- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നോ രണ്ടോ സിനിമകളുടെ പരാജയം പ്രത്യേക ചലനമൊന്നും ഉണ്ടാക്കില്ല; നല്ലതിറങ്ങുമ്പോൾ എല്ലാം പ്രേക്ഷകർ വിസ്മരിക്കപ്പെടും; സിനിമയെ കൊല്ലുന്നത് തീറ്ററുകളിൽ പോയി ചിത്രം ഒരുവട്ടമെങ്കിലും കാണാതെ സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയുന്നവർ: ബാലചന്ദ്രമേനോന് പറയാനുള്ളത്
കൊച്ചി: തീറ്ററുകളിൽ പോയി സിനമ ഒരുവട്ടമെങ്കിലും കാണാതെ അഭിപ്രായം പറയുന്നവർ മലയാള സിനിമയെ കൊലക്ക് കൊടുക്കുകയാണെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. സോഷ്യൽ മീഡിയകൾ വഴി ഒരുകൂട്ടർ നടത്തുന്ന വിലയിരുത്തലുകൾ കണക്കിലെടുക്കാതെ പ്രേക്ഷകർ തീയറ്റുകളിൽ പോയി സിനിമ കാണണം. എങ്കിലേ ഇനിയുള്ള കാലത്ത് മലയാള സിനിമ രംഗം രക്ഷപെടൂവെന്നും ബാലചന്ദ്ര മേനോൻ ആവശ്യപ്പെട്ടു. മലയാള സിനിമ മേഖല സങ്കീർണമായ നിരവധി പ്രശ്‌നങ്ങൾ അഭിമൂഖീകരിക്കുന്നുണ്ട്. അതിലൊന്നാണ് സോഷ്യൽ മീഡിയകൾ വഴിയുള്ള അഭിപ്രായ പ്രകടനങ്ങൾ. ചിത്രം കാണാതെ ഗൂഡലക്ഷ്യത്തോടെ അഭിപ്രായപ്രകടനങ്ങൾ നടത്തുന്ന ഒരുവിഭാഗം സജീവമായി രംഗത്തുണ്ട്. ഇവരുടെ പ്രവർത്തി മൂലം യുവതി-യുവാക്കളിൽ ഒരുവിഭാഗം തീയറ്ററുകളെ ബഹിഷ്‌കരിക്കുന്ന സാഹചര്യം നിലനിൽക്കുന്നു.ഇത് സിനിമയെ സ്‌നേഹിക്കുന്ന എല്ലാവരിലും വേദനയുണ്ടാക്കുന്നു. ഇത് മോശം പ്രവണതയാണ്.അദ്ദേഹം ചൂണ്ടിക്കാട്ടി. ഒന്നോ രണ്ടോ സിനിമകളുടെ പരാജയം സിനിമ മേഖലയിൽ പ്രത്യേക ചലനങ്ങളൊന്നും ഉണ്ടാക്കാൻ സാദ്ധ്യതയില്ലെന്നും മികച്ച സിനിമകൾ പുറത്തിറങ്ങു
കൊച്ചി: തീറ്ററുകളിൽ പോയി സിനമ ഒരുവട്ടമെങ്കിലും കാണാതെ അഭിപ്രായം പറയുന്നവർ മലയാള സിനിമയെ കൊലക്ക് കൊടുക്കുകയാണെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. സോഷ്യൽ മീഡിയകൾ വഴി ഒരുകൂട്ടർ നടത്തുന്ന വിലയിരുത്തലുകൾ കണക്കിലെടുക്കാതെ പ്രേക്ഷകർ തീയറ്റുകളിൽ പോയി സിനിമ കാണണം. എങ്കിലേ ഇനിയുള്ള കാലത്ത് മലയാള സിനിമ രംഗം രക്ഷപെടൂവെന്നും ബാലചന്ദ്ര മേനോൻ ആവശ്യപ്പെട്ടു.
