- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷ്മി മൊഴി നൽകിയത് അപകട സമയത്ത് മയക്കത്തിലായിരുന്നതിനാൽ എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്ന്; വാഹനം ഓടിച്ചത് അർജുൻ ആണെന്ന് മൊഴി നൽകിയത് ലക്ഷ്മിയുടെ സഹോദരൻ; രണ്ട് പേരും വാഹനമോടിച്ചെന്ന് വ്യക്തമാക്കുന്ന സാക്ഷി മൊഴികളും പൊലീസിനെ കുഴക്കുന്നു; ബാലഭാസ്‌കറും മകൾ തേജ്വസിനിയും കൊല്ലപ്പെട്ട വാഹനാപകടവും മരണവും കൂടുതൽ ചർച്ചകളിലേക്ക്
തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്‌കറും മകളും മരിക്കാനിടയാക്കിയ വാഹനാപകട സമയത്ത് വാഹനം ഓടിച്ചത് ഡ്രൈവർ അർജുൻ ആണെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മൊഴി നൽകിയിട്ടില്ല. വിവാദമായി ഈ തുടരുന്ന വാഹനാപകടത്തിൽ ഇത്തരമൊരു ട്വിസ്റ്റ് വരുന്നത് ആദ്യമായാണ്. ഇതുവരെ വന്ന വാർത്തകൾ മുഴുവൻ പറഞ്ഞത് വാഹനാപകടസമയത്ത് വാഹനമോടിച്ചത് ഡ്രൈവർ അർജുൻ ആണെന്ന് ലക്ഷ്മി മൊഴി നൽകിയെന്നാണ്. അപകടസമയത്ത് മയക്കത്തിൽ ആയതിനാൽ ആരാണ് വാഹനം ഓടിച്ചത് തനിക്കറിയില്ലെന്നാണ് ലക്ഷ്മി മൊഴി നൽകിയത്. എന്താണ് സംഭവിച്ചത് എന്ന് ലക്ഷ്മിക്ക് ഇപ്പോഴും വ്യക്തമല്ല. ഇതാണ് ഇപ്പോഴുള്ള പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ആ സമയത്ത് ഞാൻ മയക്കത്തിലായിരുന്നു. ലക്ഷ്മി പറയുന്നു. മംഗലപുരം പൊലീസ് തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ ലക്ഷ്മിയുടെ മൊഴിയുടെ പേരിലുള്ളത് സഹോദരന്റെ മൊഴിയാണ്. ഈ മൊഴിയിലാണ് സംഭവസമയത്ത് ഡ്രൈവർ അർജുൻ ആണ് കാർ ഓടിച്ചത് എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ഈ മൊഴി പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. ലക്ഷ്മിക്ക് വേണ്ടി സഹോദരൻ നൽകിയ മൊഴിയിലാണ് വാഹനം
തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്‌കറും മകളും മരിക്കാനിടയാക്കിയ വാഹനാപകട സമയത്ത് വാഹനം ഓടിച്ചത് ഡ്രൈവർ അർജുൻ ആണെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മൊഴി നൽകിയിട്ടില്ല. വിവാദമായി ഈ തുടരുന്ന വാഹനാപകടത്തിൽ ഇത്തരമൊരു ട്വിസ്റ്റ് വരുന്നത് ആദ്യമായാണ്. ഇതുവരെ വന്ന വാർത്തകൾ മുഴുവൻ പറഞ്ഞത് വാഹനാപകടസമയത്ത് വാഹനമോടിച്ചത് ഡ്രൈവർ അർജുൻ ആണെന്ന് ലക്ഷ്മി മൊഴി നൽകിയെന്നാണ്. അപകടസമയത്ത് മയക്കത്തിൽ ആയതിനാൽ ആരാണ് വാഹനം ഓടിച്ചത് തനിക്കറിയില്ലെന്നാണ് ലക്ഷ്മി മൊഴി നൽകിയത്. എന്താണ് സംഭവിച്ചത് എന്ന് ലക്ഷ്മിക്ക് ഇപ്പോഴും വ്യക്തമല്ല. ഇതാണ് ഇപ്പോഴുള്ള പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.
