- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നത് സത്യം; തന്നെ ആരും തല്ലിയിട്ടില്ല; താനിപ്പോൾ പാലക്കാട് ഷൂട്ടിങ് സെറ്റിൽ; യുവാവിന്റെ അടിയേറ്റന്ന വാർത്ത നിഷേധിച്ച് ബാല രംഗത്ത്
പാർക്കിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ തല്ലേറ്റെന്ന വാർത്ത നിഷേധിച്ച് ബാല രംഗത്ത്. തർക്കത്തെ തുടർന്ന് യുവാവ് ബാലയെ തല്ലിയെന്ന് വാർത്തകൾ പ്രചരിച്ചതോടെയാണ് നടൻ വിശദീകരണവുമായി എത്തിയത്. സംഭവം സ്ഥലത്ത് താൻ അവിടെ ഉണ്ടായിരുന്നുവെന്നും പക്ഷേ ഇപ്പോൾ പ്രചരിക്കുന്ന തരത്തിൽ സംഭവിച്ചിട്ടില്ലെന്നും ബാല പറഞ്ഞു. എറണാകുളം പാലാരിവട്ടത്തെ കോമത്ത് ലെയിസിൽ പ്ലാറ്റിനം ലോട്ടസ് അപ്പാർട്ട്‌മെന്റിൽ വച്ചായിരുന്നു സംഭവം. ഇരുപത് ദിവസം മുമ്പാണ് സംഭവ നടക്കുന്നത്. താൻ കാർ പാർക്ക് ചെയ്യാൻ പോകുമ്പോഴായിരുന്നു സെക്യൂരിറ്റികാരനും അപ്പാർട്ടുമെന്റിലെ താമസകാരനുമായി തർക്കമുണ്ടാകുന്നത്. എന്നാൽ താൻ പ്രശ്‌നം കുറച്ച് നേരം നോക്കി നിന്നിട്ട് വീട്ടിലേക്ക് പോകുകയായിരുന്നു. ആൾകുട്ടത്തിൽ തന്നെ എല്ലാവരും കണ്ടാൽ ഞാനാണ് പ്രശ്‌നത്തിന് കാരണമെന്ന് ആളുകൾ തെറ്റിദ്ധരിച്ച് കളയും. അതുകൊണ്ടാണ് താൻ അവിടുന്ന് പോയതെന്ന് ബാല പറയുന്നു.സംഭവം തെറ്റായ രീതിയിൽ പ്രചരിക്കാൻ തുടങ്ങിയതോടെ നിരന്തരം ഫോൺകോളുകളും വരുന്നുണ്ടെന്നും താൻ പുറത്തിറങ്ങുന്നില്ലെന്ന വാർത്
പാർക്കിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ തല്ലേറ്റെന്ന വാർത്ത നിഷേധിച്ച് ബാല രംഗത്ത്. തർക്കത്തെ തുടർന്ന് യുവാവ് ബാലയെ തല്ലിയെന്ന് വാർത്തകൾ പ്രചരിച്ചതോടെയാണ് നടൻ വിശദീകരണവുമായി എത്തിയത്. സംഭവം സ്ഥലത്ത് താൻ അവിടെ ഉണ്ടായിരുന്നുവെന്നും പക്ഷേ ഇപ്പോൾ പ്രചരിക്കുന്ന തരത്തിൽ സംഭവിച്ചിട്ടില്ലെന്നും ബാല പറഞ്ഞു.
എറണാകുളം പാലാരിവട്ടത്തെ കോമത്ത് ലെയിസിൽ പ്ലാറ്റിനം ലോട്ടസ് അപ്പാർട്ട്‌മെന്റിൽ വച്ചായിരുന്നു സംഭവം. ഇരുപത് ദിവസം മുമ്പാണ് സംഭവ നടക്കുന്നത്. താൻ കാർ പാർക്ക് ചെയ്യാൻ പോകുമ്പോഴായിരുന്നു സെക്യൂരിറ്റികാരനും അപ്പാർട്ടുമെന്റിലെ താമസകാരനുമായി തർക്കമുണ്ടാകുന്നത്.
