- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ നികുതി നിർദ്ദേശമില്ല; കവിതയും സാഹിത്യവുമില്ല; പുതുക്കിയ ബജറ്റ് വെറും ഒരുമണിക്കൂറിൽ അവതരിപ്പിച്ച് കന്നി ബജറ്റ് പ്രസംഗം; കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് ഇടതു രാഷ്ട്രീയം പറയലും; പ്രതിസന്ധി ഘട്ടത്തിൽ കടമെടുത്തായാലും നാടിനെ രക്ഷിക്കുമെന്ന പ്രഖ്യാപനവും; പ്രതിസന്ധി കാലത്ത് ചുരുങ്ങിയ വാക്കിൽ നയം പറഞ്ഞ് കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: കൃത്യം ഒൻപത് മണിക്ക് ബജറ്റ് തുടങ്ങി. ഒരു മണിക്കൂറിൽ എല്ലാം പറഞ്ഞു. എല്ലാവരും നികുതി കൊടുത്താൽ തീരുന്നതേ ഉള്ളൂ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി തീരും. നികുതി വെട്ടിപ്പ് തടയും. സംസ്ഥാന ജി എസ് ടി നിയമത്തിൽ ഭേദഗതി. കേന്ദ്ര സർക്കാരിന് കടന്നാക്രമണവും. അങ്ങനെ എല്ലാം അതിവേഗം പറഞ്ഞു തീർത്തു ബാലഗോപാൽ. പുതിയ സർക്കാരിന്റെ സാമ്പത്തിക ശാസ്ത്രം പ്രതിസന്ധി ഘട്ടത്തിൽ കടമെടുത്തായാലും നാടിനെ രക്ഷിക്കുമെന്നതാണെന്നും ബാലഗോപാൽ പറഞ്ഞു.
62 മിനിറ്റുകൊണ്ട് എല്ലാം ബാലഗോപാൽ പറഞ്ഞു. കവിതയോ സാഹിത്യമോ ഒന്നും കടന്നു വന്നില്ല. സാമ്പത്തികവും രാഷ്ട്രീയവും മാത്രം പറഞ്ഞ കന്നി ബജറ്റ്. കോവിഡ് പശ്ചാത്തലത്തിൽ പുതിയ നികുതി നിർദ്ദേശങ്ങളില്ലെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 12 കോടി തൊഴിൽ ദിനങ്ങൾ തൊഴിലുറപ്പ് പദ്ധതി വഴി ഉണ്ടാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ എണ്ണം കൂട്ടും, കലാസാംസ്‌കാരിക രംഗത്ത് മികവ് പുലർത്തുന്നവർക്ക് വായ്പ, സ്മാർട്ട് കിച്ചണ് അഞ്ച് കോടി രൂപ, ഡീസൽ ബസുകൾ സി എൻ ജിയിലേക്ക് മാറാൻ അമ്പത് കോടിഇങ്ങനെ പോകുന്നു പ്രഖ്യാപനം.
ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിന് 2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവർക്ക് നേരിട്ട് പണം കൈയിലെത്തിക്കുന്നതിനായി 8900 കോടി രൂപയും സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകൾ, പലിശ, സബ്‌സിഡി എന്നിവയ്ക്കായി 8300 കോടിയും ഈ പാക്കേജിലൂടെ ലഭ്യമാക്കും. ഉത്തേജനത്തിന് പുതിയ വായ്പാ പദ്ധതികൾ ബാങ്കുകളുടെ സഹകരണത്തോടെ നടപ്പാക്കാനാണ് ലക്ഷ്യം. കെ എസ് എഫ് വഴിയും വായ്പാ നൽകും. 12 കോടി തൊഴിൽ ദിനങ്ങൾ തൊഴിലുറപ്പ് പദ്ധതി വഴി ഉണ്ടാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. അങ്ങനെ തൊഴിൽ കൂട്ടണമെന്ന ഇടത് നയത്തിനും ബജറ്റിൽ ബാലഗോപാൽ മുൻതൂക്കം നൽകി. ഡിജിറ്റൽ റീസർവ്വേയാണ് മറ്റൊരു പ്രഖ്യാപനം.
പട്ടികജാതി-പട്ടികവർഗ വികസനത്തിനായുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടായി. 100 പേർക്ക് 10 ലക്ഷം വീതം സംരംഭക സഹായം നൽകും. ഇതിനായി 10 കോടി അനുവദിച്ചു ടൂറിസം മേഖലയിൽ തകർച്ച പ്രതിഫലിച്ചെന്ന് ധനമന്ത്രി പറയുന്നു. ഈ മേഖലയിൽ ദീർഘകാല പദ്ധതികൾക്ക് ഊന്നൽ നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനം.
ഉന്നത വിദ്യാഭ്യസരംഗത്ത് സമഗ്ര പരിഷ്‌കരണമുണ്ടാകുമെന്ന് ബജറ്റിൽ പ്രഖ്യാപനം. സ്‌കൂൾ തലം മുതൽ വിദ്യാഭ്യസ സംവിധാനത്തിൽ മാറ്റമുണ്ടാകുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. പൊതുവിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താൻ കർമ്മ പദ്ധതികൾ നടപ്പാക്കുമെന്ന് ധനമന്ത്രി. വിദ്യാഭ്യാസ-ആരോഗ്യ- സാമൂഹിക വകുപ്പുമായി ചേർന്ന് പദ്ധതിയും വരും. 12 കോടി തൊഴിൽ ദിനങ്ങൾ തൊഴിലുറപ്പ് പദ്ധതി വഴി ഉണ്ടാക്കാനാണ് ലക്ഷ്യം.
കുടുംബശ്രീക്ക് കേരള ബാങ്ക് നൽകുന്ന വായ്പയ്ക്ക് 2-3 % സബ്സിഡി നൽകുമെന്ന് പ്രഖ്യാപനം. ദാരിദ്യ നിർമ്മാർജന പദ്ധതി നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഇതിനായി 10 കോടി പ്രാഥമികമായി നൽകുമെന്ന് ധനമന്ത്രി വകയിരുത്തി. പ്രളയ പശ്ചാത്തലത്തിലെ പ്രവർത്തികൾക്ക് സമഗ്ര പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തു.
50 കോടി പ്രാഥമിക ഘട്ടമായി നൽകുമെന്നും ബജറ്റിൽ പ്രഖ്യാപനം. ജലാശയങ്ങളിലെ മണ്ണും മാലിന്യവുമടക്കം നീക്കാനുള്ള നടപടികൾ ഉണ്ടാകുമെന്നും ധനമന്ത്രി അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