ഡബ്ലിൻ (അയർലണ്ട് )- മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്‌കൂൾ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള നാലാമത് ഓൾ അയർലണ്ട് ബാലകലോത്സവം മെയ് 5 -ാO തീയതി ശനിയാഴ്ച ഡബ്ലിനിൽ വെച്ച് നടത്തപ്പെടുന്നു.അയർലണ്ടിൽ പ്രവർത്തിക്കുന്ന ഒമ്പതോളം സൺഡേ സ്‌കൂളുകളിൽ നിന്നായി ഏകദേശം ഇരുനൂറോളം വിദ്യാർത്ഥികൾ ബാലകലോത്സവത്തിൽ പങ്കെടുക്കുന്നതാണ്.

മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ www.mjssaireland.com എന്ന ഓൺലൈൻ സൈറ്റ് വഴി ഏപ്രിൽ 30 -)O തീയതിക്കകമായി രജിസ്റ്റർ ചെയ്യേണ്ടതാണ് .കുട്ടികളിലെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ഉപാധിയായി ആണ് ബാലകലോത്സവം നടത്തപ്പെടുന്നത് .

കുട്ടികളെ വിവിധ വിഭാഗങ്ങളായി തിരിച്ചു സംഗീതം ,ആരാധനാഗീതം മലയാളം ,ആരാധനാഗീതം സുറിയാനി,പ്രസംഗം ,ബൈബിൾ ക്വിസ് ,ബൈബിൾ ടെസ്റ്റ് ,തങ്കവാക്യം എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക.ഇതുകൂടാതെ ചിത്രരചനാ,പെയിന്റിങ് ചിത്രപ്രദർശനം എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. മത്സരത്തിൽ വിജയിക്കുന്നവർക്ക് ട്രോഫികളും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കുന്ന സൺഡേ സ്‌കൂളിന് എവർ റോളിങ്ങ് ട്രോഫിയും ഏർപ്പെടുത്തിയിട്ടുണ്ട്.

ഈ വർഷം അയർലണ്ട് ഭദ്രാസനതല ബാലകലോത്സവത്തിനു ആതിഥേയത്വം അരുളുന്നത് ഡബ്ലിന് സെന്റ് ഗ്രീഗോറിയോസ് ജാക്കോബൈറ്റ് സിറിയൻ സൺഡേ സ്‌കൂൾ ആണ് .ബാലകലോത്സവത്തിന്റെ വിജയത്തിനായി സൺഡേ സ്‌കൂൾ അദ്ധ്യാപകരുടെ നേതൃത്വത്തിലും ഭദ്രാസനത്തിലെ വന്ദ്യ വൈദീകരുടെ മേൽനോട്ടത്തിലും വിപുലമായ കമ്മിറ്റികൾ പ്രവർത്തനം നടത്തിവരുന്നു

മെയ് അഞ്ചാം തീയതി രാവിലെ 9 .30 നു ടൈറൽസ് ടൗണിലുള്ള പവേഴ്‌സ് ടൗൺ എഡ്യൂക്കേഷൻ ടുഗതർ നാഷണൽ സ്‌കൂളിൽ (Powerstown Education Together National School,Powerstown ,Tyrrelstown)പതാകഉയർത്തുന്നതോടുകൂടി ആരംഭിക്കുന്ന ബാലകലോത്സവം വൈകിട്ട് അഞ്ചുമണിയോടുകൂടിപൊതുസമ്മേളത്തെ ത്തുടർന്നു സമാപിക്കുന്നതായിരിക്കും എന്ന് എം .ജെ .എസ് .എസ് .എ അയർലണ്ട് മേഖല ഡയറക്ടർ റവ .ഫാ .ബിജു പാറേക്കാട്ടിൽ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക്
ബിനോയ് കുര്യാക്കോസ് (0876349093)
എൻ.സി .മാത്യു (0877672933)