- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദയവുചെയ്ത് എന്നെ രാഷ്ട്രീയത്തിൽ ഇറക്കരുതേ; സാധാരണക്കാരന്റെ 'വിലയേറിയ വോട്ടു' മാനിച്ചു സംശുദ്ധവും സുതാര്യവുമായ ഭരണം സാധ്യമാക്കൂ: തെരഞ്ഞെടുപ്പു ദിനത്തിൽ ബാലചന്ദ്രമേനോൻ നയം വ്യക്തമാക്കിയപ്പോൾ
ദയവുചെയ്ത് എന്നെ രാഷ്ട്രീയത്തിൽ ഇറക്കരുതേ എന്നാണു വോട്ടെടുപ്പു ദിനത്തിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോനു പറയാനുള്ളത്. ഭാര്യയുമൊത്തു രാവിലെ വോട്ടിടാൻ പോയശേഷം തിരിച്ചെത്തിയ മേനോൻ ഫേസ്‌ബുക്കിലൂടെയാണു തന്റെ നയം വ്യക്തമാക്കിയത്. നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലൂടെ കേരള രാഷ്ട്രീയത്തിലെ ഉള്ളുകളികൾ പലതും മലയാളികൾക്കു മുന്നിൽ അവതരിപ്പിച്ചിരുന്നു ഈ സംവിധായകൻ. നാടിനു നല്ലതു വരുത്താൻ ഭരണാധികാരികൾ തയ്യാറായില്ലെങ്കിൽ ഭാര്യ നിർബന്ധിച്ചു തന്നെ രാഷ്ട്രീയത്തിൽ ഇറക്കുമെന്നും ഇതിന് ഇടവരുത്തരുതെന്നുമാണു ഫേസ്‌ബുക്കിലൂടെ ആവശ്യപ്പെടുന്നത്. 'ഈ കുട്ടി എന്നെ നുള്ളി: ഞാനും നുള്ളി' എന്നൊക്കെ പറഞ്ഞ് 'മതേതരത്വത്തെ' പ്പറ്റിയും 'ഫാസിസ'ത്തെപ്പറ്റിയുമൊക്കെയുള്ള ഗീർവാണങ്ങൾ അവസാനിപ്പിച്ച് സാധാരണക്കാരന്റെ ' വിലയേറിയ വോട്ടു ' മാനിച്ചു സംശുദ്ധവും സുതാര്യവും ( ഇതേം പോരെ?) ഭരണം സാധ്യമാക്കുക ..ഇല്ലെങ്കിൽ വർഷങ്ങൾക്ക് മുൻപ് സിനിമയിൽ 'കയറിപ്പറ്റിയ' ഞാൻ രാഷ്ട്രീയത്തിൽ ഒടുവിൽ 'ഇറങ്ങേണ്ടിവരും ' .. ഇല്ല ...എന്നെ ഇറക്കും ... എന്നെ
ദയവുചെയ്ത് എന്നെ രാഷ്ട്രീയത്തിൽ ഇറക്കരുതേ എന്നാണു വോട്ടെടുപ്പു ദിനത്തിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോനു പറയാനുള്ളത്. ഭാര്യയുമൊത്തു രാവിലെ വോട്ടിടാൻ പോയശേഷം തിരിച്ചെത്തിയ മേനോൻ ഫേസ്‌ബുക്കിലൂടെയാണു തന്റെ നയം വ്യക്തമാക്കിയത്.
നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലൂടെ കേരള രാഷ്ട്രീയത്തിലെ ഉള്ളുകളികൾ പലതും മലയാളികൾക്കു മുന്നിൽ അവതരിപ്പിച്ചിരുന്നു ഈ സംവിധായകൻ. നാടിനു നല്ലതു വരുത്താൻ ഭരണാധികാരികൾ തയ്യാറായില്ലെങ്കിൽ ഭാര്യ നിർബന്ധിച്ചു തന്നെ രാഷ്ട്രീയത്തിൽ ഇറക്കുമെന്നും ഇതിന് ഇടവരുത്തരുതെന്നുമാണു ഫേസ്‌ബുക്കിലൂടെ ആവശ്യപ്പെടുന്നത്.
'ഈ കുട്ടി എന്നെ നുള്ളി: ഞാനും നുള്ളി' എന്നൊക്കെ പറഞ്ഞ് 'മതേതരത്വത്തെ' പ്പറ്റിയും 'ഫാസിസ'ത്തെപ്പറ്റിയുമൊക്കെയുള്ള ഗീർവാണങ്ങൾ അവസാനിപ്പിച്ച് സാധാരണക്കാരന്റെ ' വിലയേറിയ വോട്ടു ' മാനിച്ചു സംശുദ്ധവും സുതാര്യവും ( ഇതേം പോരെ?) ഭരണം സാധ്യമാക്കുക ..ഇല്ലെങ്കിൽ വർഷങ്ങൾക്ക് മുൻപ് സിനിമയിൽ 'കയറിപ്പറ്റിയ' ഞാൻ രാഷ്ട്രീയത്തിൽ ഒടുവിൽ 'ഇറങ്ങേണ്ടിവരും ' .. ഇല്ല ...എന്നെ ഇറക്കും ... എന്നെ ദയവായി രക്ഷിക്കുക... എന്നാണു മേനോൻ ഫേസ്‌ബുക്കിൽ കുറിച്ചത്.
തമ്മിലടിയും തൊഴുത്തിൽക്കുത്തും ഒക്കെ മറന്നു സുതാര്യ-സംശുദ്ധ ഭരണം വരണമെന്നു നിരവധി പേർ ആഗ്രഹിക്കുന്നുണ്ടെന്നും മേനോൻ പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ: