- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിനില് മരിച്ച ബാലചന്ദ്രന്റെ മൃതദേഹം അയർലന്റിൽ തന്നെ സംസ്കരിക്കും; തിരുവനന്തപുരം സ്വദേശിയുടെ ബന്ധുക്കളെ അന്വേഷണത്തിനൊടുവിൽ കണ്ടെത്തി; മാസങ്ങൾ നീണ്ട ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും വിരാമം
ഡബ്ലൻ : ഒരു മാസത്തിലേറെയായി നീണ്ടു നിന്ന ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും വിരാമിട്ട് ഡബ്ലിനിൽ മരിച്ച ബാലചന്ദ്രന്റെ സംസ്‌കാരം ബന്ധുക്കളുടെ സഹായത്തോടെ അയർലന്റിൽ തന്നെ സംസ്‌കരിക്കാൻ തീരുമാനിച്ചു. മതാചാര പ്രകാരമായിരിക്കും ഡോ ബാലചന്ദ്രന്റെ ചടങ്ങുകൾ നടത്തുക. ദിവസങ്ങളായുള്ള അന്വേഷണത്തിനൊടുവിൽ ബാലചന്ദ്രന്റെ ബന്ധുക്കളെ കണ്ടെത്തുകയും അവർ ഡബ്ലിനിൽ ബന്ധപ്പെട്ടവരുമായി ടെലഫോണിലൂടെ സംസാരിച്ചിട്ടുണ്ട്. ഇതനുസരിച്ച് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളും സഹോദര പുതിയും ഇംഗ്ലണ്ടിൽ നിന്ന് ഉടൻ അയർലൻഡിൽ എത്തി നിയമപരമായ രേഖകൾ സമർപ്പിക്കും. തുടർന്ന് മൃതദേഹം പൂജാരിയുടെ കാർമ്മികത്വത്തിൽ ദഹിപ്പിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യൻ എംബസി നടത്തിയ അന്വേഷണത്തിൽ ബാലേന്ദ്രൻ തിരുവനന്തപുരം പേട്ട സ്വദേശിയെന്നു തിരിച്ചറിഞ്ഞിരുന്നു.തിരുവനന്തപുരത്തെ പ്രമുഖമായ കുടുംബത്തിലെ അഞ്ചു ഡോക്റ്റർമാർ അടങ്ങുന്ന കുടുംബത്തിലെ ഇളയ അംഗമാണ് ഇദ്ദേഹം. വർഷങ്ങളായി നാട്ടിൽ നിന്നും വിട്ടു നില്ക്കുന്ന ബാലേന്ദ്രന്റെ ഒരു സഹോദരൻ മാത്രമേ നാട്ടിലുള്ളു അദ്ദേ
ഡബ്ലൻ : ഒരു മാസത്തിലേറെയായി നീണ്ടു നിന്ന ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും വിരാമിട്ട് ഡബ്ലിനിൽ മരിച്ച ബാലചന്ദ്രന്റെ സംസ്‌കാരം ബന്ധുക്കളുടെ സഹായത്തോടെ അയർലന്റിൽ തന്നെ സംസ്‌കരിക്കാൻ തീരുമാനിച്ചു. മതാചാര പ്രകാരമായിരിക്കും ഡോ ബാലചന്ദ്രന്റെ ചടങ്ങുകൾ നടത്തുക.
ദിവസങ്ങളായുള്ള അന്വേഷണത്തിനൊടുവിൽ ബാലചന്ദ്രന്റെ ബന്ധുക്കളെ കണ്ടെത്തുകയും അവർ ഡബ്ലിനിൽ ബന്ധപ്പെട്ടവരുമായി ടെലഫോണിലൂടെ സംസാരിച്ചിട്ടുണ്ട്. ഇതനുസരിച്ച് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളും സഹോദര പുതിയും ഇംഗ്ലണ്ടിൽ നിന്ന് ഉടൻ അയർലൻഡിൽ എത്തി നിയമപരമായ രേഖകൾ സമർപ്പിക്കും. തുടർന്ന് മൃതദേഹം പൂജാരിയുടെ കാർമ്മികത്വത്തിൽ ദഹിപ്പിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യൻ എംബസി നടത്തിയ അന്വേഷണത്തിൽ ബാലേന്ദ്രൻ തിരുവനന്തപുരം പേട്ട സ്വദേശിയെന്നു തിരിച്ചറിഞ്ഞിരുന്നു.തിരുവനന്തപുരത്തെ പ്രമുഖമായ കുടുംബത്തിലെ അഞ്ചു ഡോക്റ്റർമാർ അടങ്ങുന്ന കുടുംബത്തിലെ ഇളയ അംഗമാണ് ഇദ്ദേഹം. വർഷങ്ങളായി നാട്ടിൽ നിന്നും വിട്ടു നില്ക്കുന്ന ബാലേന്ദ്രന്റെ ഒരു സഹോദരൻ മാത്രമേ നാട്ടിലുള്ളു അദ്ദേഹം അനന്തപുരി ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്യുന്നു .
ബാലേന്ദ്രൻ ഉൾപ്പെടെ 5 സഹോദരന്മാരുള്ള കുടുംബത്തിൽ 5 പേരും ഡോക്ടർമാരാണ്. ഇവരിൽ 4 പേർ വിദേശത്താണ് , 8 വർഷങൾക്ക് മുൻപ് മൂത്ത സഹോദരൻ അമേരിക്കയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു.