- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിമിന്റെ കൂടെ ഇരിക്കില്ലെന്ന് ട്രെയിൻ യാത്രികൻ; വംശീയാധിക്ഷേപത്തിന്റെ കഥ പങ്കുവച്ച് ബ്രിട്ടനിലെ റിയാലിറ്റി ഷോ വിജയി
ലണ്ടൻ: മതവിശ്വാസന്റെ പേരിൽ തനിക്കു നേരിടേണ്ടിവന്ന കടുത്ത അപമാനം പങ്കുവയ്ക്കുകയാണ് റിയാലിറ്റി ഷോയിൽ വിജയിച്ചു ബ്രിട്ടീഷ് ജനതയുടെ മനംകവർന്ന നാദിയ ഹുസൈൻ. മുസ്ലിം ആണെന്ന കാരണം ചൂണ്ടിക്കാട്ടി ഒരു യാത്രികൻ തനിക്കൊപ്പം ഇരിക്കാൻ കൂട്ടാക്കിയില്ലെന്ന് നാദിയ ട്വിറ്ററിൽ വെളിപ്പെടുത്തി. കഴിഞ്ഞദിവസം രാത്രി ട്രെയിൻ യാത്രയ്ക്കിടെയായിരുന്നു സഭവം. നാദിയയുടെ ട്വീറ്റ്: 'ഇന്ന് ട്രെയിനിൽ എനിക്കൊപ്പം ഇരിക്കാൻ ഒരാൾ വിസമ്മതിച്ചു. ഞാൻ ഒരു മുസ്ലിമിനൊപ്പം ഇരിക്കില്ലെന്ന് അയാൾ പറഞ്ഞു. അയാളുടെ അജ്ഞത അയാളുടെതന്നെ നാശം. ' ഏറെ പ്രചാരമുള്ള ബ്രിട്ടീഷ് റിയാലിറ്റിഷോ ബേക് ഓഫിന്റെ 2015 ലെ വിജയിയാണ് 31 വയസുള്ള നാദിയ. ബംഗ്ലാദേശിൽനിന്നു കുടിയേറിയ ഇവർക്ക് മൂന്നു കുട്ടികളുണ്ട്. റിയാലിറ്റി ഷോയിലെ വിജയത്തിലൂടെ ദശലക്ഷക്കണക്കിന് ആരാധകർ ഇവർക്കുണ്ടായി. താനിതാദ്യമായല്ല വംശീയാധിക്ഷേപം നേരിടുന്നതെന്ന് നാദിയ പറഞ്ഞു. ഇതെന്റെ ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സംഭവം കാര്യമാക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ലണ്ടൻ: മതവിശ്വാസന്റെ പേരിൽ തനിക്കു നേരിടേണ്ടിവന്ന കടുത്ത അപമാനം പങ്കുവയ്ക്കുകയാണ് റിയാലിറ്റി ഷോയിൽ വിജയിച്ചു ബ്രിട്ടീഷ് ജനതയുടെ മനംകവർന്ന നാദിയ ഹുസൈൻ. മുസ്ലിം ആണെന്ന കാരണം ചൂണ്ടിക്കാട്ടി ഒരു യാത്രികൻ തനിക്കൊപ്പം ഇരിക്കാൻ കൂട്ടാക്കിയില്ലെന്ന് നാദിയ ട്വിറ്ററിൽ വെളിപ്പെടുത്തി. കഴിഞ്ഞദിവസം രാത്രി ട്രെയിൻ യാത്രയ്ക്കിടെയായിരുന്നു സഭവം.
നാദിയയുടെ ട്വീറ്റ്:
'ഇന്ന് ട്രെയിനിൽ എനിക്കൊപ്പം ഇരിക്കാൻ ഒരാൾ വിസമ്മതിച്ചു. ഞാൻ ഒരു മുസ്ലിമിനൊപ്പം ഇരിക്കില്ലെന്ന് അയാൾ പറഞ്ഞു. അയാളുടെ അജ്ഞത അയാളുടെതന്നെ നാശം. '
ഏറെ പ്രചാരമുള്ള ബ്രിട്ടീഷ് റിയാലിറ്റിഷോ ബേക് ഓഫിന്റെ 2015 ലെ വിജയിയാണ് 31 വയസുള്ള നാദിയ. ബംഗ്ലാദേശിൽനിന്നു കുടിയേറിയ ഇവർക്ക് മൂന്നു കുട്ടികളുണ്ട്. റിയാലിറ്റി ഷോയിലെ വിജയത്തിലൂടെ ദശലക്ഷക്കണക്കിന് ആരാധകർ ഇവർക്കുണ്ടായി.
താനിതാദ്യമായല്ല വംശീയാധിക്ഷേപം നേരിടുന്നതെന്ന് നാദിയ പറഞ്ഞു. ഇതെന്റെ ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സംഭവം കാര്യമാക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.