തിരുവനന്തപുരം: ജനുവരി 12, 13, 14 തീയതികളിൽ നടക്കുന്ന ഏഴാമത് കേരള ബാലകൃഷി ശാസ്ത്ര കോൺഗ്രസ്സിന്റെ വിളമ്പരോദ്ഘാടനം 23 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കൃഷിമന്ത്രി വി. എസ്സ്. സുനിൽകുമാർ നിർവ്വഹിക്കും. ജില്ലാപഞ്ചായത്തു പ്രസിഡന്റ് പി.കെ. മധു അധ്യക്ഷത നിർവ്വഹിക്കുന്ന ചടങ്ങിൽ കൃഷിയാചാര്യൻ ആർ. ഹേലി മുഖ്യപ്രഭാഷണം നടത്തും.

23ന് തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപമുള്ള ഹോളി ഏഞ്ചൽസ് കോൺവന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ സംഘടിപ്പിക്കുന്ന വിളമ്പരോദ്ഘാടനത്തോടൊപ്പം കൃഷി-ശാസ്ത്ര ഗവേഷണരംഗത്ത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധയാകർഷിച്ച സിസ്സയും, കൃഷിപാഠം പ്രചാരകരായ അഗ്രി ഫ്രണ്ട്‌സും, ഹോളി ഏഞ്ചൽസിലെ സീൻസ് ഇക്കോക്ലബ്ബും സംയുക്തമായി ബാലകൃഷി ശാസ്ത്ര കോൺഗ്രസ്സ് പരിശീലനക്കളരിയും സംഘടിപ്പിക്കും. അന്നേദിവസം രാവിലെ 9. 30 മുതൽ പ്രശസ്ത കൃഷിശാസ്ത്രജ്ഞരായ ഡോ. സി.കെ. പീതാംബരൻ, ഡോ. പി. രഘുനാഥ്, ശ്രി. മുരളീധരൻ തഴക്കര, ഡോ. എൻ. ജി. ബാലചന്ദ്രനാഥ്, ശ്രി. എംപി. ലോകനാഥ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കൃഷി പ്രൊജക്റ്റ് തയ്യാറാക്കലിൽ പ്രത്യേകം പരിശീലനം നടക്കും.
ജൈവകേരളം ആരോഗ്യകേരളം എന്ന മുഖ്യ വിഷയത്തിൽ നടക്കുന്ന ഏഴാമത് കോൺഗ്രസ്സിന്റെ പ്രചരണാർത്ഥം നന്ദിയോട് കൃഷിപാഠം ടീം ഒരുക്കുന്ന വേറിട്ട ജൈവപാഠശാലാ പ്രദർശനക്കാഴ്ചയും വേദിയിലുണ്ടാകും. കുട്ടികളുടെ ജൈവചന്ത, ജൈവഭക്ഷണം, ജൈവഅങ്ങാടി എന്നിവ സംയോജിച്ചു കൊണ്ടായിരിക്കും പാഠശാല ക്രമീകരണം. കുട്ടികൾക്കൊരു 'ജൈവപാഠ' അനുഭവമായിരിക്കും പ്രദാനം ചെയ്യുന്നത്.
കുട്ടികളുടെ കാർഷികാഭിമുഖ്യവും കൃഷിശാസ്ത്ര ഗവേഷണ താല്പര്യവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വർഷം തോറും നടത്തി വരുന്ന കൃഷി ശാസ്ത്ര മത്സരവേദിയാണ് ബാലകൃഷി ശാസ്ത്ര കോൺഗ്രസ്സ്. പ്രബന്ധാവതരണം, പ്രദർശനം, എന്ന രണ്ട് മേഖലകളിലാണ് കാർഷിക ഗവേഷണം വിലയിരുത്തുന്നത്. സംസ്ഥാനതലത്തിൽ വിവിധ സ്‌കൂളുകളിൽ നിന്ന് തെരെഞ്ഞെടുത്ത 100 പ്രബന്ധങ്ങളാണ് മാറ്റുരയ്ക്കുന്നത്.
Enquiries:
Dr C K Peethambaran / 9447014973
Chairman, Kerala Bala Krishi Sastra Congress
Dr C Suresh Kumar / General Secretary / CISSA/ 9447205913/ 0471 - 2722151
Roshni Das K / 9745003010 | Vijai Sankar / 8129186591