പൃഥ്വിരാജ് അഹങ്കാരിയും ജാഡയുമാണെന്ന് പറയുന്നവർക്ക് മറുപടിയുമായി നടൻ ബാല. ഒരു പൊതു വേദിയിൽ പ്രസംഗിക്കുന്നതിനിടെയാണ് താരം പൃഥിരാജിനെക്കുറിച്ച് മനസ് തുറന്നത്.'പൃഥ്വിരാജിനെക്കുറിച്ച് നിരവധി ആരോപണങ്ങൾ മറ്റുള്ളവർ പറയുന്നതു കേട്ടിട്ടുണ്ട്. അവൻ ജാഡയാണെന്നും അഹങ്കാരിയാണെന്നും പറഞ്ഞവരുണ്ട്. എന്നാൽ അവൻ വളരെ സത്യസന്ധനും നല്ല മനുഷ്യനുമാണ്. അവൻ കള്ളം പറയില്ല, സത്യങ്ങൾ പറയും അതെനിക്ക് വളരെ ഇഷ്ടമാണ്. ഞാൻ കഷ്ടപ്പെട്ടപ്പോൾ എന്റെ കൂടെ നിന്ന നൻപനാണ് പൃഥ്വി', ബാല പറഞ്ഞു.

ബാല നീ വലിയൊരു കെണിയിലൂടെയാണ് പോയ്‌ക്കൊണ്ടിരിക്കുന്നത്. നീ നല്ല അഭിനേതാവാണ്, ശ്രദ്ധിക്കണം എന്ന് എന്നോട് പറഞ്ഞു. കഷ്ടപ്പാടുണ്ടായപ്പോൾ കൂടെ നിന്ന നൻപനാണ് പൃഥ്വി- ബാല പറയുന്നു.

പൃഥ്വിരാജിനെതിരെ അടുത്തിടെ ചില വിമർശനങ്ങൾ ഉയർന്നിരുന്നു. രണം പരാജയമാണെന്ന് പറഞ്ഞതിന്റെ പേരിലായിരുന്നു വിമർശനം. പൃഥ്വിരാജിന്റെ പ്രസ്താവനയ്ക്ക് എതിരെ ചിത്രത്തിലെ സഹതാരം റഹ്മാൻ തന്നെ രംഗത്ത് എത്തിയിരുന്നു.