- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിപ്രായം പറയാൻ അവകാശമില്ല, അവരും നന്നായി ഇരിക്കട്ടെ'; അമൃതയുടെ ചിത്രത്തിന് പിന്നാലെ ആശംസകളുമായി ബാല; വീഡിയോ പങ്കുവെച്ച് താരം
തിരുവനന്തപുരം: സംഗീത സംവിധായകൻ ഗോപി സുന്ദറിന് ഒപ്പമുള്ള ഗായിക അമൃത സുരേഷിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതിന് പിന്നാലെ പ്രതികരണവുമായി അമൃതയുടെ മുൻ ഭർത്താവും നടനുമായ ബാല. അമൃതയുടെ പ്രണയവാർത്തയെക്കുറിച്ച് തിരക്കി പലരും ബന്ധപ്പെട്ടതിന് പിന്നാലെ ഭാര്യ എലിസബത്തിനൊപ്പം എത്തിയ വിഡിയോയിലാണ് ബാല മറുപടി നൽകിയിരിക്കുന്നത്. താൻ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചെന്നും പഴയ ജീവിതപങ്കാളിയുടെ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയാൻ അവകാശമില്ലെന്നുമാണ് ബാല വിഡിയോയിൽ പറയുന്നത്.
'ഒരു ചെറിയ കാര്യം പറയാനുണ്ട്. അവനവൻ ചെയ്യുന്ന തെറ്റിന് ഉറപ്പായും ശിക്ഷ കിട്ടും. നല്ലത് ചെയ്താൽ നല്ലത് നടക്കും. ചീത്ത ചെയ്താൽ ചീത്തയേ കിട്ടുള്ളൂ. ഇന്ന് രാവിലെ മുതൽ കുറേ പേർ വിളിക്കുന്നു. അതെന്റെ ലൈഫ് അല്ല. ഇതെന്റെ വൈഫാണ്. ഞാൻ പുതിയ ജീവിതം നന്നായി ഇപ്പോൾ ജീവിക്കുന്നു. അവർ അങ്ങനെ പോവുകയാണെങ്കിൽ അങ്ങനെ പോകട്ടെ. എനിക്ക് അഭിപ്രായം പറയാൻ അവകാശമില്ല. അവരും നന്നായി ഇരിക്കട്ടെ. ഞാൻ പ്രാർത്ഥിക്കാം', ബാല പറഞ്ഞു.
അമൃതയെ ചേർത്തു പിടിച്ചുകൊണ്ടു നിൽക്കുന്ന സെൽഫിയാണ് ഗോപി സുന്ദർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- എന്ന കുറിപ്പിനൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തത്. നടൻ ബാലയുമായി വിവാഹബന്ധം വേർപെടുത്തിയ അമൃതയ്ക്ക് ഒരു മകളുണ്ട്.