ല്ലാം ആളുകൾ കാണാൻ കാട്ടിക്കൂട്ടുന്ന പരിപാടികൾ മാത്രമാണ് എന്നാണ് സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് പലരും പറയാറുള്ളത്. എന്നാൽ ബാലചന്ദ്രമേനോനും മമ്മൂട്ടിയും തമ്മിൽ അതിനപ്പുറത്തെ സൗഹൃദമുണ്ടെന്ന് തെളിയിക്കുന്ന രംഗങ്ങൾ കഴിഞ്ഞ ദിവസം കൊച്ചിയിൽ അരങ്ങേറി. ഞാൻ സംവിധാനം ചെയ്യും എന്ന ബാലചന്ദ്രമേനോന്റെ പുതിയ സിനിമയുടെ പാട്ടുകൾ റിലീസ് ചെയ്യുന്ന ചടങ്ങിലാണ് ആളുകളെ ആവേശഭരിതരാക്കിയ സംഗമവും സംവാദവും ഉണ്ടായത്. മമ്മൂട്ടിയാണ് സിഡി റീലിസ് ചടങ്ങിലെ മുഖ്യഅതിഥി. രമേശ് ചെന്നിത്തലയടക്കം രാഷ്ട്രീയ സാസ്‌കാരിക മേഖലകളിലെ പ്രമുഖർ അണിനിരന്ന സദസ്സിൽ വച്ച് മമ്മൂട്ടിയും ബാലചന്ദ്രമേനോനും പരസ്പരം വിമർശനങ്ങളും സ്‌നേഹവും പങ്കുവച്ചപ്പോൾ കണ്ടുനിന്നവർക്കും ആവേശമായി.

മേനോനെ മമ്മൂട്ടി പേടിക്കുന്നതെന്തിന്?

ബാലചന്ദ്രമേനോന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ തനിക്ക് എപ്പോഴും പേടിയാണെന്ന് മമ്മൂട്ടി പറഞ്ഞപ്പോൾ ആളുകൾ ആകാംക്ഷാഭരിതരായി. നയം വ്യക്തമാക്കുന്നുപോലുള്ള മികച്ച ചിത്രങ്ങൾ ഇരുവരും ചേർന്ന് ഒരുക്കിയതിന്റെ ഓർമ കേൾക്കുന്നവരിലും ഉണർന്നുവന്നു. മേനോൻ കാര്യങ്ങൾ പറയുമ്പോഴും ദേഷ്യപ്പെടുമ്പോഴും സ്‌നേഹിക്കുമ്പോഴുമെല്ലാം ദേഹോപദ്രവം എൽപ്പിക്കുന്ന സംവിധായകനാണ്. കുത്തിയും തല്ലിയും തലോടിയുമൊക്കെയാണ് അദ്ദേഹം എന്തുംപറയുക. അതുകൊണ്ട് തന്നെ എനിക്ക് അടുത്തുനിൽക്കുമ്പോൾ തന്നെ പേടിയാണ്. അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിച്ചവർക്കെല്ലാം നന്നായി അറിയാമായിരിക്കും എന്നും മമ്മൂട്ടി പറഞ്ഞു.