ആ സമയത്ത് ഞാൻ മയക്കത്തിലായിരുന്നു. ലക്ഷ്മി പറയുന്നു. മംഗലപുരം പൊലീസ് തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ ലക്ഷ്മിയുടെ മൊഴിയുടെ പേരിലുള്ളത് സഹോദരന്റെ മൊഴിയാണ്. ഈ മൊഴിയിലാണ് സംഭവസമയത്ത് ഡ്രൈവർ അർജുൻ ആണ് കാർ ഓടിച്ചത് എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ഈ മൊഴി പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. ലക്ഷ്മിക്ക് വേണ്ടി സഹോദരൻ നൽകിയ മൊഴിയിലാണ് വാഹനം ഓടിച്ചത് ഡ്രൈവർ അർജുൻ ആണെന്ന വിവരം ഉൾപ്പെടുത്തിയിട്ടുള്ളത്. അപകടസമയത്ത് വാഹനം ഓടിച്ചത് ഡ്രൈവർ അർജുൻ ആണെന്ന് ലക്ഷ്മി മൊഴി നൽകിയിട്ടില്ലെന്ന് ഈ കേസ് അന്വേഷിക്കുന്ന ആറ്റിങ്ങൽ ഡിവൈഎസ്‌പി പി.അനിൽകുമാറും മറുനാടനോട് സ്ഥിരീകരിച്ചു.
സംഭവസമയത്ത് അവിടെ എവിടെയും ഉണ്ടാകാത്ത സഹോദരന്റെ മൊഴിയാണ് ലക്ഷ്മിയുടെ മൊഴിയായി പ്രചരിക്കുന്നത്. ലക്ഷ്മിക്ക് വേണ്ടിയാണ് സഹോദരൻ മൊഴി നൽകിയിരിക്കുന്നത്. ഈ മൊഴിയിലാണ് അപകട സമയത്ത് കാർ ഓടിച്ചിരുന്നത് ഡ്രൈവർ അർജുൻ ആണെന്ന് ഉള്ളത്. എന്നാൽ അപകടം നടന്ന ശേഷം മംഗലപുരം പൊലീസ് എഴുതി തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ ഉള്ളത് കാർ ഓടിച്ചത് ആരെന്നു ഇനിയുള്ള അന്വേഷണത്തിൽ തെളിയേണ്ടതുണ്ട് എന്നാണ്. പ്രാഥമിക അന്വേഷണത്തിൽ വാഹനം ഓടിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഡ്രൈവർ അർജുൻ മംഗലപുരം പൊലീസിൽ നൽകിയ മൊഴിയിൽ കാർ ഓടിച്ചത് ബാലഭാസ്‌കർ ആണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്-മംഗലപുരം പൊലീസ് മറുനാടനോട് വ്യക്തമാക്കി.
അതേസമയം ഇപ്പോൾ പുറത്തു വന്ന സാക്ഷിമൊഴികൾ കാർ ഓടിച്ചത് ബാലഭാസ്‌കർ ആണെന്ന മൊഴികൾ അങ്ങിനെ പൂർണമായും വിശ്വസിക്കുന്നില്ലെന്നാണ് ആറ്റിങ്ങൽ ഡിവൈഎസ്‌പി അനിൽകുമാർ പറയുന്നത്. കാർ ഓടിച്ചത് ബാലഭാസ്‌കർ ആണെന്ന് സാക്ഷിമൊഴികൾ ഉണ്ട്. എന്നാൽ കാർ ഓടിച്ചത് ഡ്രൈവർ അർജുൻ ആണെന്നും സാക്ഷിമൊഴികളിൽ ഉണ്ട്. അതുകൊണ്ട് തന്നെ ഈ മൊഴികൾ പൊലീസ് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ശാസ്ത്രീയമായ അന്വേഷണത്തിലാണ് ആരാണ് കാർ ഓടിച്ചത് എന്ന് വ്യക്തമാകേണ്ടത്. ആ രീതിയിലുള്ള അന്വേഷണത്തിനാണ് പൊലീസ് നീങ്ങുന്നത്-ഡിവൈഎസ്‌പി പറയുന്നു.
