- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലഭാസ്‌കർ എന്തിനാണ് നീ എല്ലാവരെയും കൊതിപ്പിച്ച ശേഷം വിട്ടുപിരിഞ്ഞു പോയത്? ആറ്റുനോറ്റുണ്ടായ തേജസ്വിനിക്കൊപ്പം യാത്രയായപ്പോൾ നിനക്കു വേണ്ടി മാത്രം ജീവിച്ച ലക്ഷ്മിയെ മറന്നുവോ? നിന്നെ മാത്രം സ്നേഹിച്ച മലയാളികളെ എന്തേ ഓർത്തില്ല?
അൽപ സമയം മുൻപ് ടെലിവിഷൻ സ്‌ക്രീനിലൂടെ ബാലഭാസ്‌ക്കറിന്റെ ശവസംസ്‌കാര ചടങ്ങുകൾ കണ്ടുകൊണ്ടിരുന്നപ്പോൾ ഒരു ചോദ്യം മനസിലുദിച്ചു. എന്തിനായിരുന്നു ബാലഭാസ്‌ക്കർ അവന്റെ ജീവനെ സ്വയം വിധിക്ക് വിട്ടു കൊടുത്തത്. എന്തുകൊണ്ടാണ് ഒരായുസ് മുഴുവൻ അവന്റെ കൂടെ ജീവിക്കാൻ കാത്തിരുന്ന അവന്റെ പ്രിയതമയെ ഒറ്റയ്ക്കാക്കി അവൻ കടന്നു പോയത്. ഞാൻ ആലോചിക്കുകയായിരുന്നു ആ വെന്റിലേറ്ററിൽ നിന്നും ലക്ഷ്മി പുറത്ത് വരുമ്പോൾ അവൾ എങ്ങനെയായിരിക്കും ജീവിതത്തെ സമീപിക്കുക. അവൾ അറിയുന്നുണ്ടോ അവൾ ആറ്റുനോറ്റിരുന്ന് വിവാഹം കഴിച്ച അവളുടെ പ്രിയതമൻ ഇല്ലാതായെന്ന്. അവൾ ആലോചിക്കുന്നുണ്ടോ അവളുടെ ജീവന്റെ ഭാഗമായി ഇത്രകാലം അവളോടൊപ്പം നടന്ന ആ കുഞ്ഞ് ഇല്ലാതായെന്ന്. ഇനി അവൾ ആർക്ക് വേണ്ടിയായിരിക്കും ജീവിക്കുന്നത്. എങ്ങനെയായിരിക്കും ഈ വിധിയെ അവൾ തരണം ചെയ്യുന്നത്. എത്ര വേദനാജനകമാണ് അവരുടെ അവസ്ഥ. ലക്ഷ്മിയുടെ ജീവിതത്തിലേക്കുള്ള മടങ്ങിവരവ് എത്ര വേദനാജനകമായിരിക്കും. അവൾ വിധിയെ പഴിക്കില്ലേ. എന്നെ മാത്രം എന്തിനാണ് ഇങ്ങനെ അവശേഷിപ്പിച്ചത് എന്നവൾ ചോദിക്കില്ലേ. മ
അൽപ സമയം മുൻപ് ടെലിവിഷൻ സ്‌ക്രീനിലൂടെ ബാലഭാസ്‌ക്കറിന്റെ ശവസംസ്‌കാര ചടങ്ങുകൾ കണ്ടുകൊണ്ടിരുന്നപ്പോൾ ഒരു ചോദ്യം മനസിലുദിച്ചു. എന്തിനായിരുന്നു ബാലഭാസ്‌ക്കർ അവന്റെ ജീവനെ സ്വയം വിധിക്ക് വിട്ടു കൊടുത്തത്. എന്തുകൊണ്ടാണ് ഒരായുസ് മുഴുവൻ അവന്റെ കൂടെ ജീവിക്കാൻ കാത്തിരുന്ന അവന്റെ പ്രിയതമയെ ഒറ്റയ്ക്കാക്കി അവൻ കടന്നു പോയത്. ഞാൻ ആലോചിക്കുകയായിരുന്നു ആ വെന്റിലേറ്ററിൽ നിന്നും ലക്ഷ്മി പുറത്ത് വരുമ്പോൾ അവൾ എങ്ങനെയായിരിക്കും ജീവിതത്തെ സമീപിക്കുക. അവൾ അറിയുന്നുണ്ടോ അവൾ ആറ്റുനോറ്റിരുന്ന് വിവാഹം കഴിച്ച അവളുടെ പ്രിയതമൻ ഇല്ലാതായെന്ന്. അവൾ ആലോചിക്കുന്നുണ്ടോ അവളുടെ ജീവന്റെ ഭാഗമായി ഇത്രകാലം അവളോടൊപ്പം നടന്ന ആ കുഞ്ഞ് ഇല്ലാതായെന്ന്.