എന്നാൽ താൻ പ്രശ്‌നം കുറച്ച് നേരം നോക്കി നിന്നിട്ട് വീട്ടിലേക്ക് പോകുകയായിരുന്നു. ആൾകുട്ടത്തിൽ തന്നെ എല്ലാവരും കണ്ടാൽ ഞാനാണ് പ്രശ്‌നത്തിന് കാരണമെന്ന് ആളുകൾ തെറ്റിദ്ധരിച്ച് കളയും. അതുകൊണ്ടാണ് താൻ അവിടുന്ന് പോയതെന്ന് ബാല പറയുന്നു.സംഭവം തെറ്റായ രീതിയിൽ പ്രചരിക്കാൻ തുടങ്ങിയതോടെ നിരന്തരം ഫോൺകോളുകളും വരുന്നുണ്ടെന്നും താൻ പുറത്തിറങ്ങുന്നില്ലെന്ന വാർത്ത തെറ്റാണെന്നും ബാല പറഞ്ഞു.താൻ ഇപ്പോൾ പാലക്കാട് കാലം പറഞ്ഞ കഥ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണെന്നും ബാല പറഞ്ഞു.
എറണാകുളം പാലാരിവട്ടം ധനലക്ഷ്മി ബാങ്കിനു സമീപം കോമത്ത് ലെയ്നിൽ പ്ലാറ്റിനം ലോട്ടസ് അപ്പാർട്ട്‌മെന്റിലാണ് യുവതാരത്തിന്റ താമസം. അതേ അപ്പാർട്ടുമെന്റിലെ താമസക്കാരനും സ്‌കൂൾ കുട്ടികളെ കൊണ്ടുപോകുന്ന ട്രാവലറിന്റെ ഡ്രൈവറുമായ പാലാരിവട്ടം സ്വദേശി രാജീവുമായി വാഹനം പാർക്ക് ചെയ്യുന്നതു സംബന്ധിച്ചുണ്ടായ തർക്കമാണ് കഴിഞ്ഞ ഒരാഴ്ച മുമ്പ് സിനിമാസ്റ്റണ്ട് രംഗത്തെ വെല്ലുന്ന സംഭവങ്ങളുണ്ടാക്കിയതെന്നാണ് വാർത്ത പരന്നത്.
അപ്പാർട്ട്‌മെന്റ് കോമ്പൗണ്ടിൽ വാഹനം പാർക്ക് ചെയ്യുന്നതു സംബന്ധിച്ച് സെക്യൂരിറ്റി ക്കാരനുമായി രാജീവ് വാക്കേറ്റം നടത്തിയിരുന്നു. വിവരമറിഞ്ഞെത്തിയ റസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ ബാല തർക്കത്തിൽ ഇടപെടുകയായിരുന്നു. തർക്കത്തിനിടയിൽ രാജീവിനെ സിനിമാ സ്‌റ്റൈലിൽത്തന്നെ ബാല കഴുത്തിനു പിടിച്ചുതള്ളി മർദ്ദിക്കാൻ ഒരുങ്ങിയത്രേ. അപകടം മണത്തറിഞ്ഞ യുവാവ് തന്റെ സർവ്വശക്തിയും സംഭരിച്ച് ഒറ്റയടി കൊടുത്തു. ആരോഗ്യവാനായ താരം മൂക്കും കുത്തി താഴെ വീണു. താരത്തിന്റെ മൂക്കിൽ നിന്നും വായിൽ നിന്നും ചോര ചീറ്റി. മുൻനിരയിലെ പല്ലിന്റെ ഒരു ഭാഗവും അടർന്നു പോയത്രേ. സംഭവമറിഞ്ഞ് ഓടിക്കൂടിയ സമീപവാസികൾ താരത്തെ പൊക്കിയെടുത്ത് സ്വകാര്യാ ശുപത്രിയിലാക്കി. യുവാവ് എറണാകുളം ജനറൽ ആശുപത്രിയിലും ചികിത്സ തേടിയെന്നുമാണ് വാർത്ത.
തമിഴ് സിനിമയിലൂടെ സിനിമാ രംഗത്തെ നിറസാന്നിധ്യമായി മാറിയ ബാല ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്തയായ ഗായിക അമൃത സുരേഷിനെയാണു വിവാഹം കഴിച്ചത്. എന്നാൽ അടുത്തിയിടെ ഇരുവരുടെയും ബന്ധത്തിലെ അസ്വാരസ്യം മൂലം വിവാഹമോചനത്തിൽ എത്തിയിരിന്നു.