തിരുവനന്തപുരം:ജീവിതഗന്ധികളായ നിരവധി സിനിമകൾ സമ്മാനിച്ച് മലയാളി പ്രക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ താരമാണ് ബാലചന്ദ്രമേനോൻ.സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, ഗാനരചയ്താവ് തുടങ്ങി സിനിമയുടെ സമസ്തമേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയാണ് ഇദ്ദേഹം. കുറച്ച് വർഷങ്ങളായി സിനിമയിൽ നിന്ന് ഇദ്ദേഹം വിട്ടുനിൽക്കുകയാണ്. ഇതിന്റെ കാരണമന്വേഷിച്ച് നിരവധിപേരാണ് ഇദ്ദേഹത്തെ പലവിധേന സമീപിക്കുന്നത്. മല യാള സിനിമ മാറ്റത്തിന്റെ പാതയിലിരിക്കെ ഇത്തരത്തിൽ ഒരു പ്രതിഭ മാറിനിൽക്കുന്നതി ന്റെ കാരണമാണ് പലരും അന്വേഷിക്കുന്നത്.ഒടുവിലിതാ മറുപടിയുമായി ബലചന്ദ്രമേനോൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.മികച്ച വേഷം കിട്ടാത്തതുകൊണ്ടാണ് അഭിനയിക്കാത്തത് എന്നാണ് ബാലചന്ദ്രമേനോൻ പറയുന്നത്. സ്ഥിരം ഭർത്താവ്, മോളെ കെട്ടിച്ചുവിടാൻപാടുപെടു
ന്ന അച്ഛൻ, ത്യാഗിയായ സഹോദരൻ തുടങ്ങിയ കഥാപാത്രങ്ങളാണ് തനിക്ക് വരുന്നത്. എന്നാൽ അഭിനയ സാധ്യതയുള്ള നമ്മെ മോഹിപ്പിക്കുന്ന കഥാപാത്രങ്ങളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൃഷ്ണാ ഗോപാലകൃഷ്ണ എന്ന സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള ഓർമ കൾ പങ്കുവെച്ചുകൊണ്ടാണ് അഭിനയിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് പറഞ്ഞത്.


ബാലചന്ദ്ര മേനോന്റെ കുറിപ്പ് വായിക്കാം

ഈ ആളിനെ ഓർമ്മയുണ്ടോ... അഭിമാനപൂർവ്വം ഞാൻ ഇദ്ദേഹത്തെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു.ഗോപാലകൃഷ്ണൻ അല്ലെങ്കിൽ ഗോപാൽകൃഷ്ണൻ ....

തന്റെ ജീവിതം കൈവിട്ടു പോയി എന്നറിയുന്ന നിസ്സഹായതയിൽ നിങ്ങളായാലും ഇങ്ങനെ തന്നെ പ്രതികരിക്കും. അപ്പോൾ മുഖത്തിന്റെ ഭംഗി നോക്കില്ല. മനസ്സിന്റെ അകത്തളങ്ങളിൽ കണ്ണീരുതിർക്കുന്ന നനവ് ആസ്വദിച്ചിരിക്കും ...ഇന്നേക്ക് 19 വർഷങ്ങൾക്കു മുൻപ് ഞാൻ നിങ്ങൾക്കു മുന്നിൽ സമർപ്പിച്ച 'കൃഷ്ണാ ഗോപാലകൃഷ്ണ ' എന്ന ചിത്രമാണ് ഞാൻ പരാമർശിക്കുന്നത് . നിങ്ങൾ ഏറെ ഇഷ്ട്ടപ്പെട്ട 'തലേക്കെട്ടുകാരനല്ല ' ഇത് . എന്നാൽ ഇങ്ങനെയും ഒരു മുഖം അയാൾക്കുണ്ട് എന്ന് ഓർമ്മപ്പെ
ടുത്തുവാനാണ് ഈ കുറിപ്പ് ....

യൂ ട്യൂബ് , ഫേസ്‌ബുക് , പ്ലാറ്റുഫോമുകളിൽ ഈയിടെയായി ഒരു പാട് പേർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്:
'ഇപ്പോൾ എന്താ അഭിനയിക്കാത്തത് '
തുറന്നു പറയട്ടെ , ആഗ്രഹമില്ലാഞ്ഞിട്ടല്ല ....മനസ്സിന് ആഹ്ലാദം തോന്നുന്ന ഒന്നും എതിരെ വരാത്തതുകൊണ്ടാ ....പിന്നെ വരുന്നത് സ്ഥിരം ഭർത്താവ് അല്ലെങ്കിൽ മോളെ കെട്ടിച്ചുവിടാൻ പാടുപെടുന്ന അച്ഛൻ , അല്ലേൽ ത്യാഗിയായ സഹോദരൻ ....ഇത്തരം എത്രയോ 'ഓഫറുകൾ' ഞാൻ സ്‌നേഹപൂർവ്വം നിരസിച്ചിട്ടുണ്ട് . അതിന്റെ അർഥം നായകനായിട്ടുള്ള വേഷങ്ങൾ എന്നല്ല . അഭിനയ സാധ്യതയുള്ള , എന്തേലും വ്യത്യസ്തമായി തോന്നുന്ന അല്ലെങ്കിൽ നമ്മെ മോഹിപ്പിക്കുന്ന കഥാപാത്രങ്ങൾ ...ഗോപാലകൃഷ്ണനെപ്പോലെ ....
കഥ തിരക്കഥ സംഭാഷണം സംവിധാനം പോലെ തന്നെ അഭിനയത്തിലും ഞാൻ ഒറ്റക്കാണ് .എനിക്ക് വേണ്ടി പ്രവർത്തിക്കുന്ന ജഞഛ മാരില്ല ...എനിക്ക് വേണ്ടി പാലം പണിയാനുമാരുമില്ല .അതുകൊണ്ടാണ് പരസ്യമായി എന്റെ ' നയം വ്യക്തമാക്കാ' മെന്നു കരുതിയത് . 'കൃഷ്ണാ ഗോപാലകൃഷ്ണയെ ' തന്നെ കാലു വാരിയ ഒരുപിടി സംഭവങ്ങൾ ഉണ്ട് . (filmy FRIDAYS SEASON 3 ൽ വിശദമായി പറയാം ...)
അപ്പോൾ പറഞ്ഞുവരുന്നത് ഞാൻ അഭിനയം നിർത്തി എന്നാരെങ്കിലും കരുതുന്നുവെങ്കിൽ ആ ധാരണ മാറ്റുക . ഞാൻ എപ്പോഴും പറയാറുണ്ട് സിനിമയിൽ വളരെ കുറച്ചു മാത്രം 'ബലാത്സംഗ ത്തിന്' വിധേയനായ നടനാണ് ഞാൻ .അതുകൊണ്ടു തന്നെ പുതുമയുള്ള ഒരു അങ്കത്തിനു ബാല്യവുമുണ്ട് ...2021 ലെ പരസ്യമായ ഒരു നയ പ്രഖ്യാപനമായി ഈ വാക്കുകളെ 'പുതിയ തലമുറയ്ക്ക് ' പരിഗണിക്കാം ..
ഇനി ഒരു രഹസ്യം പറയാം ...രാവിലെ കണ്ണിൽ പെട്ട എന്റെ ഗോപാലകൃഷ്ണന്റെ ഒരു ഫോട്ടോയാണ് ഈ കുറിപ്പിന് കാരണം ...