തിരുവനന്തപുരം: തോട്ടം നിയമത്തിൽ കാലോചിതമായ മാറ്റം വേണമെന്നും ഇക്കാര്യം ചർച്ച ചെയ്യണമെന്നാണ് ബജറ്റിൽ പറഞ്ഞതെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

തോട്ടങ്ങളിൽ ഇടവിളയായി മറ്റ് വിളകൾ കൃഷിചെയ്യാമെന്ന ബജറ്റ് നിർദേശത്തിലാണ് സിപിഐ എതിർപ്പ് പ്രകടിപ്പിച്ചത്. ഭൂപരിഷ്‌കരണ നിയമത്തിൽ മാറ്റം വരുത്താൻ എൽഡിഎഫ് തീരുമാനിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.