ഡെയ്റ്റ് ചോദിച്ച് പിന്നാലെ ചെന്ന നാളുകൾ

മ്മൂട്ടിയുമായുള്ള സൗഹൃദത്തിന് അടിസ്ഥാനമുണ്ടെന്ന് തിരിച്ചറിഞ്ഞ ആ നിമിഷത്തെ ഓർത്തുകൊണ്ടാണ് ബാലചന്ദ്രമേനോൻ സംസാരിച്ചുതുടങ്ങിയത്. പണ്ടൊരിക്കൽ നിർമ്മാണ സംരംഭമൊക്കെ തുടങ്ങി പൊളിഞ്ഞുനിൽക്കുന്ന കാലം. ഇതിനെ മറികടക്കാൻ എന്താണ് മാർഗ്ഗമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് മമ്മൂട്ടിയുടെ ഒരു ഡെയറ്റുണ്ടെങ്കിൽ ഞാൻ പടം ചെയ്യാമെന്ന് പറഞ്ഞ് ഒരു നിർമ്മാതാവ് വന്നു. ജീവിതത്തിലിന്നേവരെ ഒരാളോടും അങ്ങോട്ട് പോയി ഡെയ്റ്റ് വാങ്ങി ശീലമില്ലാത്തതിനാൽ ചെറിയൊരു വിഷമത്തോടെയാണ മമ്മൂട്ടിയോട് കാര്യം പറഞ്ഞത്. അങ്ങനെ ഒരുദിവസം മമ്മൂട്ടി ഹോട്ടൽ പങ്കജിലുണ്ടന്ന് പറഞ്ഞ് ഞാൻ അങ്ങോട്ട് പോയി. ഒടുവിൽ മേനോന് ഞാൻ ഡെയ്റ്റ് തരാം എന്ന് മമ്മൂട്ടി അപ്പോൾ തന്നെ പറഞ്ഞു. ഹോട്ടൽ പങ്കജിൽ വച്ചായിരുന്നു ആ വാഗ്ദാനം. എന്നാൽ നാളുകളേറെ കഴിഞ്ഞിട്ടും ഒരു പ്രതികരണവും ഉണ്ടായില്ല. അദ്ദേഹം പലതവണ പിന്നീടും പങ്കജ് ഹോട്ടലിൽ വന്നും പോയുമിരുന്നതായി ഇന്റലിജന്റസ് റിപ്പോർട്ട് എനിക്ക് കിട്ടി. അവസാനമായി ഒരുദിവസം ഞാൻ അദ്ദേഹത്തെ വിളിച്ചു. ഇത് വല്ല കളിപ്പിക്കലുമാണോ. അങ്ങനെയാണെങ്കിൽ ഞാൻ കാത്തിരിക്കുന്നില്ല. ഒഴിവാക്കിക്കോളാം എന്ന് പറഞ്ഞപ്പോൾ അദ്ദേഹം വീണ്ടും ആവർത്തിച്ചു. ഇല്ലമേനോൻ ഞാൻ അഭിനയിക്കും എന്ന്. കുറച്ചുനാളുകൾ കൂടി കഴിഞ്ഞപ്പോൾ മമ്മൂട്ടി ഒരുദിവസം വിളിക്കുന്നു. അഭിനയിക്കാൻ തയാറായി. അങ്ങനെയാണ് നയം വ്യക്തമാക്കുന്നു എന്ന സിനിമയുണ്ടായത്.

മമ്മൂട്ടിയുടെ വസ്ത്രക്കമ്പം

ലിയ വസ്ത്രക്കമ്പമുള്ളയാളാണ് മമ്മൂട്ടി. ഏറ്റവും പുതിയ, വ്യത്യസ്തമായ വസ്ത്രം സംഘടിപ്പിക്കാനും അത് ധരിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കും. എന്നാൽ ഈ സിനിമയിൽ ഒരു രാഷ്ട്രീയക്കാരന്റെ വേഷമായതിനാൽ അതൊന്നും നടന്നില്ല. മമ്മൂട്ടിക്ക് വെറും ഖദർ മുണ്ടും ഷർട്ടും മാത്രമാണ് ഞാൻ നൽകിയത്. അതൊന്നും പക്ഷേ വിഷയമായില്ല. മമ്മൂട്ടി അഭിനയിച്ചു. സുന്ദരിയായ ശാന്തി കൃഷ്ണയെ നായികയായി നൽകി. സിനിമ നല്ല നിലയിൽ വിജയിച്ചു.