അപകട സമയത്ത് വാഹനം ഓടിച്ചത് ആരെന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് പൊലീസ് ഇപ്പോൾ ആദ്യം ശ്രമിക്കുന്നത്. ഈ കാര്യത്തിലുള്ള ദുരൂഹത നീക്കാനാണ് പൊലീസിന്റെ ശ്രമം. ഈ കാര്യത്തിൽ രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയ കെഎസ്ആർടിസി ഡ്രൈവറുടെ മൊഴി നിർണ്ണായകമായി മാറും. അതേസമയം ഡ്രൈവർ അർജുന്റെ പശ്ചാത്തലം വിവാദമായ സാഹചര്യത്തിൽ ആ കാര്യവും പൊലീസ് വിശദമായി പരിശോധിക്കും. ഒപ്പം പാലക്കാട് വെള്ളിനേഴി മനയ്ക്ക് സമീപമുള്ള സ്വകാര്യ ആയുർവേദ ആശുപത്രിയായ പൂന്തോട്ടത്തെ കുറിച്ചു പൊലീസ് വിശദമായ അന്വേഷണത്തിനു ഒരുങ്ങുകയാണ്. ബാലഭാസ്‌കറിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ ഡിജിപിക്ക് നൽകിയ പരാതിയിൽ ആശുപത്രിയെ കുറിച്ച് പരാമർശിക്കുന്നതിനാലാണ് ഈ കാര്യത്തിൽ അന്വേഷണം നടക്കുന്നത്.
ബാലഭാസ്‌കറും ഈ ആശുപത്രിയും തമ്മിലുള്ള ബന്ധം അന്വേഷണത്തിൽ മറ നീക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. ഈ ആശുപത്രി നടത്തുന്നത് ഇവരുടെ ഫാമിലി ഫ്രണ്ട് ആണ്. അവിടെ ഈ കുടുംബം എപ്പോഴും പോകാറുള്ളതാണ്. ഈ കാര്യം ശരിയെന്നു ലക്ഷ്മിയുടെ കുടുംബം മറുനാടനോടു പറഞ്ഞിട്ടുണ്ട്. നമ്പൂതിരി സമുദായത്തിൽപ്പെട്ടവരുടെ ഉടമസ്ഥതയിലുള്ളവരുടെതാണ് ഈ ആശുപത്രി. എന്നാൽ കാർ ഓടിച്ചത് ഡ്രൈവർ അർജുൻ തന്നെ ആണെന്നാണ് ലക്ഷ്മിയുടെ കുടുംബം ഉറച്ചു വിശ്വസിക്കുന്നത്. ഈ കാര്യം വീണ്ടും അവർ മറുനാടനോട് സ്ഥിരീകരിച്ചു. ഈ ആശുപത്രിയിൽ ബാലഭാസ്‌കറിന് നിക്ഷേപം ഉണ്ടാകാൻ ഉള്ള സാധ്യതയും പരിമിതമാണെന്നാണ് ഇവർ കരുതുന്നത്. ആശുപത്രി നടത്തുന്നവർ സമ്പന്നരാണ്. ഇത്തരം ഒരു ഇൻവെസ്റ്റ്മെന്റ് അവർക്ക് ആവശ്യമുള്ളതായി കുടുംബത്തിനു തോന്നിയിട്ടില്ല.
