തിരുവനന്തപുരം: കുട്ടിക്കളിക്കാരൊടപ്പം ആയിരുന്നു കളി, പിള്ളാരല്ലെ നമ്മടെ കളി കാണിച്ച് കൊടുക്കാമെന്ന് കരുതിയപ്പോഴല്ലെ പിള്ളാര് നല്ല കളിയാ, ആദ്യത്തെ സ്മാഷ് പാളിപ്പോയെങ്കിലും പിന്നെ തകർത്ത് വോളിബോൾ കളിക്കുന്ന നടൻ ബാലയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു.

തിരുവനന്തപുരം തിരുവല്ലത്ത് വച്ചാണ് ബോളിബോൾ കളിക്കുന്ന കുട്ടികൾക്കൊപ്പം ബാലയും കൂടിയത്. വിനായകൻ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് കുട്ടികൾക്കൊപ്പം വോളിബോൾ കളിക്കുന്നത്.

തന്റെ സ്‌കൂൾ ജീവിതത്തെ ഓർത്തുപോയെന്നും കുട്ടിയായി ഇരിക്കുന്നത് രസകരമാണെന്നും ബാല വീഡിയോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്. പണത്തേക്കാൾ, നിഷ്‌കളങ്കതയാണ് ജീവിതത്തിന്റെ അനുഗ്രഹം എന്ന് കുറിച്ച ബാല എല്ലാവരെയും ദൈവം അനുഗ്രഹിക്കും എന്നും കുറിപ്പിലാണ് ബാല വീഡിയോ തന്റെ എഫ്ബി പേജിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്.

താരജാഡയില്ലാത്ത താരമാണ് ബാലയെന്നും ഇങ്ങനെ വേണം നടന്മാരായാൽ തുടങ്ങിയ രീതിയിലുള്ള അഭിനന്ദനമാണ് ബാലക്ക് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.