- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴാമത് കേരള ബാലകൃഷി ശാസ്ത്ര കോൺഗ്രസ്സ് പത്തിനും പതിനൊന്നിനും ജവഹർ ബാലഭവനിൽ
തിരുവനന്തപുരം: ജൈവ കേരളം, ആരോഗ്യകേരളം എന്ന മുഖ്യവിഷയത്തിൽ ആഹാരത്തിനും ആരോഗ്യത്തിനും തുല്യപ്രാധാന്യം നൽകിക്കൊണ്ട് കേരളാ ബാലകൃഷിശാസ്ത്ര കോൺഗ്രസ്സിന്റെ ഏഴാമത് വേദി തിരുവനന്തപുരം ജവഹർ ബാലഭവനിൽ 10,11 തീയതികളിൽ ഒരുങ്ങും. 7ാം മത് ബാലകൃഷിശാസ്ത്ര കോൺഗ്രസിന്റെ ഉദ്ഘാടനം വിദ്യാഭാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് നിർവഹിക്കും. കാർഷിക കലോത്സവവും പ്രദർശനവും ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും .ചടങ്ങിൽ മുരളീധരൻ എം എൽ എ അദ്ധ്യക്ഷൻ ആയിരിക്കും. സമാപന ദിവസമായ 11 ന് സമാപന ചടങ്ങുകളുടെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർവഹിക്കും. ബാലകൃഷി ശാസ്ത്ര പ്രതിഭകളെ ചടങ്ങിൽ മന്ത്രി ആദരിക്കും. സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ), അഗ്രി ഫ്രണ്ട്‌സ് കൃഷി-സാംസ്‌കാരിക സൗഹൃദവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഏഴാമത് കേരള ബാല കൃഷി ശാസ്ത്ര കോൺഗ്രസ നടക്കുന്നത്. ശാസ്ത്രവേദികളുടെ പതിവ് വീർപ്പുമുട്ടലുകളോ, വിലയിരുത്തൽ അതിപ്രസരമോ ഇല്ലാത്ത ഈ വേദിയിൽ കൃഷി കണ്ടെത്തലുകളുമായി പങ്കെടുക്കുന്നത് കർഷകരുടെ മക്കളും,
തിരുവനന്തപുരം: ജൈവ കേരളം, ആരോഗ്യകേരളം എന്ന മുഖ്യവിഷയത്തിൽ ആഹാരത്തിനും ആരോഗ്യത്തിനും തുല്യപ്രാധാന്യം നൽകിക്കൊണ്ട് കേരളാ ബാലകൃഷിശാസ്ത്ര കോൺഗ്രസ്സിന്റെ ഏഴാമത് വേദി തിരുവനന്തപുരം ജവഹർ ബാലഭവനിൽ 10,11 തീയതികളിൽ ഒരുങ്ങും.
7ാം മത് ബാലകൃഷിശാസ്ത്ര കോൺഗ്രസിന്റെ ഉദ്ഘാടനം വിദ്യാഭാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് നിർവഹിക്കും. കാർഷിക കലോത്സവവും പ്രദർശനവും ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും .ചടങ്ങിൽ മുരളീധരൻ എം എൽ എ അദ്ധ്യക്ഷൻ ആയിരിക്കും. സമാപന ദിവസമായ 11 ന് സമാപന ചടങ്ങുകളുടെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർവഹിക്കും. ബാലകൃഷി ശാസ്ത്ര പ്രതിഭകളെ ചടങ്ങിൽ മന്ത്രി ആദരിക്കും. സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ), അഗ്രി ഫ്രണ്ട്‌സ് കൃഷി-സാംസ്‌കാരിക സൗഹൃദവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഏഴാമത് കേരള ബാല കൃഷി ശാസ്ത്ര കോൺഗ്രസ നടക്കുന്നത്.
ശാസ്ത്രവേദികളുടെ പതിവ് വീർപ്പുമുട്ടലുകളോ, വിലയിരുത്തൽ അതിപ്രസരമോ ഇല്ലാത്ത ഈ വേദിയിൽ കൃഷി കണ്ടെത്തലുകളുമായി പങ്കെടുക്കുന്നത് കർഷകരുടെ മക്കളും, കൃഷിസ്‌നേഹികളുമാണ്. അവർക്കാണ് മുൻനിര സ്ഥാനം. അതുകൊണ്ട് ഇന്ത്യയിലെത്തന്നെ അപൂർവ്വ വേദിയെന്ന ഖ്യാതി ഈ കോൺഗ്രസ്സ് ഇതിനകം നേടിയിട്ടുണ്ട് എന്ന് ഏഴാമത് ബാല കൃഷി ശാസ്ത്ര കോൺഗ്രസിന്റെ ചെയർമാൻ ഡോ. സി.കെ. പീതാംബരൻ പറഞ്ഞു. പ്രബന്ധാവതരണത്തിലും, കൃഷി കണ്ടെത്തലുകളിലും മികച്ച പഠനങ്ങളിലും കഴിവ് തെളിയിക്കുന്ന ബാലകൃഷിശാസ്ത്രജ്ഞന് 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും സമ്മാനിക്കും.
തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പഠനങ്ങളേയും മികച്ച അവതരണ ഇടപെടൽ നടത്തുന്ന വിദ്യാർത്ഥിയേയും ഗൈഡ് അദ്ധ്യാപകനേയും ഈ വേദിയിൽ ആദരിക്കും. അതോടൊപ്പം തന്നെ നടക്കുന്ന കാർഷിക പ്രദർശനത്തിനും കാർഷിക കലോത്സവത്തിനും പ്രത്യേക ആദരവുകൾ നൽകുന്നതാണ്, എന്ന് ഡോ. സി. കെ. പീതാംബരൻ പറഞ്ഞു.
കുട്ടികളുടെ ചെറുതും വലുതുമായ കണ്ടെത്തലുകൾ കൃഷിശാസ്ത്ര സാങ്കേതികവിദഗ്ദ്ധരുടെ മുമ്പിൽ അവതരിപ്പിക്കാനും, വിലയിരുത്തപ്പെടാനും നിർദ്ദേശങ്ങൾ സ്വീകരിക്കാനും അവസരമുണ്ടാക്കുന്നുവെന്നതാണ് ഈ വേദിയുടെ ഏറ്റവും വലിയ സവിശേഷത.
'കേരളത്തിന്റെ കാർഷികക്കൂട്ടായ്മയ്ക്കുവേണ്ടി മാറ്റിവച്ചിരിക്കുന്ന ഈ രണ്ട് മഹദ് ദിനങ്ങളിലും പങ്കാളിയാകുവാൻ ഓരോ വിദ്യാലയങ്ങളോടും, വിദ്യാർത്ഥികളോടും കൃഷിസ്‌നേഹികളോടും അഭ്യർത്ഥിക്കുന്നു,' ഡോ. സി.കെ. പീതാംബരൻ പറഞ്ഞു. എം. പി. ലോകനാഥ് (വൈസ് ചെയർമാൻ -ബാലകൃഷി ശാസ്ത്ര കോൺഗ്രസ്) ഡോ : എൻ ജി ബാലചന്ദ്രനാഥ് (സിസ്സ) ഡി .ആർ ജോസ് (പ്രസിഡന്റ്, അഗ്രിഫ്രണ്ട്സ്) തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.