- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയലിൻ മാന്ത്രികൻ ബാലഭാസ്‌ക്കറിന്റെ മൃതദേഹം അൽപ്പ സമയത്തിനകം സംസ്‌ക്കരിക്കും; അവസാനമായി ഒരു നോക്ക് കാണാൻ തിരുമലയിലെ വീട്ടിലേക്കും ആരാധകരുടെ പ്രവാഹം; തൈക്കാട് ശ്മശാനത്തിൽ നടക്കുന്ന സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ: മറുനാടൻ ലൈവ് കാണാം
തിരുവനന്തപുരം: ബാലഭാസ്‌ക്കറിന് ഇന്ന് കേരളം കണ്മീരിൽ കുതിർന്ന യാത്രയയപ്പ് നൽകും. വയലിൻ മാന്ത്രികൻ ബാലഭാസ്‌ക്കറിന് അവസാനമായി അന്തിമോപചാരം അർപ്പിക്കാൻ തിരുമലയിലെ വീട്ടിലേക്ക് ഒഴുകി എത്തുന്നത് ആയിരക്കണക്കിനാളുകൾ. ഇന്നലെ യൂണിവേഴ്‌സിറ്റി കോളേജിലും വൈകിട്ട് കലാഭവൻ തിയറ്ററിലും പൊതുദർശനത്തിനു വെച്ചിട്ടും ബാലഭാസ്‌ക്കറിന് അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലേക്ക് ഒഴുകി എത്തുന്നവരുടെ എണ്ണത്തിൽ ഒട്ടും കുറവ് വന്നിട്ടില്ല. സിനിമാ പ്രവർത്തകരും ആരാധകരും ഉറ്റ സുഹൃത്തുക്കളും അടക്കം ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും തിരുമലയിലെ ഹിരൺമയി എന്ന വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സാമൂഹിക സാസംക്കാരിക രാഷ്ടീയ പ്രവർത്തകരടക്കമുള്ളവരാണ് ഇവിടേക്ക് ഒഴുകി എത്തിക്കൊണ്ടിരിക്കുന്നത്. രാവിലെ പത്തരയോടെ തൈക്കാച് ശാന്തികവാടത്തിൽ എത്തിക്കുന്ന മൃതദേഹം സംസ്‌ക്കരിക്കും. അടുത്ത സുഹൃത്തുക്കളായ സ്റ്റീഫൻ ദേവസി അഅടക്കമുള്ളവർ നിറകണ്ണുകളോടെ ഇപ്പോഴും ബാലഭാസ്‌ക്കറിന്റെ ഭൗതിക ശരീരത്തിനൊപ്പമുണ്ട്. രാത്രി മുഴുവനും തിരുമലയിലെ വീട്ടിലേക്ക് ആരാധകരുട
തിരുവനന്തപുരം: ബാലഭാസ്‌ക്കറിന് ഇന്ന് കേരളം കണ്മീരിൽ കുതിർന്ന യാത്രയയപ്പ് നൽകും. വയലിൻ മാന്ത്രികൻ ബാലഭാസ്‌ക്കറിന് അവസാനമായി അന്തിമോപചാരം അർപ്പിക്കാൻ തിരുമലയിലെ വീട്ടിലേക്ക് ഒഴുകി എത്തുന്നത് ആയിരക്കണക്കിനാളുകൾ. ഇന്നലെ യൂണിവേഴ്‌സിറ്റി കോളേജിലും വൈകിട്ട് കലാഭവൻ തിയറ്ററിലും പൊതുദർശനത്തിനു വെച്ചിട്ടും ബാലഭാസ്‌ക്കറിന് അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലേക്ക് ഒഴുകി എത്തുന്നവരുടെ എണ്ണത്തിൽ ഒട്ടും കുറവ് വന്നിട്ടില്ല. സിനിമാ പ്രവർത്തകരും ആരാധകരും ഉറ്റ സുഹൃത്തുക്കളും അടക്കം ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും തിരുമലയിലെ ഹിരൺമയി എന്ന വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
സാമൂഹിക സാസംക്കാരിക രാഷ്ടീയ പ്രവർത്തകരടക്കമുള്ളവരാണ് ഇവിടേക്ക് ഒഴുകി എത്തിക്കൊണ്ടിരിക്കുന്നത്. രാവിലെ പത്തരയോടെ തൈക്കാച് ശാന്തികവാടത്തിൽ എത്തിക്കുന്ന മൃതദേഹം സംസ്‌ക്കരിക്കും. അടുത്ത സുഹൃത്തുക്കളായ സ്റ്റീഫൻ ദേവസി അഅടക്കമുള്ളവർ നിറകണ്ണുകളോടെ ഇപ്പോഴും ബാലഭാസ്‌ക്കറിന്റെ ഭൗതിക ശരീരത്തിനൊപ്പമുണ്ട്. രാത്രി മുഴുവനും തിരുമലയിലെ വീട്ടിലേക്ക് ആരാധകരുടെ പ്രവാഹമായിരുന്നു. സംസ്‌കാരചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെയാകും നടക്കുക.
രാവിലെ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം ശാന്തികവാടത്തിലേക്ക് വിലാപയാത്രയായി കൊണ്ടു പോകും, അപകടദിവസം വിടപറഞ്ഞ മകൾക്കു പിന്നാലെയാണു മലയാള സംഗീതലോകത്തെ കണ്ണീരിലാഴ്‌ത്തി ബാലഭാസ്‌കറും വിടചൊല്ലിയത്. ഗുരുതരാവസ്ഥയിൽ ചികിൽസയിലുള്ള ഭാര്യ ലക്ഷ്മി മകളുടെയോ ഭർത്താവിന്റെയോ വേർപാട് അറിയാതെ ഇപ്പോഴും വെന്റിലേറ്ററിൽ തന്നെ തുടരുകയാണ്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ അന്തരിച്ച ബാലഭാസ്‌കറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സ്വന്തം കലാലയം കൂടിയായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പൊതുദർശനത്തിനു വച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറയിലുള്ളവർ അന്തിമോപചാരം അർപ്പിക്കാനെത്തി. തുടർന്ന് കലാഭവനിലും പൊതുദർശനത്തിനുവച്ചപ്പോൾ സ്്റ്റീഫൻ ദേവസി അടക്കമുള്ളവർ സംഗീതാഞ്ജലി അർപ്പിച്ചാണ് പ്രിയപ്പെട്ട ബാലുവിന് വിട ചൊല്ലിയത്. തുടർന്നു പൂജപ്പുരയിലെ വസതിയിലേക്ക് മൃതദേഹം കൊണ്ടുപോയി. അവിടേയും ജനസഞ്ചയം ഒഴുകിയത്തി. ഓർമ വീണ്ടെടുക്കാനാകാതെ സങ്കീർണാവസ്ഥയിലായിരുന്നെങ്കിലും മരണത്തിനു തലേന്നാൾ ബാലഭാസ്‌കറിന്റെ സ്ഥിതി അൽപം മെച്ചപ്പെട്ടിരുന്നു.എന്നാൽ ഹൃദയാഘാതം ജീവൻ എടുത്തു. തലയ്ക്കും നട്ടെല്ലിനും കഴുത്തെല്ലിനും ശ്വാസകോശത്തിനും ഗുരുതര ക്ഷതമേറ്റ ബാലഭാസ്‌കറിനെ ശസ്ത്രക്രിയകൾക്കു വിധേയനാക്കിയിരുന്നു. ബാലഭാസ്‌കറിനെ അമ്മാവനും വയലിൻ വാദകനുമായ ബി.ശശികുമാറാണു സംഗീതലോകത്തേക്കു നയിച്ചത്. ഫ്യൂഷൻ സംഗീത പരിപാടികളിലൂടെ ചെറുപ്രായത്തിൽ തന്നെ ശ്രദ്ധേയനായി.
തൃശൂരിൽനിന്നു ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങിയ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ തിരുവനന്തപുരം പള്ളിപ്പുറത്തുവച്ചാണു നിയന്ത്രണം വിട്ടു റോഡരികിലെ മരത്തിൽ ഇടിച്ചത്. അപകടത്തിൽ ഏകമകൾ രണ്ടുവയസുകാരി തേജസ്വിനി ബാല അന്നുതന്നെ മരിച്ചു. ഭാര്യ ലക്ഷ്മി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്. ്രൈഡവർ അർജുനും ചികിത്സയിലാണ്. വയലിനിസ്റ്റ് എന്ന നിലയിൽ രാജ്യാന്തരശ്രദ്ധ നേടിയ ബാലഭാസ്‌കർ ചെറുപ്രായത്തിൽതന്നെ സിനിമയ്ക്കു സംഗീതമൊരുക്കിയും പ്രസിദ്ധി നേടിയിരുന്നു. 1978 ജൂലായ് പത്തിന് തിരുമല സ്വദേശി റിട്ട. പോസ്റ്റ് മാസ്റ്റർ സി.കെ. ഉണ്ണിയുടെയും തിരുവനന്തപുരം സംഗീതകോളേജിൽനിന്ന് വിരമിച്ച സംസ്‌കൃത അദ്ധ്യാപിക ശാന്തകുമാരിയുടെയും മകനായി ജനിച്ചു. മീരയാണ് സഹോദരി. മൂന്നാം വയസ്സിൽ അമ്മാവൻ ബി. ശശികുമാറിന്റെ കീഴിൽ സംഗീതപഠനം തുടങ്ങി. 12-ാം വയസ്സിൽ ആദ്യ കച്ചേരി നടത്തി. 17-ാം വയസ്സിൽ മംഗല്യപ്പല്ലക്ക് എന്ന ചലച്ചിത്രത്തിലൂടെ സംഗീതസംവിധായകനായി. കണ്ണാടിക്കടവത്ത്, പാഞ്ചജന്യം, മോക്ഷം, പാട്ടിന്റെ പാലാഴി എന്നീ ചിത്രങ്ങളിലും സംഗീതം ചെയ്തു. നിനക്കായ്, ആദ്യമായി തുടങ്ങിയ സംഗീത ആൽബങ്ങളും ശ്രദ്ധനേടി.
വേദികളിൽ ഫ്യൂഷൻ സംഗീതത്തിലൂടെ മലയാളിക്ക് പുതിയ സംഗീതാനുഭവം പകർന്നു. എ.ആർ. റഹ്മാൻ, സാക്കീർ ഹുസൈൻ, ലൂയിസ് ബാങ്ക്, മട്ടന്നൂർ ശങ്കരൻകുട്ടി, ശിവമണി, സ്റ്റീഫൻ ദേവസി തുടങ്ങിയവരുമായെല്ലാം ഫ്യൂഷൻ സംഗീതവേദികൾ പങ്കിട്ടു. കോളേജ് പഠനകാലത്ത് കൺഫ്യൂഷൻ എന്ന ബാൻഡും പിന്നീട് ദ ബിഗ് ബാൻഡും തുടങ്ങി. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ വേദികളിൽ പരിപാടി അവതരിപ്പിച്ചു. 2008-ൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ബിസ്മില്ല ഖാൻ യുവ സംഗീത്കാർ പുരസ്‌കാരം ലഭിച്ചു. അമിതാഭ് ബച്ചനെ പോലും അമ്പരപ്പിച്ച സംഗീത പ്രതിഭയായിരുന്നു ബാലഭാസ്‌ക്കർ.