- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപ് പണം നൽകിയത് സംവിധായകൻ എന്ന നിലയിൽ; അത് കേസിന് വർഷങ്ങൾക്ക് മുമ്പ്; നെയ്യാറ്റിൻകര ബിഷപ്പിനെ വലിച്ചിഴച്ചത് സാമുദായിക സ്പർദ്ധ വളർത്താൻ വേണ്ടിയാണെന്ന് ബാലചന്ദ്രകുമാർ; സത്യവാങ്മൂലത്തിലും ആവശ്യപ്പെടുന്നത് പൊലീസ് അന്വേഷണം
തിരുവനന്തപുരം: ദിലീപിന്റെ ബ്ലാക്മെയിലിങ് ആരോപണം നിഷേധിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ. ദിലീപ് പണം നൽകിയത് സംവിധായകൻ എന്ന നിലയിലാണ്. അത് കേസിന് വർഷങ്ങൾക്ക് മുമ്പാണ്. നെയ്യാറ്റിൻകര ബിഷപ്പിനെ വലിച്ചിഴച്ചത് സാമുദായിക സ്പർദ്ധ വളർത്താൻ വേണ്ടിയാണെന്നും ബാലചന്ദ്രകുമാർ ആരോപിക്കുന്നു. ദിലീപിന്റെ സത്യവാങ്മൂലം പൊലീസ് അന്വേഷിക്കട്ടെ എന്നും ബാലചന്ദ്ര കുമാർ അറിയിച്ചു.
ബാലചന്ദ്രകുമാർ നെയ്യാറ്റിൻകര ബിഷപ്പിന്റെ പേരിൽ പണം ചോദിച്ചെന്ന് ദിലീപിന്റെ ആരോപണം. ഉന്നത ബന്ധമുള്ള ബിഷപ്പിനെ കേസിൽ ഇടപെടുത്തിയാൽ രക്ഷിക്കുമെന്ന് പറഞ്ഞു. പല തവണയായി 10 ലക്ഷത്തോളം രൂപ പറ്റി. വീണ്ടും പണം ചോദിച്ചപ്പോൾ നിരസിച്ചു. സിനിമയും നിരസിച്ചു. ഇതോടെ ശത്രുതയായി എന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ദിലീപിന്റെ സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു. ദിലീപിന് ജാമ്യം കിട്ടാൻ കാരണം നെയ്യാറ്റിൻകര ബിഷപ്പാണെന്ന് ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നുവെന്നായിരുന്നു ആക്ഷേപം.
ബാലചന്ദ്രകുമാറിനെതിരെ ഹൈക്കോടതിയിൽ ദിലീപിന്റെ അഭിഭാഷകൻ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ പൂർണ്ണ രൂപം മറുനാടന് ലഭിച്ചിരുന്നു. നെയ്യാറ്റിൻകര ബിഷപ്പിന്റെ പേരിൽ പണം ചോദിച്ചെന്ന് ദിലീപ് കുറ്റപ്പെടുത്തുന്നു. ഉന്നത ബന്ധമുള്ള ബിഷപ്പിനെ കേസിൽ ഇടപെടുത്തിയാൽ രക്ഷിക്കുമെന്ന് പറഞ്ഞു. പല തവണയായി 10 ലക്ഷത്തോളം രൂപ പറ്റി. വീണ്ടും പണം ചോദിച്ചപ്പോൾ നിരസിച്ചു. സിനിമയും നിരസിച്ചു. ഇതോടെ ശത്രുതയായി എന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ദിലീപിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. തന്റെ ഭാര്യ ലത്തീൻ കാത്തലിക് ആണെന്ന് പറഞ്ഞാണ് ബിഷപ്പുമായുള്ള ബന്ധത്തെ കുറിച്ച് അറിയിച്ചതെന്നും പറയുന്നുത
ജാമ്യത്തിന് വേണ്ടി നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിച്ചെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയതായെന്നാണ് ദിലീപ് സത്യവാങ്മൂലത്തിൽ പറയുന്നു. ബിഷപ്പുമായി ബാലചന്ദ്രകുമാറിന് നല്ല അടുപ്പമുണ്ടന്ന് അവകാശപ്പെട്ടു. ബിഷപ്പ് ഇടപെട്ടാൽ കേസിൽ ശരിയായ അന്വേഷണം നടത്തി നിരപരാധിത്വം തെളിയിക്കാമെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. ബിഷപ്പിനെ ഇടപെടുത്തിയതിനാൽ പണം വേണമെന്നായിരുന്നു ആവശ്യം. ഇത് നിരസിച്ചതോടെ ശത്രുതയായി. പിന്നാലെ ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നെ ഇയാളുടെ സിനിമയുമായി സഹകരിക്കണമെന്നായിരുന്നു ആവശ്യം.