ഇടപാടുകൾ ഒന്നും രഹസ്യമായി നടത്തേണ്ട ആവശ്യം ബാലഭാസ്‌കറിന് വന്നിട്ടില്ലാ എന്നാണ് ലക്ഷ്മിയുടെ കുടുംബം കരുതുന്നത്. എന്നാൽ താനാണ് വണ്ടി ഓടിച്ചത് എന്ന് ലക്ഷ്മിയുടെ അമ്മയോട് ഡ്രൈവർ അർജുൻ തുറന്നു പറഞ്ഞത് എന്തിനാണ് എന്നാണ് അവർ ചോദിക്കുന്നത്. ആ സമയത്ത് അറിയാതെ കണ്ണ് ചിമ്മിപ്പോയി. അപ്പോഴാണ് അപകടം നടന്നത്. ഇതാണ് ലക്ഷ്മിയുടെ അമ്മ ഡ്രൈവർ അർജുനെ കാണാനെത്തിയപ്പോൾ പറഞ്ഞത്. ഈ മൊഴിയാണ് പിന്നെ പൊലീസിന് പിന്നിൽ അർജുൻ തിരുത്തിയത്. ഇതിനെക്കുറിച്ച് അവർക്ക് ധാരണയില്ല. സ്വന്തം സുരക്ഷിതത്വം ഓർത്താണ് പിന്നീട് ഡ്രൈവർ അങ്ങിനെ ഒരു മൊഴി നൽകിയെന്നാണ് ഇവർ കരുതുന്നത്. അർജുൻ അല്ല കാർ ഓടിച്ചതെങ്കിൽ പിന്നെ എന്തിനാണ് ലക്ഷ്മിയുടെ അമ്മയെ കണ്ടപ്പോൾ അറിയാതെ കണ്ണ് ചിമ്മിയപ്പോൾ സംഭവിച്ച അപകടം എന്ന് അർജുൻ പറഞ്ഞത്. അപ്പോൾ തന്നെ അർജുന് പറയാമായിരുന്നു താനല്ല കാർ ഓടിച്ചത് എന്ന്. അത് അർജുൻ പറഞ്ഞില്ല.
പക്ഷെ പിന്നീട് ഈ മൊഴിയിൽ നിന്നും പിന്നോക്കം പോവുകയും ചെയ്തു. ബാലഭാസ്‌കറിന്റെ മരണത്തിൽ പക്ഷെ ദുരൂഹതയുണ്ടെന്നു ലക്ഷ്മിയുടെ കുടുംബം ഇപ്പോഴും കരുതുന്നില്ല. അത് ഒരു അപകടം തന്നെയാണെന്നാണ് അവർ ഇപ്പോഴും കരുതുന്നത്. കൊലപാതകം ആയിരുന്നെങ്കിൽ മറ്റൊരു വാഹനത്തെക്കൊണ്ട് അപകടം സൃഷ്ടിക്കാൻ ശ്രമിക്കുമായിരുന്നു. എന്തായാലും ബാലഭാസ്‌കറിന്റെ കുടുംബം നൽകിയ പരാതിയെ തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ സത്യം വെളിച്ചത്ത് വരും എന്നാണ് ലക്ഷ്മിയുടെ കുടുംബം കരുതുന്നത്.
അതിനിടെ ബാലഭാസ്‌കറിന്റെ അച്ഛൻ കൊടുത്ത പരാതിയിൽ പറയുന്നതൊന്നും ശരിയല്ലെന്നാണ് ബാലഭാസ്‌കറിന്റെ സുഹൃത്തുക്കൾ പറയുന്നത്. സ്വാഭാവികമായുണ്ടായ അപകടത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതിന് പിന്നിലെ ഗൂഡ ലക്ഷ്യം പൊലീസ് അന്വേഷിക്കണമെന്നാണ് സുഹൃത്തുക്കളുടെ വാദം. ബാലഭാസ്‌കറിന് താങ്ങും തണലുമായി കൂട്ടുകാർ മാത്രമേ എന്നും ഉണ്ടായിരുന്നുള്ളൂവെന്നും അവർ പറയുന്നു.