ഇനി അവൾ ആർക്ക് വേണ്ടിയായിരിക്കും ജീവിക്കുന്നത്. എങ്ങനെയായിരിക്കും ഈ വിധിയെ അവൾ തരണം ചെയ്യുന്നത്. എത്ര വേദനാജനകമാണ് അവരുടെ അവസ്ഥ. ലക്ഷ്മിയുടെ ജീവിതത്തിലേക്കുള്ള മടങ്ങിവരവ് എത്ര വേദനാജനകമായിരിക്കും. അവൾ വിധിയെ പഴിക്കില്ലേ. എന്നെ മാത്രം എന്തിനാണ് ഇങ്ങനെ അവശേഷിപ്പിച്ചത് എന്നവൾ ചോദിക്കില്ലേ. മനസ് നിറയേ വേദനയും ആശങ്കയുമാണ്. എപ്പോഴാണ് നമ്മളെ തിരിച്ച് വിളിക്കുന്നതിന് വേണ്ടി കാലൊച്ച പോലും കേൾപ്പിക്കാതെ മരണമെത്തുന്നത് എന്ന് ആർക്കറിയാം. അത് പ്രസിഡന്റിനോ, പ്രധാനമന്ത്രിയ്‌ക്കോ, സ്ഥാപന ഉടമയ്‌ക്കോ, കോടീശ്വരനോ ഒക്കെ ആയി എന്ന് വരാം. മരണത്തിന് മുൻപിൽ അവരെല്ലാം തുല്യരാണ്. മരിച്ച് കഴിയുമ്പോൾ എല്ലാവരുടേയും ശരീരം ഒരുപോലെയാണ്.
ദിവസങ്ങൾക്കകം മണ്ണിൽ അലിഞ്ഞ് ചേരും. സ്വർണ്ണപ്പെട്ടിയിൽ അടക്കിയാലും ദ്രവിച്ച തടിപ്പെട്ടിയിൽ അടക്കിയാലും ഒരുപോലെ ഇല്ലാതായി തീരും. ആ ജീവിതത്തിന് വേണ്ടി നമ്മൾ ഇങ്ങനെ യുദ്ധം ചെയ്യുമ്പോൾ. ആ ജീവിതത്തിന് വേണ്ടി നമ്മളിങ്ങനെ വഴക്കുണ്ടാക്കുമ്പോൾ ഒരു നിമിഷമെങ്കിലും ഓർത്തിട്ടുണ്ടോ മരണം ഇങ്ങനെ നമുക്ക് ചുറ്റും തത്തികളിക്കുകയാണ് എന്ന്. മരണത്തിന് മുൻപിൽ ശരി തെറ്റുകളില്ല. കാലം കാത്തുവച്ച കഥാകാരനേപ്പോലെ ഏത് നിമിഷവും ആരെ വേണമെങ്കിലും അവൻ വിളിക്കും. ഏറ്റവും വലിയ ദുഷ്ടനെയായിരിക്കാം പെട്ടന്നെടുക്കുന്നത്. എന്നാൽ ഏറ്റവും നല്ലവനേയും അതേ വേഗത്തിൽ വിധി തിരിച്ച് വിളിക്കും. എന്നിട്ടും ഈ അൽപായുസിന്റെ പേരിൽ നമ്മൾ യുദ്ധം ചെയ്യുന്നു. ബഹളം വയ്ക്കുന്നു പരസ്പരം തല്ലി ചാകുന്നു. ഞാൻ ഓർക്കുകയായിരുന്നു എന്തു കൊണ്ടായിരിക്കണം ബാലഭാസ്‌കർ ആ രാത്രിയിൽ മരണത്തിലേക്ക് നടന്നു പോയത്.
അവനറിയില്ലായിരുന്നോ രാത്രിയിൽ ഉറങ്ങാതെ വാഹനമോടിച്ചാൽ മരണമവനെ വിളിക്കുമെന്ന്. പ്രിയപ്പെട്ടവരെ അൽപായുസ് മാത്രമാണ് ദൈവം നമുക്ക് ബാക്കി നൽകിയിരിക്കുന്നത്. അതുകൊണ്ട് ദൈവത്തിന്റെ കടമ ദൈവം നിറവേറ്റുമ്പോൾ നമ്മുടെ കടമ നമ്മളും നിറവേറ്റുക. എന്തിനാണ് നമ്മൾ മരണ വെപ്രാളത്തിൽ ഓടുന്നത്. ഓവർടേക്ക് ചെയ്തും അമിത വേഗത്തിൽ ഓടിയും എത്രയോ പേർ മരണത്തെ മാടിവിളിക്കുന്നു. ഹെൽമറ്റ് ധരിച്ച് നമ്മുടെ ജീവൻ സംരക്ഷിക്കണമെന്ന് സർക്കാർ പറയുമ്പോഴും പറ്റില്ല എന്ന് പറഞ്ഞ് ഹെൽമറ്റ് കയ്യിൽപിടിച്ച് നമ്മൾ പോവുന്നില്ലേ. ഒന്ന് മറിഞ്ഞ് വീണാൽ ആ ഹെൽമറ്റ് നമ്മുടെ ജീവൻ രക്ഷിക്കുമായിരുന്നിട്ടും എന്തിനാണ് നാം അത് ഊരി കൈയിൽ പിടിക്കുന്നത്. സീറ്റ് ബെൽറ്റിട്ടാൽ അപകടങ്ങളേയും അതിജീവിക്കാൻ സാധിക്കുമായിരുന്നിട്ടും നാം എന്തനാണ് അതിനോട് കലഹിക്കുന്നത്.