- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് റോഡരികിൽ ഒതുക്കി വേഗം തന്നെ കാറിനടുത്തേക്ക് ഓടി; മുൻപിൽ ഡ്രൈവർ സീറ്റിലായിരുന്ന ബാലഭാസ്‌കർ ഡോർ തുറക്കാൻ ആവശ്യപ്പെടുന്നതുപോലെ തലയനക്കി; ഗിയർ ലിവറിനടിയിലായിട്ടായിരുന്നു തേജസ്വിനി കിടന്നിരുന്നത്; സീറ്റിൽ ഗുരുതരമായ പരിക്കുകളോടെ ചുരുണ്ടുകിടക്കുകയായിരുന്നു ലക്ഷ്മി: ഡ്രൈവർ അജിയുടെ മൊഴിയോടെ എല്ലാ സംശയവും മാറിയെന്ന് പൊലീസ്; വാഹനം ഓടിച്ചത് ബാലഭാസ്‌കർ തന്നെ; ആശുപത്രിക്കെതിരായ സാമ്പത്തിക ആരോപണവും അന്വേഷിക്കും
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ആപകടത്തിൽ പെട്ടതിന് പിന്നിൽ ബാഹ്യ ഇടപെടൽ ഇല്ലെന്ന് ഉറപ്പിച്ച് പൊലീസ്. രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയ ഡ്രൈവറുടെ മൊഴി വിശ്വാസത്തിലെടുത്താണ് ഇത്. എന്നാൽ ബാലഭാസ്‌കറിന്റെ സമ്പത്തുമായി ബന്ധപ്പെട്ട് കുടുംബം ഉന്നയിച്ച ആരോപണത്തിൽ പരിശോധന തുടരും. ബാലഭാസ്‌കറിനെ സാമ്പത്തികമായി ആരെങ്കിലും പറ്റിച്ചുവോ എന്ന് മനസ്സിലാക്കാനാണ് ഇത്. ഏതായാലും അപകടത്തിൽ ദുരൂഹത വേണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അപകട സമയത്ത് കാർ ഓടിച്ചിരുന്നത് ബാലഭാസ്‌കറാണെന്ന് ഉറപ്പിക്കുകയാണ് ഡ്രൈവർ അജിയുടെ മൊഴിയിലൂടെ പൊലീസ്. 'ആറ്റിങ്ങൽ മുതൽ ബാലഭാസ്‌കറിന്റെ കാർ ബസിന്റെ മുൻപിലുണ്ടായിരുന്നു. പള്ളിപ്പുറം സിഗ്‌നൽ കഴിഞ്ഞുള്ള വളവ് കഴിഞ്ഞപ്പോൾ കാർ അമിത വേഗത്തിലായി. ഉടൻ തന്നെ നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിൽ ഇടിച്ചു. ബസ് റോഡരികിൽ ഒതുക്കി വേഗം തന്നെ കാറിനടുത്തേക്ക് ഓടി. മുൻപിൽ ഡ്രൈവർ സീറ്റിലായിരുന്ന ബാലഭാസ്‌കർ ഡോർ തുറക്കാൻ ആവശ്യപ്പെടുന്നതുപോലെ തലയനക്കി,'അജിയുടെ മൊഴി ഇങ്ങനെ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ആപകടത്തിൽ പെട്ടതിന് പിന്നിൽ ബാഹ്യ ഇടപെടൽ ഇല്ലെന്ന് ഉറപ്പിച്ച് പൊലീസ്. രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയ ഡ്രൈവറുടെ മൊഴി വിശ്വാസത്തിലെടുത്താണ് ഇത്. എന്നാൽ ബാലഭാസ്‌കറിന്റെ സമ്പത്തുമായി ബന്ധപ്പെട്ട് കുടുംബം ഉന്നയിച്ച ആരോപണത്തിൽ പരിശോധന തുടരും. ബാലഭാസ്‌കറിനെ സാമ്പത്തികമായി ആരെങ്കിലും പറ്റിച്ചുവോ എന്ന് മനസ്സിലാക്കാനാണ് ഇത്. ഏതായാലും അപകടത്തിൽ ദുരൂഹത വേണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
അപകട സമയത്ത് കാർ ഓടിച്ചിരുന്നത് ബാലഭാസ്‌കറാണെന്ന് ഉറപ്പിക്കുകയാണ് ഡ്രൈവർ അജിയുടെ മൊഴിയിലൂടെ പൊലീസ്. 'ആറ്റിങ്ങൽ മുതൽ ബാലഭാസ്‌കറിന്റെ കാർ ബസിന്റെ മുൻപിലുണ്ടായിരുന്നു. പള്ളിപ്പുറം സിഗ്‌നൽ കഴിഞ്ഞുള്ള വളവ് കഴിഞ്ഞപ്പോൾ കാർ അമിത വേഗത്തിലായി. ഉടൻ തന്നെ നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിൽ ഇടിച്ചു. ബസ് റോഡരികിൽ ഒതുക്കി വേഗം തന്നെ കാറിനടുത്തേക്ക് ഓടി. മുൻപിൽ ഡ്രൈവർ സീറ്റിലായിരുന്ന ബാലഭാസ്‌കർ ഡോർ തുറക്കാൻ ആവശ്യപ്പെടുന്നതുപോലെ തലയനക്കി,'അജിയുടെ മൊഴി ഇങ്ങനെയാണ്.