മേനോനിങ്ങനെ ഡെയ്റ്റ് ചോദിച്ച് നടക്കരുത്

സിനിമ പൂർത്തിയാകാറായപ്പോൾ മമ്മൂട്ടി എനിക്കൊരു ഉപദേശം തന്നു. ലൊക്കേഷനിൽ വച്ചാണെന്നുതോന്നു. അന്നുവരെ ഒരാളുടെയടുത്തും ഡെയ്റ്റ് ചോദിച്ച് പോവുകയോ ലൊക്കേഷനുകളിൽ പോയി കഥപറയുകയോ ചെയ്യുന്ന സ്വഭാവം എനിക്കില്ലായിരുന്നു. അതിന് ശേഷവുമില്ല. ആദ്യമായും അവസാനമായും ആ ചിത്രത്തിന് വേണ്ടിയാണ് ഞാൻ മമ്മൂട്ടിയുടെ അടുത്ത് പോയി ഒരു ഡേറ്റ് സംഘടിപ്പിച്ചത്. ഈ സാഹചര്യത്തിലും മമ്മൂട്ടിയുടെ ഒരപദേശം എനിക്ക് വല്ലാതെ സ്വീകാര്യമായി തോന്നി. മമ്മൂട്ടി ഒരു ദിവസം പറഞ്ഞു. മേനോൻ നിങ്ങളെ പോലൊരു സംവിധായകൻ ഇങ്ങെ താരങ്ങളുടെ അടുത്ത് ഡേയ്റ്റ് ചോദിച്ച് അങ്ങോട്ട് ചെല്ലരുത്, എന്ന്. അന്നാണ മമ്മൂട്ടിയുമായുള്ള സൗഹൃദത്തിന് ഒരു അടിസ്ഥാനമുണ്ടെന്ന് എനിക്ക് തോന്നിയത്.

മമ്മൂട്ടിയും ഞാനും തമ്മിൽ ഒരു പ്രണയമുണ്ട്

ഞാൻ മമ്മൂട്ടിയെ നന്നായി മനസ്സിലാക്കിയിട്ടുള്ള ആളാണ്. മമ്മൂട്ടി നല്ല സൗന്ദര്യ ആസ്വാകനാണ്.മമ്മൂട്ടി ഒരുസുന്ദരനാണ്. നന്നായി സ്‌നേഹിക്കാനറിയാവുന്നവനാണ്. നല്ല വ്‌സത്രക്കമ്പമുള്ളവനാണ്. ഇക്കാര്യങ്ങളിൽ പലർക്കും മമ്മൂട്ടിയോട് അസൂയയുണ്ട്. പിന്നെ വല്ലപ്പോഴും മമ്മൂട്ടിക്ക് ഒരു അസൂയ തോന്നുന്നത് എന്നോടാണ്. ഞാൻ നല്ല ഡ്രിസ്സിട്ട് വന്നാൽ അപ്പോ തന്നെ പ്രശ്‌നമാണ്. ഉദാഹരണത്തിന് ഞാൻ നല്ലൊരു വ്‌സ്ത്രമിട്ടാൽ അദ്ദേഹത്തിന് തീരെ ഇഷ്ടമല്ല. ഉടൻ അതെന്നോട് പറയുകയും ചെയ്യും. പലകാര്യങ്ങളിലും മമ്മൂട്ടിക്കും എനിക്കും ഇടയിൽ എവിടെയോ ഒരു പ്രണയമുണ്ട് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്‌നേഹത്തിന് അത്രയ്ക്ക് ആഴമുള്ളതുകൊണ്ടാകണം അങ്ങനെയെല്ലാം തോന്നിയത്.

നല്ലകാലത്ത് സഹായിക്കാൻ കഴിഞ്ഞു

അംബേദ്കർ സിനിമയിൽ ദേശീയ അവാർഡിന് മമ്മൂട്ടിയെ പരിഗണിക്കുന്ന കാലം. ഞാൻ അന്ന് ദേശീയ അവാർഡ് ജൂറിയിൽ അംഗമായിരുന്നു. മമ്മൂട്ടിയുടെ പേര് ഉയർന്നുവന്ന ഉടനെ ഒരു സംഘം അതിനെ എതിർത്തു. അംബേദ്കറിലെ അഭിനയം വെറും ഡോക്യുമെന്റേഷനാണ് എന്ന ആരോപണവുമായി അവർ നിരന്തരം എതിർവാദമുന്നയിച്ചു. എന്നാൽ ഞാൻ അതിനേക്കാൾ ശക്തമായി ഓരോ പോയിന്റുകൾ ഉന്നയിച്ച് അവരുടെ വാദത്തെ ഖണ്ഡിച്ചു. മമ്മൂട്ടിക്ക് ഒടുവിൽ അവാർഡ് നൽകാൻ അവർ നിർബന്ധിതരായി. ഈ ഘട്ടത്തിൽ അക്കാര്യം വെളിപ്പെടുത്തുന്നിൽ തെറ്റില്ലെന്നും ബാലചന്ദ്രമേനോൻ പറഞ്ഞു.