. ഇതോടെയാണ് ജയിൽ വാസം നീണ്ടു പോയത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നതടക്കം കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നിലവിൽ റാന്നി താലൂക്കിൽ പ്രവേശിക്കാൻ പാടില്ല എന്ന പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയുടെ ഉപാധി നിലവിലുണ്ട്. ജാമ്യാപേക്ഷയെ വെള്ളിയാഴ്ചയും സർക്കാർ ശക്തമായി എതിർത്തു. സുരേന്ദ്രൻ ജാമ്യത്തിലിറങ്ങിയാൽ ശബരിമലയിൽ കലാപത്തിന് ശ്രമിക്കുമെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു. എ

കൊച്ചി: ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. ഇതോടെ ശബരിമല തീർത്ഥാടന കാലത്ത് സുരേന്ദ്രന് ശബരിമലയിൽ പോകാനാവില്ലെന്ന് ഉറപ്പായി. യുവതി പ്രവേശനത്തിന് എതിരായ സമരത്തിന്റെ നായകനാകാനുള്ള സുരേന്ദ്രന്റെ നീക്കം നടക്കില്ല. ശബരിമല ക്ഷേത്ര ദർശനത്തിനും അവസരം ഉണ്ടാകില്ല. 21 ദിവസത്തിന് ശേഷമാണ് സുരേന്ദ്രന് ജയിൽ മോചനം സാധ്യമാകുന്നത്. നവംബർ 17നായിരുന്നു അറസ്റ്റ്. പിന്നീട് ആട്ട ചിത്തര ആഘോഷത്തിൽ സന്നിധാനത്ത് സ്ത്രീയെ തടഞ്ഞ കേസിൽ പ്രതിയാക്കി. ഇതോടെയാണ് ജയിൽ വാസം നീണ്ടു പോയത്.
പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നതടക്കം കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നിലവിൽ റാന്നി താലൂക്കിൽ പ്രവേശിക്കാൻ പാടില്ല എന്ന പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയുടെ ഉപാധി നിലവിലുണ്ട്. ജാമ്യാപേക്ഷയെ വെള്ളിയാഴ്ചയും സർക്കാർ ശക്തമായി എതിർത്തു. സുരേന്ദ്രൻ ജാമ്യത്തിലിറങ്ങിയാൽ ശബരിമലയിൽ കലാപത്തിന് ശ്രമിക്കുമെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു. എങ്കിലും ഉപാധികളോടെ ജാമ്യം നൽകാം എന്ന് ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു.
എന്തൊക്കെ ഉപാധികൾ ഉൾപ്പെടുത്തണം എന്ന അഭിപ്രായം ആരാഞ്ഞപ്പോഴാണ് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് എന്ന വ്യവസ്ഥ സർക്കാർ ആവശ്യപ്പെട്ടത്. കോടതി അത് അംഗീകരിക്കുകയും ചെയ്തു. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും സുരേന്ദ്രൻ കെട്ടിവെക്കണം. പാസ്‌പോർട്ട് കോടതിയിൽ കെട്ടിവെക്കണം, അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യും വരെയാണ് ഉപാധി. ഹൈക്കോടതി ഉപാധിയോടെ ശബരിമല ദർശനം സുരേന്ദ്രന് സാധ്യമാകില്ല.
സന്നിധാനം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. ചിത്തിര ആട്ടവിശേഷ സമയത്ത് തൃശൂർ സ്വദേശിയായ 52 കാരിയെ തടഞ്ഞതിന് ഗൂഢാലോചന, വധശ്രമം എന്നീ കുറ്റമാണ് സുരേന്ദ്രന് മേൽ ചുമത്തിയത്. സമാനാമായ കുറ്റകൃത്യത്തിൽ ഇടപെടരുതെന്ന നിർദേശവും ജാമ്യം അനുവദിക്കവെ കോടതി നൽകിയിട്ടുണ്ട്. ഇന്നലെയാണ് സുരേന്ദ്രന്റെ ജാമ്യഹർജി ഹൈക്കോടതി പരിഗണനയ്‌ക്കെടുത്തത്. അപ്പോൾ കോടതി സുരേന്ദ്രനെ രൂക്ഷമായി വിമർശിച്ചിരുന്നു. സുരേന്ദ്രനെ മാത്രമല്ല സർക്കാരിനെയും ഇന്നലെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. സുരേന്ദ്രൻ മാത്രമേ ബിജെപിയിൽ നേതാക്കന്മാരായി ഉള്ളോ എന്നും മന്ത്രിമാർക്കെതിരെ കേസ് ഒന്നുമില്ലെ എന്നും കോടതി ചോദിച്ചു.