ഗിയർ ലിവറിനടിയിലായിട്ടായിരുന്നു ബാലഭാസ്‌കറിന്റെ കുഞ്ഞ് തേജസ്വിനി കിടന്നിരുന്നത്. കാറിന്റെ ചില്ല് പൊട്ടിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഈ സമയത്ത് സീറ്റിൽ ഗുരുതരമായ പരിക്കുകളോടെ ചുരുണ്ടുകിടക്കുകയായിരുന്നു ലക്ഷ്മി. ഓടിക്കൂടിയവർ രക്ഷാപ്രവർത്തനം നടത്തുന്നത്, മുൻ സീറ്റിൽ നിസ്സഹായനായി ഇരുന്നു നോക്കുന്നുണ്ടായിരുന്നു ബാലഭാസ്‌കർ. അപ്പോഴും അദ്ദേഹത്തിനു ബോധം മറഞ്ഞിട്ടുണ്ടായിരുന്നില്ല, എന്നും അജി പറഞ്ഞു. ഈ സാഹചര്യത്തിൽ ബാലഭാസ്‌കറാണ് കാർ ഓടിച്ചിരുന്നത് എന്ന് പൊലീസിന് ഉറപ്പിക്കേണ്ട അവസ്ഥയുണ്ട്. രക്ഷാപ്രവർത്തനത്തിന് എത്തിയ മറ്റ് പലരും സമാന മൊഴി കൊടുത്ത സാഹചര്യത്തിൽ കൂടിയാണ് ഇത്.
ബാലഭാസ്‌കറിന്റെ വിയോഗത്തിനൊപ്പം മകൾ തേജസ്വിനിയ.ുടെ ജീവനും ആ അപകടത്തെതുടർന്ന് മരിച്ചിരുന്നു. അപകട സമയത്ത് ബാലഭാസ്‌കറാണ് വാഹനം ഓടിച്ചിരുന്നതെന്ന് ഡ്രൈവർ പറയുമ്പോൾ, ബാലുവിന്റെ ഭാര്യ ലക്ഷ്മി ആവർത്തിച്ചത് ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നതെന്നാണ്. എന്നാൽ ബാലുവിന്റെ ഡ്രൈവറുടെ മൊഴിക്ക് സമാനമാണ് അപകടം നടന്ന സമയത്ത് ആദ്യം രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയ കെഎസ്ആർടിസി ഡ്രൈവർ സി. അജിയുടെ മൊഴിയും. കേസന്വേഷണത്തിൽ അജിയുടെ മൊഴി നിർണായകവുമാണ്. ഈ സാഹചര്യത്തിൽ ബാലഭാസ്‌കറിന്റെ അപകടം സ്വാഭാവികമാണെന്ന് ഉറപ്പിക്കുകയാണ് പൊലീസ്. ഈ സാഹചര്യത്തിൽ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവറുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും. ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് പിതാവ് നൽകിയ പരാതിയുടെ പശ്ചാത്തലത്തിലാണ് നടപടി. ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് അന്വേഷിക്കുമെന്ന് സൂചനയുണ്ട്.
