- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാവരെയും കണ്ണടച്ചു വിശ്വസിക്കും, അതാണ് എന്റെ ഏറ്റവും വലിയ ബലഹീനത; പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിന്നതു വീട്ടുകാർ: പുലിമുരുകനിലൂടെ തിരിച്ചുവന്ന ബാലയ്ക്കു പറയാനുള്ളത്
'90 ശതമാനം ആളുകളും നല്ലവരാണ്. എല്ലാവരെയും കണ്ണടച്ചു വിശ്വസിക്കും. അതാണ് എന്റെ ഏറ്റവും വലിയ ബലഹീനത'- നടൻ ബാലയുടെ വാക്കുകൾ. ഗായിക അമൃതയുമായുള്ള വിവാഹമോചനത്തിനുശേഷം അടുത്തിടെ ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണു മനസു തുറന്നത്. തമിഴിൽ നിന്നാണ് എത്തിയതെങ്കിലും നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസു കീഴടക്കിയിരുന്നു ബാല. കേരളത്തെ ഏറെ സ്‌നേഹിച്ച ഈ താരം ഒരു മലയാളി ഗായികയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. കരിയറിൽ മികച്ച നിലയിൽ നിൽക്കുമ്പോഴായിരുന്നു അമൃത സുരേഷുമായുള്ള വിവാഹം. എന്നാൽ, ഈ ബന്ധം അധികകാലം തുടർന്നില്ല. താളപ്പിഴകളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു. വിവാഹമോചനത്തിനുശേഷം സിനിമയിൽനിന്ന് കുറച്ചുകാലം വിട്ടുനിൽക്കുകയായിരുന്നു ഈ നടൻ. മെഗാഹിറ്റായ പുലിമുരുകനിലൂടെയാണു ബാല തിരിച്ചുവരവു നടത്തിയത്. ചിത്രത്തിലെ വേഷം വീണ്ടും ബാലയെ മലയാളി മനസുകളിൽ ഇടം നേടാൻ സഹായിച്ചു. തുടർന്ന് ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് ജീവിതത്തെക്കുറിച്ചു ബാല മനസു തുറന്നത്. 'എനിക്ക് ഒരാളെ സുഹൃത്താക്കാൻ ഒരു ഡിമാൻഡും വേണ്ട. പണക്കാരന
'90 ശതമാനം ആളുകളും നല്ലവരാണ്. എല്ലാവരെയും കണ്ണടച്ചു വിശ്വസിക്കും. അതാണ് എന്റെ ഏറ്റവും വലിയ ബലഹീനത'- നടൻ ബാലയുടെ വാക്കുകൾ. ഗായിക അമൃതയുമായുള്ള വിവാഹമോചനത്തിനുശേഷം അടുത്തിടെ ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണു മനസു തുറന്നത്.
തമിഴിൽ നിന്നാണ് എത്തിയതെങ്കിലും നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസു കീഴടക്കിയിരുന്നു ബാല. കേരളത്തെ ഏറെ സ്‌നേഹിച്ച ഈ താരം ഒരു മലയാളി ഗായികയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു.
കരിയറിൽ മികച്ച നിലയിൽ നിൽക്കുമ്പോഴായിരുന്നു അമൃത സുരേഷുമായുള്ള വിവാഹം. എന്നാൽ, ഈ ബന്ധം അധികകാലം തുടർന്നില്ല. താളപ്പിഴകളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു.
വിവാഹമോചനത്തിനുശേഷം സിനിമയിൽനിന്ന് കുറച്ചുകാലം വിട്ടുനിൽക്കുകയായിരുന്നു ഈ നടൻ. മെഗാഹിറ്റായ പുലിമുരുകനിലൂടെയാണു ബാല തിരിച്ചുവരവു നടത്തിയത്. ചിത്രത്തിലെ വേഷം വീണ്ടും ബാലയെ മലയാളി മനസുകളിൽ ഇടം നേടാൻ സഹായിച്ചു. തുടർന്ന് ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് ജീവിതത്തെക്കുറിച്ചു ബാല മനസു തുറന്നത്.
'എനിക്ക് ഒരാളെ സുഹൃത്താക്കാൻ ഒരു ഡിമാൻഡും വേണ്ട. പണക്കാരനായാലും പാവപ്പെട്ടവനായാലും നല്ല മനുഷ്യനായാൽ മതി. 90 ശതമാനം ആളുകളും നല്ലവരാണ്. എല്ലാവരെയും കണ്ണടച്ചു വിശ്വസിക്കും. അതാണ് എന്റെ ഏറ്റവും വലിയ ബലഹീനത. വ്യക്തിജീവിതത്തിൽ ഒരു പ്രശ്നം വന്നപ്പോൾ എന്റെ കുടുംബത്തിൽ നിന്ന് എല്ലാവരും വളരെ സപ്പോർട്ടാണ് നല്കിയത്. അവരുടെ ആശ്വാസവാക്കുകളാണ് എനിക്ക് ധൈര്യം പകർന്നത്.'- ബാല പറഞ്ഞു. 'ജിപ്സികളെപ്പോലെയാണ് ഞങ്ങൾ സിനിമാക്കാരുടെ ജീവിതം. എവിടെ ഷൂട്ടിങ് ഉണ്ടോ അവിടെ ജീവിക്കും. കലാകാരന്മാർക്കു ഭാഷയൊരു അതിർവരമ്പല്ല' എന്നും ബാല പറഞ്ഞു.