വീട്ടിലെ റെയ്ഡിൽ നിന്നും പൊലീസ് പിടിച്ചെടുത്തത് ബാലചന്ദ്രകുമാർ ബിഷപ്പിനൊപ്പം നിൽക്കുന്ന ഫോട്ടോകളും ചാറ്റുകളുടെ പ്രിന്റ് ഔട്ടുമാണ്. 10 ലക്ഷത്തിലധികം ബാലചന്ദ്രകുമാർ വിവിധ ആവശ്യങ്ങൾ പറഞ്ഞ് കൈപ്പറ്റിയിട്ടുണ്ട്. സിനിമ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതും നിസരിച്ചപ്പോൾ എഡിജിപി ബി സന്ധ്യയെ ഫോണിൽ വിളിച്ച് ചില കാര്യങ്ങൾ പറയുമെന്ന് പറഞ്ഞ് ഭീഷണിപെടുത്തിയെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ബിഷപ്പാണ് ദിലീപിന് ജാമ്യം തരപ്പെടുത്തി കൊടുത്തിയതെന്ന അവകാശ വാദം ബാലചന്ദ്രകുമാർ പല ഘട്ടങ്ങളിൽ ഉന്നയിച്ചുവെന്നും സത്യവാങ്മൂലത്തിലുണ്ട്.
ബിഷപ്പിന് പണം കൊടുക്കാൻ നിഷേധിച്ചപ്പോൾ പള്ളിയിൽ കൊടിമര നേർച്ചയുണ്ടെന്നും ജാമ്യം കിട്ടയതിനാൽ കൊടിമരം കെട്ടണമെന്നും ആവശ്യപ്പെട്ടു. ഇതിന് വേണ്ടി അമ്പതിനായിരം രൂപ നൽകി. കൊടിമരം താൻ നിർമ്മിച്ചുവെന്നും നേർച്ച നടത്തിയെന്നും പറഞ്ഞും ബാലചന്ദ്രകുമാർ ഫോട്ടോ അയച്ചു തന്നുവെന്നും ആരോപിക്കുന്നു. പിക് പോക്കറ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ടും ആരോപണങ്ങൾ ഉണ്ട്. അന്തരിച്ച സംവിധായകൻ സച്ചി അടക്കമുള്ളവർ സഹകരിച്ചിട്ടും തിരക്കഥ പൂർത്തിയായില്ലെന്നതാണ് ഇതിൽ ഒന്ന്.
ജാമ്യം കിട്ടിയ ശേഷം ക്രിമിനൽ പശ്ചാത്തലമുള്ള സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമില്ലെന്നു പറഞ്ഞെന്നും വിശദീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബാലചന്ദ്രകുമാർ ശത്രുവായതെന്നും ആരോപിക്കുന്നു. ഈ സത്യവാങ്മൂലമാണ് ഹൈക്കോടതിയെ ആദ്യം ദിലീപിന് അനുകൂലമാകൻ പ്രേരിപ്പിച്ചത്. തീയതിയും തെളിവുകളും അടക്കം ഹൈക്കോടതിയെ എല്ലാം ബോധ്യപ്പെടുത്താൻ ദിലീപിന്റെ അഭിഭാഷകൻ ബി രാമൻപിള്ളയ്ക്കായി.
ഇതിനിടെയാണ് ഉച്ചയ്ക്ക് ശേഷം സീൽ ചെയ്ത കവറിൽ ചില തെളിവുകൾ കോടതിക്ക് മുമ്പിൽ ക്രൈംബ്രാഞ്ച് നൽകിയത്. ഇതോടെ എല്ലാം ദിലീപിന് എതിരായി. അങ്ങനെയാണ് ചോദ്യം ചെയ്യലിന് അനുമതി നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