ബാലഭാസ്‌ക്കറും കുടുംബവും തൃശൂർ വടക്കം നാഥ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങി വരവേയാണ് അപകടം ഉണ്ടായത്. അന്നേ ദിവസം ഇവർ തൃശൂരിൽ താമസിക്കാൻ റൂം ബുക്ക് ചെയ്തിരുന്നു. എന്നാൽ അവിടെ താമസിച്ചില്ല. വീട്ടുകാരെ പോലും അറിയിക്കാതെ ഇവർ തിരിച്ചു പോരുകയായിരുന്നു. എന്തിനാണ് ഇവർ ഇത്ര ധൃതിപ്പെട്ട് തിരികെ പോന്നതെന്നും വ്യക്തമല്ല. ഇതെല്ലാം മരണത്തിലെ ദുരൂഹതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.വടക്കുംനാഥനെ സന്ദർശിച്ച രാത്രിയിൽ തങ്ങാൻ തൃശൂരിൽ മുറിയും ബുക്ക് ചെയ്തതായി ബന്ധുക്കൾക്ക് അറിയാം. രാത്രി വരില്ലെന്നായിരുന്നു ബന്ധുക്കൾക്ക് കിട്ടിയ അറിവും. രാത്രി തൃശൂരിൽ ഉറങ്ങിയ ശേഷം രാവിലെ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ച ബാലു പെട്ടെന്ന് നിലപാട് മാറ്റി. തൃശൂരിൽ നിന്ന് 11 മണിയോടെ തിരുവനന്തപുരത്തേക്ക് തിരിച്ചു. അതിരാവിലെ പള്ളിപ്പുറത്തിനടുത്ത് അപകടവും. രാത്രിയാത്രയ്ക്ക് പിന്നിലെ തീരുമാനമാണ് ബന്ധുക്കളുടെ സംശയത്തിന് ഇട വെച്ചത്.
ക്ഷേത്ര ദർശനത്തിന് ശേഷം തൃശൂരിൽ ഒരു പരിപാടിയുണ്ടായിരുന്നു. ബാലുവിന്റെ സമ്പത്തെല്ലാം ഒരു അടുത്ത സുഹൃത്താണ് നടത്തിയിരുന്നത്. നിരവധി ബിസിനസ്സുകളും ഉണ്ടായിരുന്നു. ഇതെല്ലാം ബാലുവിന്റെ സമ്പത്ത് ഉപയോഗിച്ചാണ് നടത്തിയതെന്നാണ് സൂചന. മരണത്തിൽ എന്തൊക്കെയോ അസ്വാഭാവികത തോന്നിക്കുന്നുണ്ട്- ബാലഭാസ്‌ക്കറിന്റെ മരണത്തിന് പിന്നാലെ ഇങ്ങനെയാണ് ബാലഭാസ്‌കറിന്റെ ബന്ധു മറുനാടനോട് പ്രതികരിച്ചത്. സംശയിക്കുന്ന വ്യക്തിയുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്നും അതിന് ശേഷം കൂടുതൽ വെളിപ്പെടുത്തൽ നടത്താമെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.
ലോകപ്രശസ്തരായ സംഗീതജ്ഞർക്കൊപ്പം ഫ്യൂഷൻ ഒരു വിരുന്നായി ജനഹൃദയങ്ങളിൽ എത്തിച്ച കലാകാരനായിരുന്നു ബാലഭാസ്‌കർ. ഇലക്ട്രിക് വയലിനിലൂടെ ലോകത്തിന്റെ വിവിധ കോണുകളിലുള്ള യുവതലമുറയെ ഹരം കൊള്ളിച്ചു. ഫ്യൂഷനെ മാത്രമല്ല ബാലു പ്രണയിച്ചിരുന്നത്. ശാസ്ത്രീയസംഗീത കച്ചേരികളിൽ ചിട്ടയായ ശുദ്ധസംഗീതത്തിനൊപ്പവും ബാലയുടെ വയലിൻ ഈണമിട്ടു. ഇങ്ങനെ ആരാധകരെ കൈയിലെടുത്ത് മുന്നേറുമ്പോഴും ചിരിച്ച മുഖവുമായി വേദികളിൽ നിറഞ്ഞ ബാലു തന്റെ മനസ്സിലെ വേദന തുറന്നു പറഞ്ഞിരുന്നു. സംഗീതം തന്നെ ഉപേക്ഷിച്ചുവെന്ന് പോസ്റ്റുമിട്ടു. ഭാര്യ ലക്ഷ്മിയുടെ അറിവോടെയാണ് ഇതെന്നും ബാലു തന്നെ വിശദീകരിക്കുകയും ചെയ്തു. ആരാധകരുടെ സ്നേഹം അറിഞ്ഞ് ബാലു വീണ്ടും സ്റ്റേജിൽ സജീവമായി. ബാലുവിന്റെ പഴയ വെളിപ്പെടുത്തലിന് മരണവുമായി ബന്ധമുണ്ടോ എന്നതാണ് ബന്ധുക്കളെ ആകുലപ്പെടുത്തുന്നത്.
