കൊച്ചി: വ്യത്യസ്ഥത സിനിമകൾ തീയറ്ററുകൾ എത്തിച്ച് കുടുംബ പ്രേക്ഷകരെ നിറച്ചതും ഒപ്പം കാലിടറിയ സിനിമകളും മലയാളത്തിലിറക്കിയ ചരിത്രമുണ്ട് ബാലചന്ദ്ര മേനോൻ എന്ന ബഹുമുഖ പ്രതിഭയ്ക്ക്. ഈ വർഷം താൻ സംവിധാനം ചെയ്യുന്ന ചിത്രമുണ്ടാകുമെന്നു കുറച്ചു നാൾ മുൻപ് മറുനാടൻ മലയാളിക്ക് തന്ന ഒരു അഭിമുഖത്തിൽ മേനോൻ വ്യക്തമാക്കിയിരുന്നു പൃഥ്വിരാജ് നായകനാകുന്ന പുതിയ ജിത്തു ജോസഫ് ചിത്രത്തിൽ വളരെ മികച്ച കഥാപാത്രം ചെയ്ത ബാലചന്ദ്ര മേനോൻ ഇപ്പോഴും തിരക്കിലാണ്. സിനിമാതിരക്കുകൾക്കൊപ്പം തന്റെ രണ്ട് പുസ്തകങ്ങൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

ബാലചന്ദ്ര മേനോൻ ഫേസ്‌ബുക്കിൽ കുറിച്ച പോസ്റ്റുകളെല്ലാം സമാഹരിച്ചു കൊണ്ടുള്ള പുസ്തകങ്ങളാണ് പുറത്തിറക്കാൻ ആലോചിക്കുന്നത്. നിലപാടുകൾ വ്യക്തമാക്കാനും ആശയങ്ങളോടുള്ള ജനങ്ങളുടെ മറുപടികൾ കൃത്യമായി അറിയാനും സോഷ്യൽ മീഡിയ നൽകുന്ന സംഭാവന ഏറെയാണ് എന്ന് ബാലചന്ദ്ര മേനോൻ പറയുന്നു. അതിന്റെ പശ്ചാത്തലത്തിൽ തന്റെ ഓഫീഷ്യൻ ഫേസ്‌ബുക്ക് പേജിൽ കുറിച്ചിട്ട പോസ്റ്റുകളും, അതിനു വായിച്ചവർ നൽകിയ കമന്റും കൂട്ടിച്ചേർത്തും പുസ്തകം പ്രസിദ്ധീകരിക്കാൻ ഒരുങ്ങുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റുകളുടെ സമാഹാരത്തിനൊപ്പം വേറൊരു പുസ്തകം കൂടി പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണ്. 'എന്റെ അധിക പ്രസംഗങ്ങൾ' ഇതുവരെ പല വേദികളിലായി താൻ പ്രസംഗിച്ച 18 പ്രസംഗം ചേർത്തുവച്ചു കൊണ്ടാണ് എന്റെ അധിക പ്രസംഗങ്ങൾ എന്നാ ബുക്ക് ഫേസ്‌ബുക് പോസ്റ്റുകൾ കൂട്ടിച്ചേർത്ത ബുക്കിനൊപ്പം പ്രസിദ്ധീകരണത്തിനായി ഒരുങ്ങുന്നതെന്ന് ബാലചന്ദ്ര മേനോൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

18 പ്രസംഗത്തിൽ സിനിമയും ആരോഗ്യവും എന്തിന് മന്ത്രവാദത്തെ കുറിച്ചുവരെ പലവേദികളിൽ നടത്തിയ പ്രസംഗങ്ങൾ ഉണ്ടാകുമെന്ന് ബാലചന്ദ മേനോൻ പറഞ്ഞു. അതോടൊപ്പം ഇറക്കുന്ന സാമൂഹ്യ മാദ്ധ്യമത്തിൽ താൻ തന്നെ കുറിച്ചിട്ട പോസ്റ്റുകൾ അടങ്ങിയ പുസ്തതകവും ഒരുമിച്ചു പ്രസാധനം ചെയ്യാനാണ് മേനോന്റെ പരിപാടി. തന്റെ പോസ്റ്റുകളിൽ ഇതുവരെ ആരും അശ്ലീലമായി ഒരു കമന്റു പോലും ഇട്ടിട്ടില്ല എന്നും തികച്ചും പോസ്റ്റുകൾക്കുള്ള മറുപടികൾ സഹിതം ബുക്ക് ആക്കി ഇറക്കാൻ സാധിച്ചുവെന്നും ബാലചന്ദ്ര മേനോൻ വ്യക്തമാക്കുന്നത്. അതിനാൽ സോഷ്യൽ മീഡിയ ഉപയോഗം ഇല്ലാത്ത ആളുകൾക്കു ഇത് വായിക്കാൻ വേണ്ടിയാണ് ഇത്തരം ഒരു ബുക്ക് ഇറക്കാൻ തയ്യാറായത് എന്നും മേനോൻ പറയുന്നു. ഒപ്പം പോസ്റ്റുകളും, കമന്റുകളും ചേർത്തുള്ള ഒരു പുസ്തകം ഇറക്കുന്ന ആദ്യ സിനിമ പ്രവർത്തകൻ ആവാൻ ഒരുങ്ങുകയാണ് ബാലചന്ദ്ര മേനോൻ.

പുസ്തക പ്രകാശന ചടങ്ങിൽ മാത്രം ഒതുങ്ങി ഈ വർഷം തീർക്കാൻ ബാലചന്ദ മേനോൻ ഒരുക്കമല്ല. ഈ വർഷം തന്റെ സംവിധാനത്തിൽ പിറക്കുന്ന ഒരു സിനിമ ഉണ്ടാകുമെന്നും ബാലചന്ദ്ര മേനോൻ പറയുന്നു. പുസ്തകങ്ങൾ ഇറക്കിയത്തിന് ശേഷം വിദേശത്ത് താമസിക്കുന്ന മകളുടെ അടുത്ത് പോയി കുറച്ചു ദിവസം കുടുംബത്തോടൊപ്പം ചിലവഴിക്കണം. തിരിച്ചു നാട്ടിൽ എത്തിയാൽ സിനിമയുടെ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും ബാലചന്ദ്ര മേനോൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. എന്നാൽ, സിനിമയുടെ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല. ഒപ്പം പുസ്തകങ്ങൾ ഒരുമിച്ചു ഒരു ദിവസം തന്നെ പ്രസാധനം ചെയ്യാൻ ആണ് ഇപ്പോഴുള്ള പദ്ധതിയെന്നു കൂട്ടിച്ചേർത്തു.