തിരുവനന്തപുരം: വാഹനാപകടത്തെ തുടർന്ന് അകാലത്തിൽ വിട്ടുപോയ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെയും ഭാര്യയുടെയും ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ നിറയുന്നു. കഴിഞ്ഞ വിവാഹവാർഷിക ദിനത്തിൽ ഭാര്യ ലക്ഷ്മിക്കൊപ്പം പോസ്റ്റ് ചെയ്ത് ബാലുവിന്റെ ഫേസ്‌ബുക്ക് ലൈവാണ് സുഹൃത്തും സംഗീത സംവിധായകനുമായ ഇഷാൻ പങ്കുവെച്ചിരിക്കുന്നത്. ബാലുവിന്റെ വിയോഗം താങ്ങാനാകാത്ത വലിയൊരു സുഹൃത്ത്വലയം തന്നെയുണ്ട്. ബാലുവിന്റെയും മകൾ ജാനിയുടെയും നഷ്ടം അറിയാതെ ലക്ഷ്മി ആശുപത്രിയിൽ ചികിത്സയിലാണ്. ലക്ഷ്മിയുടെ നിലയിൽ പുരോഗതിയുണ്ടെന്നും. അവർ ഭർത്താവിനെയും മകളെയും തിരക്കിയെന്നുമാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ വിവരങ്ങളൊന്നും ലക്ഷ്മിയെ ധരിപ്പിച്ചിട്ടില്ല.

ഇഷാന്റെ പോസ്റ്റ് ഇങ്ങനെ..

കൂടെ നില്ക്കാൻ പറഞ്ഞു ജീവൻ തന്നു കൂടെ നിന്നു ,അടി വച്ചപ്പോ പിണങ്ങിയപ്പോ പിറകവന്നു വീണ്ടും വീണ്ടും ,കൂടെ ഉള്ള എന്റെ സുഹൃത്തുക്കളെ കാവലാക്കി ഞാനില്ലാത്തപ്പോ, എനിക്ക് കിട്ടാത്തപ്പോ പരാതി പറയാതെ കൂടെ ഓടി ,അവസാനം വരെ കൂടെ ഉണ്ടാകുമെന്നു പറഞ്ഞു പറ്റിച്ചു ഞങ്ങളെ വിട്ടു പോക്കളഞ്ഞതെന്താ അണ്ണാ .കരയാനും കരയിക്കാനും അണ്ണൻ തന്നാ പണ്ടും മിടുക്കൻ.. Miss you Baaluannaa ...Balabhaskar Chandran