- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലയുടെ മരണം ലോകസംഗീതത്തിന് തന്നെ തീരാനഷ്ടമെന്ന് ശിവമണി; ബാലഭാസ്ക്കറിന് വിട നൽകാൻ യൂണിവേഴ്‌സിറ്റി കോളേജിൽ അനുസ്മരണ യോഗം; വയലിൻ വിസ്മയത്തെ അനുസ്മരിക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ തടിച്ചു കൂടിയവരിൽ മന്ത്രിമാരും സംഗീതജ്ഞരും അടക്കം നിരവധി പേർ
തിരുവനന്തപുരം: ബാലയുടെ മരണം ലോകസംഗീതത്തിന് തന്നെ തീരാനഷ്ടമെന്ന് ശിവമണി. അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കറിനെ അനുസ്മരിക്കാൻ യൂണിവേഴ്‌സിറ്റി കളേജിൽ പൂർവ്വ വിദ്യാർത്ഥികൾ ഒത്തു കൂടിയ യോഗത്തിലാണ് ശിവമണി സംസാരിച്ചത്. ശാന്തികവാടത്തിലെ സംസ്്ക്കാരത്തിന് പിന്നാലെ യൂണിവേഴ്‌സിറ്റി കോളേജിൽ നടക്കുന്ന അനുസ്മരണ യോഗത്തിൽ പങ്കെടുക്കാൻ രാഷ്ട്രീയ പ്രവർത്തകരും ഗായകരും അടക്കം നിരവധി പേർ എത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഗായകൻ മധുബാലകൃഷ്ണൻ, സ്റ്റീഫൻ ദേവസി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കാൻ എത്തി. ബാലഭാസ്‌ക്കറിന്റെ പഴയ സഹപാഠികളും അദ്ധ്യാപകരും അടക്കം വിദ്യാർത്ഥികളും അടക്കം അനേകം പേർ യൂണിവേഴ്‌സിറ്റി കോളേജിൽ എത്തിയിട്ടുണ്ട്.
തിരുവനന്തപുരം: ബാലയുടെ മരണം ലോകസംഗീതത്തിന് തന്നെ തീരാനഷ്ടമെന്ന് ശിവമണി. അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കറിനെ അനുസ്മരിക്കാൻ യൂണിവേഴ്‌സിറ്റി കളേജിൽ പൂർവ്വ വിദ്യാർത്ഥികൾ ഒത്തു കൂടിയ യോഗത്തിലാണ് ശിവമണി സംസാരിച്ചത്. ശാന്തികവാടത്തിലെ സംസ്്ക്കാരത്തിന് പിന്നാലെ യൂണിവേഴ്‌സിറ്റി കോളേജിൽ നടക്കുന്ന അനുസ്മരണ യോഗത്തിൽ പങ്കെടുക്കാൻ രാഷ്ട്രീയ പ്രവർത്തകരും ഗായകരും അടക്കം നിരവധി പേർ എത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഗായകൻ മധുബാലകൃഷ്ണൻ, സ്റ്റീഫൻ ദേവസി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കാൻ എത്തി. ബാലഭാസ്‌ക്കറിന്റെ പഴയ സഹപാഠികളും അദ്ധ്യാപകരും അടക്കം വിദ്യാർത്ഥികളും അടക്കം അനേകം പേർ യൂണിവേഴ്‌സിറ്റി കോളേജിൽ എത്തിയിട്ടുണ്ട്.
Next Story