- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയിൽ അച്ഛന്മാരുടെ ആധിപത്യമാണ് എന്നൊക്കെപ്പറയുന്നത് ബാലിശമാണ്; പലരും സംഘടനയെ രാഷ്ട്രീയമായിട്ടാണ് കാണുന്നത്; മോഹൻലാലും മമ്മൂട്ടിയും കാട്ടിയത് മാതൃകയും; അമ്മയിലെ പ്രശ്നങ്ങളെ കുറിച്ച് ബാലചന്ദ്രമേനോന് പറയാനുള്ളത്
കൊച്ചി: അമ്മ എന്ന സംഘടന വഴിയേപോകുന്ന ആർക്കും കയറി കൊട്ടാവുന്ന ചെണ്ടയായി അധ:പധിച്ചെന്നും ഇതിൽ അതിയായ വേദനയുണ്ടെന്നും ബാലചന്ദ്രമേനോൻ. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് താര സംഘടനയായ അമ്മയിൽ ഉടലെടുത്ത അഭിപ്രായ ഭിന്നതകളെക്കുറിച്ചും സിനിമ രംഗത്തെ ഇപ്പോഴത്തെ പ്രശ്‌നങ്ങളെക്കുറിച്ചുമെല്ലാം പ്രതികരിച്ച് കൊണ്ട് ഇദ്ദേഹം യൂട്യൂബിൽ ഇന്നലെ അപ് ലോഡ് ചെയ്ത പോസ്റ്റ് ഇതികം തന്നെ വൈറലായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസത്തെ അമ്മ ജനറൽ ബോഡിയിൽ പങ്കെടുത്തിരുന്നു. യോഗത്തിൽ ഗണേശ്‌കുമാറിന്റെ പ്രസംഗം കേട്ടപ്പോൾ അഭിമാനം തോന്നി. കൈനീട്ടമൊക്കെ വാങ്ങുന്നതുകൊണ്ട് ആരും അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിക്കേണ്ടെന്ന് ഗണേശ് പറയുമ്പോൾ ഞാൻ യോഗത്തിലുണ്ട്. ഇപ്പോൾ ഇതേ ഗണേശ്‌കുമാർ തന്നെ സംഘടനക്കെതിരെ രംഗത്ത് വന്നിരിക്കുന്നു. അമ്മയേ തകർക്കാൻ പറ്റില്ല, ഞങ്ങൾ ഒറ്റക്കെട്ടാണ് എന്നൊക്കെ മാധ്യമങ്ങൾ മുന്നിൽ വെളിപ്പെടുത്തിയ ഗണേശ്‌കുമാർ ഇപ്പോൾ ആവശ്യപ്പെടുന്നത് അദ്ദേഹവും ഞാനും വേണുനാഗവള്ളിയും മുരളിയുമൊക്കെ ചേർന്ന് രൂപം നൽകി ,23 വർഷമായി നിലനിൽക്കുന്ന സംഘ
കൊച്ചി: അമ്മ എന്ന സംഘടന വഴിയേപോകുന്ന ആർക്കും കയറി കൊട്ടാവുന്ന ചെണ്ടയായി അധ:പധിച്ചെന്നും ഇതിൽ അതിയായ വേദനയുണ്ടെന്നും ബാലചന്ദ്രമേനോൻ. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് താര സംഘടനയായ അമ്മയിൽ ഉടലെടുത്ത അഭിപ്രായ ഭിന്നതകളെക്കുറിച്ചും സിനിമ രംഗത്തെ ഇപ്പോഴത്തെ പ്രശ്‌നങ്ങളെക്കുറിച്ചുമെല്ലാം പ്രതികരിച്ച് കൊണ്ട് ഇദ്ദേഹം യൂട്യൂബിൽ ഇന്നലെ അപ് ലോഡ് ചെയ്ത പോസ്റ്റ് ഇതികം തന്നെ വൈറലായിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസത്തെ അമ്മ ജനറൽ ബോഡിയിൽ പങ്കെടുത്തിരുന്നു. യോഗത്തിൽ ഗണേശ്‌കുമാറിന്റെ പ്രസംഗം കേട്ടപ്പോൾ അഭിമാനം തോന്നി. കൈനീട്ടമൊക്കെ വാങ്ങുന്നതുകൊണ്ട് ആരും അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിക്കേണ്ടെന്ന് ഗണേശ് പറയുമ്പോൾ ഞാൻ യോഗത്തിലുണ്ട്. ഇപ്പോൾ ഇതേ ഗണേശ്‌കുമാർ തന്നെ സംഘടനക്കെതിരെ രംഗത്ത് വന്നിരിക്കുന്നു. അമ്മയേ തകർക്കാൻ പറ്റില്ല, ഞങ്ങൾ ഒറ്റക്കെട്ടാണ് എന്നൊക്കെ മാധ്യമങ്ങൾ മുന്നിൽ വെളിപ്പെടുത്തിയ ഗണേശ്‌കുമാർ ഇപ്പോൾ ആവശ്യപ്പെടുന്നത് അദ്ദേഹവും ഞാനും വേണുനാഗവള്ളിയും മുരളിയുമൊക്കെ ചേർന്ന് രൂപം നൽകി ,23 വർഷമായി നിലനിൽക്കുന്ന സംഘടന അടച്ചുപൂട്ടണമെന്നാണ്. ഇതിനെ അംഗീകരിക്കുന്ന എത്ര പേരുണ്ടാവുമെന്നറിയില്ല. ഇതൊക്കെ കേൾക്കുമ്പോഴും കാണുമ്പോഴും എനിക്ക് വല്ല കുഴപ്പമുണ്ടോന്ന് ഞാൻ തന്നെ സംശയിച്ച് പോകുന്നു.
ടി വിയിൽ ഇത് സംമ്പന്ധിച്ച വാർത്ത കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. പതിനൊന്നരയോടെയാണ് ഞാൻ യോഗത്തിൽ നിന്നും പോന്നത്.പിന്നീട് ടിവിയിൽ അമ്മ ഭാവാഹികളുടെ പത്രസമ്മേളനം കണ്ടപ്പോൾ അതിലേറെ വിഷമംതോന്നി. പത്രസമ്മേളനമല്ല , മറിച്ച് ചിലരുടെ വൈകാരിക പ്രകടനമാണ് അവിടെ കണ്ടത്. എല്ലാരുംകൂടി വ്യാഖ്യാനിച്ച് സംഘടനയെ വല്ലാണ്ട് മോശമാക്കിയിരിക്കുകയാണണ്.കുറേ ആളുകൾ ഓരോരുത്തരോടുള്ള കണക്ക് തീർക്കാൻ അമ്മയെ ഉപയോഗിക്കുകയാണ്.ഇത് വല്ലാത്ത മോശം ഏർപ്പാടാണ്.
സംഘടനയിലെ ഒരു സഹയാത്രികക്ക് ഒരബദ്ധംപറ്റി,അപകടം പറ്റി,അല്ലെങ്കിൽ ഒരു ദുര്യോഗമുണ്ടായി.മനുഷ്യത്വമുള്ള ആരും അതിനെ സപ്പോർട്ട് ചെയ്യില്ല. അതൊരു നിയപ്രശ്‌നമാണ്. ഇതിന് നടപടികൾ എടുക്കേണ്ട ആളുകൾ ഇവിടെ ജീവിച്ചിരിപ്പുണ്ട്.നമുക്ക് സമർദ്ധനായൊരുമുഖ്യമന്ത്രിയുണ്ട്.താഴെ പൊലീസ് അധികാരികളുണ്ട്. അവർ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ദുര്യോഗത്തിന് വിധേയയായ നടിയുൾപ്പെടെ എല്ലാവരും പറയുന്നു. കുറ്റം ആരുചെയ്താലും സത്യം പുറത്ത് വരും. കുറ്റകൃത്യവും നിയമവും വ്യക്തിയും അതിന്റെതായ വഴികളിൽ സഞ്ചരിക്കട്ടെ.കുറച്ച് പേർ അതിനെ കൂട്ടിക്കിഴിക്കുന്നതും വിധികർത്താക്കളാവുന്നതും ശരിയല്ല.