നേരത്തെ തന്നെ ചിതിച്ചയാളെ കുറിച്ച് ബാലു നടത്തിയ വെളിപ്പെടുത്തലിൽ ലക്ഷ്മിക്കും എല്ലാം അറിയാമെന്ന് വിശദീകരിച്ചിരുന്നു. മാധ്യമങ്ങളും ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളാണിതെന്ന സൂചനയാണ് ബന്ധുക്കൾക്കുള്ളത്. അതുകൊണ്ട് കൂടിയാണ് ബാലുവിന്റെ മരണത്തിലെ പൊരുൾ തേടി ബന്ധുക്കൾ ഇറങ്ങുന്നത്. ജീവിതത്തിൽ എല്ലാവർക്കും മനസാക്ഷി സൂക്ഷിപ്പുകാർ ഉണ്ടായിരിക്കും. എനിക്കും ഉണ്ടായിരുന്നു. എന്റെ എല്ലാ കാര്യങ്ങളും അറിയുന്നവർ. എന്റെ ബലഹീനതകളെ മനസ്സിലാക്കുന്നവർ. എന്റെ സ്വപ്നങ്ങൾ ഞാൻ അവരുമായി പങ്കുവയ്ച്ചു. എന്റെ എല്ലാകാര്യങ്ങളും അവരിലൂടെയായിരുന്നു ചെയ്തു കൊണ്ടിരുന്നത്. എന്റെ ജീവിതത്തിലെ ചില പ്രധാന തീരുമാനങ്ങളും എടുത്തത് അവരായിരുന്നു. അവർക്ക് ഞാൻ എല്ലാം വിട്ടു നൽകിയെന്നും ബാലു വിശദീകരിച്ചിട്ടുണ്ട്.
പക്ഷേ ഒരു ഘട്ടത്തിൽ എന്റെ അടുത്ത ഒരാളിൽ നിന്ന് വിശ്വാസ വഞ്ചന നേരിട്ടപ്പോൾ തകർന്നുപോയി. വളരെ പെട്ടന്ന് പ്രതികരിക്കുന്ന സ്വഭാവമാണ് എന്റേത്. ഞാൻ ഒരുപാട് കരഞ്ഞു. പിന്നീട് എനിക്ക് സ്റ്റേജിൽ നിൽക്കാൻ തോന്നിയില്ല. സത്യസന്ധമായി സംഗീതം എന്നിൽ നിന്ന് പുറത്ത് വന്നില്ല. ചിരിക്കാൻ പോലും ഞാൻ പ്രയാസപ്പെട്ടു. അത് എന്നോടും ഞാൻ സ്‌നേഹിക്കുന്ന സംഗീതത്തോടും ചെയ്യുന്ന ചതിയാണെന്ന് തോന്നി. ഇതെക്കുറിച്ച് ലക്ഷ്മിയോട് ഞാൻ സംസാരിച്ചു. അങ്ങനെയാണ് സംഗീതത്തിൽ നിന്ന് ഒരു ഇടവേള എടുക്കാൻ തീരുമാനിച്ചത്. അങ്ങനെ ഞാനൊരു ഫേസ്‌ബുക്ക് പോസ്റ്റിട്ടു. അതിനു ശേഷമാണ് ആളുകൾ എന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞത്. പിന്നീട് എന്റെ സുഹൃത്തുക്കൾ ഇടപ്പെട്ട് ആ പോസ്റ്റ് പിൻവലിച്ചു.-ഇതായിരുന്നു ബാലുവിന്റെ പഴയ വെളിപ്പെടുത്തൽ. ബാലുവിനെ കരയിക്കാൻ മാത്രം ചതിച്ച സുഹൃത്ത് ആരെന്നതാണ് ഉയരുന്ന ചോദ്യം. തൃശൂരിലെ യാത്രയ്ക്കിടെ ഇയാൾ ഇടപെടലുകൾ നടത്തിയോ എന്ന സംശയവും കുടുംബത്തിനുണ്ട്. ഇതിനൊപ്പം പാലക്കാട്ടെ പൂന്തോട്ടം ആയുർവേദ ആശുപത്രിക്കെതിരെ ആരോപണങ്ങളും സജീവമായത്.