ശബരിമലയിലും നിലയ്ക്കലിലും സുരേന്ദ്രൻ കാണിച്ച കാര്യങ്ങൾ ന്യായീകരിക്കാനാവില്ലെന്നും ഏത് സാഹചര്യത്തിലാണ് സുരേന്ദ്രൻ അവിടെ പോയതെന്നും കോടതി ചോദിച്ചു. എന്നാൽ സുരേന്ദ്രനെ എത്രക്കാലം ജയിലിൽ അടയ്ക്കുമെന്ന ചോദ്യവും കോടതി ഉന്നയിച്ചു. തുടർന്നാണ് മന്ത്രിമാർക്കെതിരെ കേസില്ലേ എന്ന കോടതിയുടെ പരാമർശവും സർക്കാരിനെതിരെ വന്നത്.
സുരേന്ദ്രനെ പോലെ ഒരു പാർട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നയാൾ ഇങ്ങനെ പെരുമാറരുതായിരുന്നുവെന്നും ഭക്തിയുടെ പേരിൽ കലാപം അഴിച്ച് വിടരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. അതേസമയം കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തുകൊണ്ടുള്ള നിലപാടാണ് സംസ്ഥാന സർക്കാർ കോടതിയിൽ സ്വീകരിച്ചത്. എന്നാൽ ഇന്ന് ജാമ്യാപേക്ഷയിൽ ബാക്കി വാദം പൂർത്തിയാക്കിയപ്പോൾ സുരേന്ദ്രന് ജാമ്യം അനുവദിക്കുക ആയിരുന്നു ഹൈക്കോടതി.
ശബരിമലയിലെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കാൻ സുരേന്ദ്രന് എന്ത് അധികാരമാണുള്ളതെന്നും കോടതി ഇന്നലെ ചോദിച്ചു. ഈ പ്രവർത്തികൾ ന്യായീകരിക്കാനാവില്ല. ശബരിമലയിലെ അക്രമ ഗൂഢാലോചന കേസ് നിലനിൽക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമലയിലെ ചിത്തിര ആട്ട വിശേഷത്തിന് നടതുറന്ന അവസരത്തിൽ ശബരിമലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. പേരക്കുട്ടിക്ക് ചോറൂണ് നൽകാനും ശബരിമല ദർശനത്തിനുമായി 52 വയസ്സ് പ്രായമുള്ള സ്ത്രീയെ സന്നിധാനം നടപ്പന്തലിൽ വച്ച് തടസുരേന്ദ്രന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ സംഘടിച്ച് അന്യായമായി ഇവരെ തടഞ്ഞ് ദേഹോപദ്രവമേൽപ്പിച്ചതിനും മാനഹാനി വരുത്തുന്ന രീതിയിലുള്ള അക്രമപ്രവർത്തനങ്ങൾ നടത്തിയതിനുമാണ് കേസ്.
15 കേസുകളാണ് സുരേന്ദ്രനെതിരെയുള്ളതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചത്. എട്ട് കേസുകളിൽ ജാമ്യം എടുക്കാതിരുന്നതിനെ തുടർന്നാണ് വാറന്റ് ആയതെന്നും മുഖ്യമന്ത്രി പറഞ്ഞത്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ വ്യത്യസ്ത സമയങ്ങളിൽ രജിസ്റ്റർ ചെയ്ത 15 കേസുകളിലെ അവസാനത്തെ കേസാണ് ചിത്തിര ആട്ട സമയത്തെ വധശ്രമക്കേസ്. അതേസമയം തനിക്കെതിരെ നടന്നത് വ്യക്തി വിരോധം തീർക്കാനുള്ള നടപടിയാണെന്ന് സുരേന്ദ്രൻ കോടതിയെ അറിയിച്ചു.