ഈ അവസരത്തിൽ കുറച്ച് പേർ മാറിനിന്നിട്ട് അമ്മ അത് ചെയ്തത് ശരിയായില്ല, അമ്മയിൽ അച്ഛന്മാരുടെ ആധിപത്യമാണ് എന്നൊക്കെപ്പറയുന്നത് ബാലിശമാണ്. ഇപ്പോൾ പലരും സംഘടനയെ രാഷ്ട്രീയമായിട്ടാണ് കാണുന്നതെന്ന് എനിക്ക് ബോദ്ധ്യമുണ്ട്. ഇവിടെ പലർക്കും പല കണക്കാണ് തീർക്കാനുള്ളത്. ഞാൻ നേരിന്റെ കൂടെ മാത്രമേ നിൽക്കു. ആരോഗ്യപരമായ പ്രശ്‌നങ്ങൾ നേരിട്ടപ്പോഴോ മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോഴോ അമ്മയിൽ നിന്നും ഒരു സൗജന്യവും ഞാൻ പറ്റിയിട്ടില്ല. ഞാൻ സംഘടനക്കോ ഏതെങ്കിലും രാഷ്ട്രീയകക്ഷികൾക്കോ പൊതുസമൂഹത്തിനോ ബാദ്ധ്യതയല്ലന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്.
സിനിമയാണ് എനിക്കെല്ലാം.സിനിമാക്കാരനാണെന്ന് എന്ന് പറയുന്നതിൽ അഭിമാനിക്കുകയും ചെയ്യുന്നു.എല്ലാവരും കുറച്ച് കൂടി സമചിത്തതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്താൽ എല്ലാം നന്നാവും.ഈ തിരിച്ചറിവ് ഉള്ളതിനാലാവാം പത്രസമ്മേളന വേദിയിൽ മമ്മൂട്ടിയും മോഹൻലാലും മൗനം പാലിച്ചത്. ഇത് മാതൃകയാണ്. അമ്മയുടെ ഭാരവാഹിയായി ഇരുന്നിട്ടുണ്ട്. അന്നൊക്കെ മുൻനിര നായകരായ മമ്മൂട്ടിയോടും മോഹലാലിനോടും സംഘടനയുടെ നല്ല രീതിയിലുള്ള പ്രവർത്തനത്തിന് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. അവർ അക്കാലത്ത് എല്ലാ അർത്ഥത്തിലും സഹകരിച്ചിട്ടുണ്ട്. ഞാൻ സ്ഥിരം പ്രതികരണക്കാരനല്ല.
നാൽപത് വർഷത്തോളം നീളുന്ന സിനിമ ജീവിതത്തിൽ ഇത്തരം അനുഭവങ്ങൾ ആദ്യമാണ് .അതുകൊണ്ട് ഞാൻ പങ്കുവയ്ക്കുന്ന കാര്യങ്ങളെക്കുറിച്ച് ആരൊക്കെ ഏതൊക്കെ രൂപത്തിൽ പ്രതികരിച്ചാലും മറുപടി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.ഒരുപാടുപേരുടെ പ്രയത്‌നഫലമായി രൂപം കൊണ്ട് 'അമ്മ'യെ തെരുവിട്ട് അലക്കുന്നത് കണ്ടുതുകൊണ്ട് പറഞ്ഞുപോയതാണ-ബാലചന്ദ്രമേനോൻ നയം വ്യക്തമാക്കി.