- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബജാജ് അലയൻസ് ലൈഫിന്റെ സ്മാർട്ട് അസിസ്റ്റ് പുറത്തിറക്കി
കൊച്ചി:രാജ്യത്തെ മുൻനിര സ്വകാര്യ ലൈഫ് ഇൻഷൂറൻസ് സ്ഥാപനമായ ബജാജ് അലയൻസ് ലൈഫ് ഇൻഷൂറൻസ് സ്മാർട്ട് അസിസ്റ്റ് പുറത്തിറക്കി. സുരക്ഷിതമായ സ്‌ക്രീൻ ഷെയറിങ് സംവിധാനത്തിലൂടെ കമ്പനിയുമായി ബന്ധപ്പെടാൻ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് ഈ സേവനം.തങ്ങളുടെ തിരക്കിട്ട ജീവിതത്തിനിടയിൽ എവിടെ നിന്നു വേണമെങ്കിലും തൽസമയം സഹായം നേടാൻ ഇത് ഉപഭോക്താക്കളെ സഹായിക്കും.വിർച്വൽ സഹായത്തിലൂടെ തങ്ങളുടെ പദ്ധതിയെ കുറിച്ച് എല്ലാം അറിയുവാനും അതോടൊപ്പം സാമൂഹിക അകലം പാലിക്കാനും സ്മാർട്ട് അസിസ്റ്റ് ഉപഭോക്താക്കളെ പിന്തുണക്കും.
വിൽപന രംഗത്തുള്ളവർ ഉപയോഗിക്കുന്ന കമ്പനിയുടെ ആപ്പ് ആയ ഐഎൻഎസ്-ടാബിൽ ഈ ആപ് ലഭ്യമാണ്.പദ്ധതികളുടെ ബ്രോഷറുകൾ, ആനുകൂല്യങ്ങളുടെ വിവരണങ്ങൾ എന്നിവ വീക്ഷിക്കുന്നതിനും മുതിർന്ന വിദഗ്ദ്ധരുമായി ബന്ധപ്പെടുന്നതിനും ഇതിലൂടെ സാധിക്കും. ഉപഭോക്താക്കളുടെ ഡിജിറ്റൽ അനുഭവങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ ഈ വിപ്ലവകരമായ സേവനം സഹായിക്കും.
മഹാമാരിയെ തുടർന്ന് ബിസിനസ് സാഹചര്യങ്ങൾ വൻ തോതിൽ മാറിയിരിക്കുകയാണെന്നും ഉപഭോക്താക്കളുടെ മാറുന്ന രീതികൾക്കനുസരിച്ചു പ്രതികരിക്കേണ്ടത് അനിവാര്യമാണെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ ബജാജ് അലയൻസ് ലൈഫ് ഇൻഷൂറൻസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ തരുൺ ചുങ് പറഞ്ഞു. പുതിയ ആവശ്യങ്ങൾ നിറവേറ്റാനുള്ള പ്രക്രിയകളിൽ തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.സ്മാർട്ട് അസിസ്റ്റ് ഇത്തരത്തിലുള്ള മറ്റൊരു ചുവടു വെയ്പാണ്. ഏറ്റവും മികച്ച സേവനാനുഭവങ്ങൾ പ്രദാനം ചെയ്യും വിധമാണു തങ്ങളിതു രൂപകൽപന ചെയ്തിരിക്കുന്നത്. മഹാമാരി മൂലമുള്ള പ്രതിബദ്ധങ്ങൾ പരിഗണിക്കാതെ തന്നെ ഉപഭോക്താക്കളുടെ ജീവിത ലക്ഷ്യങ്ങൾ കൃത്യമായി മുന്നോട്ടു കൊണ്ടു പോകുന്നതിൽ നിർണായക പങ്കു വഹിക്കാനാവുമെന്നു തങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാങ്കേതികവിദ്യയുമായി പരിചയമില്ലാത്തവർക്കു പോലും വളരെ എളുപ്പത്തിൽ ഉപയോഗിക്കാനാവും വിധമാണ് സ്മാർട്ട് അസിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. വിപണന വിഭാഗത്തിലുള്ളവർക്കു പുറമെയുള്ള വിദഗ്ദ്ധരുമായി തൽസമയ ആശയ വിനിമയം നടത്താനും ഇവിടെ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
നിർമ്മിത ബുദ്ധി അധിഷ്ടിത തൽസമയ ചാറ്റ് ബോട്ട് സൗകര്യം ലഭ്യമാക്കുന്ന ഏക ലൈഫ് ഇൻഷൂറൻസ് സ്ഥാപനമെന്ന സവിശേഷതയും ഇതിനിടെ എടുത്തു കാട്ടാനാവും. ഉപഭോക്താക്കൾക്കായി വാട്ട്‌സാപ്പ് വഴി 20 സേവനങ്ങൾ, ഐ സെർവ് വീഡിയോ കോളിങ് സേവനം, ലൈഫ് അസിസ്റ്റ് ഉപഭോക്തൃ പോർട്ടൽ, ബൂയിങ് ചാറ്റ്‌ബോട്ട് തുടങ്ങിയവയും കമ്പനിയുടെ സവിശേഷതകളിൽ ചിലതാണ്.

