- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റംസാൻ വൃതകാലത്ത് പൊതു സ്ഥലത്തു ഭക്ഷണം കഴിക്കുന്നത് നിരോധിക്കാൻ ആലോചിച്ച് പാക്കിസ്ഥാൻ; പൊതുസ്ഥലത്ത് ഭക്ഷണമോ വെള്ളമോ നല്കിയാൻ ഹോട്ടലുടമകൾക്ക് 25,000 രൂപവരെ പിഴ; വിമർശനവും എതിർപ്പുമായി മുൻ പ്രധാനമന്ത്രിയുടെ മകൾ ബക്താവാർ ഭൂട്ടോ
ഇസ്ലാമാബാദ്: റംസാൻ മാസത്തിൽ പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുന്നത് നിരോധിക്കാൻ ആലോചിച്ച് പാക്കിസ്ഥാൻ. ഇതിനായി പാർലമെന്റിൽ ബിൽ അവതരിപ്പിച്ച് നിയമം നടപ്പാക്കാനാണ് സർക്കാരിന്റെ പദ്ധതി. ഇതിനെതിരേ വൻ വിമർശനം രാജ്യത്ത് ഉയർന്നുകഴിഞ്ഞു. മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകൾ ബക്തവാർ ഭൂട്ടോ അടക്കമുള്ളവരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. റംസാൻ മാസത്തിൽ പൊതുസ്ഥലങ്ങളിൽ ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുക്കുന്നതു അനിസ്ലാമികമാണെന്ന് നിഷ്‌കർഷിച്ചുകൊണ്ടുള്ള നിയമഭേദഗതിയാണ് പാക്കിസ്ഥാൻ പരിഗണിക്കുന്നത്. നിയമ ഭേദഗതി പ്രകാരം പൊതുസ്ഥലത്ത് ഭക്ഷണം വിളമ്പുകയോ കഴിക്കുകയോ ചെയ്താൽ ഹോട്ടൽ നടത്തിപ്പുകാർക്ക് 500 മുതൽ 25000 രൂപവരെ പിഴ ഈടാക്കുമെന്ന് വ്യവസ്ഥചെയ്യുന്നു. പാക്കിസ്ഥാന്റെ സർക്കാരിന്റെ മതകാര്യ സമിതിയാണ് ഇതുസംബന്ധിച്ച ബില്ലിന് അംഗീകാരം നൽകിയത്. ഈ നിയമം ഇസ്ലാമികമല്ലെന്നാണ് ബക്താവാർ ഭൂട്ടോ വിമർശിച്ചത്. നിയമം അന്യായമാണ്. റംസാൻ മാസത്തിൽ എല്ലാവരും നോമ്പെടുക്കുന്നില്ല എന്ന കാര്യം പരിഗണിക്കാതെയാണ് നിയമം കൊണ്ടുവരു
ഇസ്ലാമാബാദ്: റംസാൻ മാസത്തിൽ പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുന്നത് നിരോധിക്കാൻ ആലോചിച്ച് പാക്കിസ്ഥാൻ. ഇതിനായി പാർലമെന്റിൽ ബിൽ അവതരിപ്പിച്ച് നിയമം നടപ്പാക്കാനാണ് സർക്കാരിന്റെ പദ്ധതി. ഇതിനെതിരേ വൻ വിമർശനം രാജ്യത്ത് ഉയർന്നുകഴിഞ്ഞു. മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകൾ ബക്തവാർ ഭൂട്ടോ അടക്കമുള്ളവരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
റംസാൻ മാസത്തിൽ പൊതുസ്ഥലങ്ങളിൽ ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുക്കുന്നതു അനിസ്ലാമികമാണെന്ന് നിഷ്‌കർഷിച്ചുകൊണ്ടുള്ള നിയമഭേദഗതിയാണ് പാക്കിസ്ഥാൻ പരിഗണിക്കുന്നത്. നിയമ ഭേദഗതി പ്രകാരം പൊതുസ്ഥലത്ത് ഭക്ഷണം വിളമ്പുകയോ കഴിക്കുകയോ ചെയ്താൽ ഹോട്ടൽ നടത്തിപ്പുകാർക്ക് 500 മുതൽ 25000 രൂപവരെ പിഴ ഈടാക്കുമെന്ന് വ്യവസ്ഥചെയ്യുന്നു. പാക്കിസ്ഥാന്റെ സർക്കാരിന്റെ മതകാര്യ സമിതിയാണ് ഇതുസംബന്ധിച്ച ബില്ലിന് അംഗീകാരം നൽകിയത്.
ഈ നിയമം ഇസ്ലാമികമല്ലെന്നാണ് ബക്താവാർ ഭൂട്ടോ വിമർശിച്ചത്. നിയമം അന്യായമാണ്. റംസാൻ മാസത്തിൽ എല്ലാവരും നോമ്പെടുക്കുന്നില്ല എന്ന കാര്യം പരിഗണിക്കാതെയാണ് നിയമം കൊണ്ടുവരുന്നത്. വിദ്യാലയങ്ങളിൽ പോകുന്ന കുട്ടികളും പ്രായമായവരും രോഗമുള്ളവരും നോമ്പെടുക്കുന്നില്ല. ഇങ്ങനെയുള്ളവർ പൊതുസ്ഥലത്തുവെച്ച് വെള്ളം കുടിച്ചാൽ അവരെ അറസ്റ്റ് ചെയ്യുമോ? ചൂടുകാലത്ത് ഭക്ഷണവും വെള്ളവും ലഭിക്കാതെ ജനങ്ങൾ മരിക്കുന്ന സാഹചര്യമാണ് ഇതുമൂലമുണ്ടാവുകയെന്നും എല്ലാവർക്കും ഇതനുസരിക്കാൻ സാധിക്കില്ലെന്നും ബക്തവാർ ഭൂട്ടോ ട്വിറ്ററിൽ കുറിച്ചു. മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെയും മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെയും മകളാണ് ബക്താവാർ.
റംസാൻ നോമ്പുകാലത്തെ ഭക്ഷണക്രമം സംബന്ധിച്ച 1981ലെ പാക്കിസ്ഥാൻ നിയമപ്രകാരം, ഇക്കാലത്ത് പൊതുസ്ഥലങ്ങളിൽവെച്ച് പകൽ സമയത്ത് ഭക്ഷണം കഴിക്കുന്നത് കുറ്റകരമാണ്. എന്നാൽ ആരോഗ്യപ്രശ്നമുള്ളവർക്ക് ഇക്കാര്യത്തിൽ ഇളവു നൽകിയിരുന്നു. എന്നാൽ ഈ നിയമം കൂടുതൽ കർശനമാക്കിയാണ് ഇപ്പോൾ ഭേദഗതി വരുത്തിയിരിക്കുന്നത്.