മലയാള സിനിമ മേഖല സങ്കീർണമായ നിരവധി പ്രശ്‌നങ്ങൾ അഭിമൂഖീകരിക്കുന്നുണ്ട്. അതിലൊന്നാണ് സോഷ്യൽ മീഡിയകൾ വഴിയുള്ള അഭിപ്രായ പ്രകടനങ്ങൾ. ചിത്രം കാണാതെ ഗൂഡലക്ഷ്യത്തോടെ അഭിപ്രായപ്രകടനങ്ങൾ നടത്തുന്ന ഒരുവിഭാഗം സജീവമായി രംഗത്തുണ്ട്. ഇവരുടെ പ്രവർത്തി മൂലം യുവതി-യുവാക്കളിൽ ഒരുവിഭാഗം തീയറ്ററുകളെ ബഹിഷ്‌കരിക്കുന്ന സാഹചര്യം നിലനിൽക്കുന്നു.ഇത് സിനിമയെ സ്‌നേഹിക്കുന്ന എല്ലാവരിലും വേദനയുണ്ടാക്കുന്നു. ഇത് മോശം പ്രവണതയാണ്.അദ്ദേഹം ചൂണ്ടിക്കാട്ടി. ഒന്നോ രണ്ടോ സിനിമകളുടെ പരാജയം സിനിമ മേഖലയിൽ പ്രത്യേക ചലനങ്ങളൊന്നും ഉണ്ടാക്കാൻ സാദ്ധ്യതയില്ലെന്നും മികച്ച സിനിമകൾ പുറത്തിറങ്ങുമ്പോൾ പ്രേക്ഷർ ഇക്കാര്യം വിസ്മരിക്കുമെന്നും ബാലചന്ദ്രമേനോൻ വ്യക്തമാക്കി.
ഫേസ് ബുക്കിലും വാട്‌സാപ്പിലുമെല്ലാം സിമകളെക്കറിച്ചെഴുതുന്നവരിൽ ഭൂരിഭാഗവും കരാർ തൊഴിലാളികളെന്ന് സംവിധായകൻ ബൈജുകൊട്ടാരക്കരയും പ്രതികരിച്ചു. ഓണക്കാല ചിത്രങ്ങളെക്കുറിച്ചുള്ള ചർച്ച കൊഴുപ്പിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നത്് ഇക്കൂട്ടരാണെന്നും ഇത് വിശ്വസിച്ച് പ്രേക്ഷകർ വഞ്ചിതരാവരുതെന്നുമാണ് ഇദ്ദേഹത്തിന്റെ മുന്നറിയിപ്പ്. സിനിമ കാണാൻ ആളില്ലങ്കിൽ കാരണം മികച്ച കഥകളുടെ അഭാവം തന്നെയാണെന്നും കോക്കസുകളിൽപ്പെട്ടതിനാലാണ് തട്ടിക്കൂട്ടുകഥകളിലും മറ്റും അഭിനയിക്കേണ്ട ഗതികേട് സൂപ്പർ താരങ്ങൾക്ക് ഉണ്ടാവുന്നതെന്നും ഇതുമൂലം ഇക്കൂട്ടരുടെ ഭാവി അവർ തന്നെ അവതാളത്തിലാക്കുന്ന സ്ഥിതി വിശഷമാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താരമൂല്യംകൊണ്ട് മലയാളത്തിൽ സിനമ വിജയിച്ചതായി അറിയില്ല.പ്രേമവും അങ്കമാലി ഡയറീസും പോലുള്ള സിനിമകൾക്ക് കാഴ്ചക്കാരെത്തിയത് പ്രേമേയത്തിന്റെ പുതുമകൊണ്ടും അവതരണത്തിലെ വ്യത്യാസ്ഥത കൊണ്ടുമാണ്.സിനമ നല്ലതായാൽ ഓടുമെന്ന് കാലം തെളിയിച്ചിട്ടുണ്ടെന്നും ഭാവിയിലും ഇതു തന്നെ സംഭവിക്കുമെന്നാണ് തന്റെ വിശ്വാസമന്നും ബൈജു വ്യക്തമാക്കി.