- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറുപ്പിന് അഭിന്ദനവുമായി കുറുപ്പിന്റെ കുറിപ്പ്; ദുൽഖറിനെ അഭിനന്ദിച്ച് ബാലചന്ദ്രമേനോൻ; എല്ലാവരും ഇമേജ് കോൺഷ്യസ് ആകുന്ന കാലത്ത് ദുൽഖറിന്റെ തീരുമാനം അഭിനന്ദനീയമെന്ന് ബാലചന്ദ്രമേനോന്റെ കുറിപ്പ്
ദുൽഖർ സൽമാനെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. എല്ലാവരും ഇമേജ് കോൺഷ്യസായ ഇവിടെ സുകുമാര കുറുപ്പ് എന്ന നെഗറ്റീവ് കഥാപാത്രത്തെ ഏറ്റെടുക്കാൻ കാണിച്ച തന്റേടം നിസാരമല്ലെന്നും അഭിനന്ദിക്കേണ്ടതാണെന്നും ബാലചന്ദ്ര മേനോൻ പറഞ്ഞു. തനിക്ക് ദുൽഖറുമായി അടുത്ത ബന്ധമില്ലെന്നും എന്നാൽ സിനിമ ഇറങ്ങും മുമ്പ് ദുൽഖറിന് ആശംസയറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാലചന്ദ്ര മേനോന്റെ വാക്കുകൾ
'ദുൽഖർ സൽമാൻ യുവ നിരയിലെ പ്രമുഖനായ നായകനാണ്. സുകുമാര കുറുപ്പിനെക്കുറിച്ച് നമ്മൾ വായിച്ചും പഠിച്ചും മനസിലാക്കിയിട്ടുള്ളത് ഒരു നെഗറ്റീവ് കഥാപാത്രം ആണെന്നാണ്. അങ്ങനെയുള്ള ഒരു നെഗറ്റീവ് കഥാപാത്രത്തെ ദുൽഖർ ഏറ്റെടുത്തു എന്നുള്ളത് അഭിനന്ദനാർഹമായ കാര്യമാണ്.
ഇവിടെ എല്ലാവരും ഇമേജ് കോൺഷ്യസാണ്. ഇത്രയും നെഗറ്റ് ആയിട്ടുള്ള റോൾ എടുക്കാനായിട്ടുള്ള ധൈര്യം നിസാരമല്ല, പ്രോത്സാപ്പിക്കേണ്ടതാണ്. അവതരിപ്പിച്ച പൊതുജനങ്ങലിൽ നിന്നും സ്വീകാര്യത ഉണ്ടാക്കിയെടുക്കുകയും ചെയ്തത് നിസാരമല്ല.
എനിക്ക് ദുൽഖറുമായി അടുത്ത ബന്ധമില്ല. ഒരുമിച്ചുള്ള ഒരു ഫോട്ടോ പോലും കാണില്ല. അവന്റെ ബാപ്പയോട് നല്ല ബന്ധമുണ്ട്. സിനിമ ഇറങ്ങും മുമ്പ് മകനും ബാപ്പക്കും ആശംസയറിയിച്ചിരുന്നു'.
ദുൽഖർ സൽമാൻ നായകനായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നത്. സിനിമ ഇതിനകം 50 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകൻ. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്
മറുനാടന് മലയാളി ബ്യൂറോ