- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറത്തുവന്നത് എഡിറ്റ് ചെയ്ത പ്രസംഗം; വൈരനിര്യാതന ബുദ്ധിയോടെ ചിലർ പ്രസംഗം വളച്ചൊടിച്ചു; ഞാൻ ന്യൂനപക്ഷവിരുദ്ധനല്ല; 1.25 മണിക്കൂർ പ്രസംഗം വളച്ചൊടിച്ചതു ഗൂഢാലോചനയുടെ ഭാഗം; പ്രസംഗത്തിൽ ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ നിർവ്യാജം ക്ഷമ ചോദിക്കുന്നുവെന്നും ബാലകൃഷ്ണ പിള്ള
കൊട്ടാരക്കര: താൻ നടത്തിയ പ്രസംഗം ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയെങ്കിൽ നിർവ്യാജം ഖേദിക്കുന്നുവെന്ന് ആർ ബാലകൃഷ്ണപിള്ള. കൊട്ടാരക്കരയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണു പിള്ള ഖേദം പ്രകടിപ്പിച്ചത്. പുറത്തുവന്നത് എഡിറ്റ് ചെയ്ത പ്രസംഗമാണ്. വൈരനിര്യാതന ബുദ്ധിയോടെ ചിലർ പ്രസംഗം വളച്ചൊടിക്കുകയായിരുന്നു. 1.25 മണിക്കൂർ പ്രസംഗം വളച്ചൊടിച്ചതു ഗൂഢാലോചനയുടെ ഭാഗമാണെന്നും പിള്ള പറഞ്ഞു. പ്രസംഗം വെട്ടി 35 മിനിറ്റാക്കി ചുരുക്കി. വിവാദത്തിനു പിന്നിലെ ഗൂഢാലോചനയ്ക്കു പിന്നിൽ ആരാണെന്ന് അറിയാം. ആളുകളുടെ പേരുകൾ വ്യക്തിപരമായി ചോദിച്ചാൽ പറഞ്ഞുതരാമെന്നും പിള്ള പറഞ്ഞു. തെറ്റു ചെയ്തിട്ടില്ലെങ്കിലും താൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും പിള്ള പറഞ്ഞു. പള്ളിവികാരിയുടെ പ്രസംഗം ആരും റിപ്പോർട്ടു ചെയ്യാറില്ല. ജമാ അത്തിലെ പ്രധാനിയുടെ പ്രസംഗവും ആരും റിപ്പോർട്ട് ചെയ്യാറില്ല. പുറത്തു സംസാരിക്കാത്ത പലതും സമുദായ യോഗത്തിലുണ്ടാകും. കരയോഗത്തിന്റെ നാലു ചുമരുകൾക്കുള്ളിലാണ് താൻ പ്രസംഗിച്ചത്. അല്ലാതെ പൊതുജന മധ്യത്തിലല്ല. ഇങ്ങനെയു
കൊട്ടാരക്കര: താൻ നടത്തിയ പ്രസംഗം ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയെങ്കിൽ നിർവ്യാജം ഖേദിക്കുന്നുവെന്ന് ആർ ബാലകൃഷ്ണപിള്ള. കൊട്ടാരക്കരയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണു പിള്ള ഖേദം പ്രകടിപ്പിച്ചത്.
പുറത്തുവന്നത് എഡിറ്റ് ചെയ്ത പ്രസംഗമാണ്. വൈരനിര്യാതന ബുദ്ധിയോടെ ചിലർ പ്രസംഗം വളച്ചൊടിക്കുകയായിരുന്നു. 1.25 മണിക്കൂർ പ്രസംഗം വളച്ചൊടിച്ചതു ഗൂഢാലോചനയുടെ ഭാഗമാണെന്നും പിള്ള പറഞ്ഞു.
പ്രസംഗം വെട്ടി 35 മിനിറ്റാക്കി ചുരുക്കി. വിവാദത്തിനു പിന്നിലെ ഗൂഢാലോചനയ്ക്കു പിന്നിൽ ആരാണെന്ന് അറിയാം. ആളുകളുടെ പേരുകൾ വ്യക്തിപരമായി ചോദിച്ചാൽ പറഞ്ഞുതരാമെന്നും പിള്ള പറഞ്ഞു. തെറ്റു ചെയ്തിട്ടില്ലെങ്കിലും താൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും പിള്ള പറഞ്ഞു.
പള്ളിവികാരിയുടെ പ്രസംഗം ആരും റിപ്പോർട്ടു ചെയ്യാറില്ല. ജമാ അത്തിലെ പ്രധാനിയുടെ പ്രസംഗവും ആരും റിപ്പോർട്ട് ചെയ്യാറില്ല. പുറത്തു സംസാരിക്കാത്ത പലതും സമുദായ യോഗത്തിലുണ്ടാകും. കരയോഗത്തിന്റെ നാലു ചുമരുകൾക്കുള്ളിലാണ് താൻ പ്രസംഗിച്ചത്. അല്ലാതെ പൊതുജന മധ്യത്തിലല്ല. ഇങ്ങനെയുള്ളപ്പോൾ തന്റെ പ്രസംഗം വിവാദമുണ്ടാക്കി പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ട്. താൻ മുസ്‌ലിം വിരുദ്ധനോ ന്യൂനപക്ഷ വിരുദ്ധനോ അല്ല. മുസ്‌ലിം സമുദായത്തോടു ബഹുമാനം മാത്രമാണുള്ളത്.
മുസ്‌ലിം, ക്രിസ്ത്യൻ പള്ളികളിൽ വർഷാവർഷം സന്ദർശനം നടത്താറുണ്ട്. മുഴുവൻ ചിലവും വഹിച്ച് ഹജ്ജിന് ആളുകളെ അയച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള തനിക്ക് എങ്ങനെ ന്യൂനപക്ഷ വിരുദ്ധനാകാൻ കഴിയും. മഅദനിയെ മനുഷ്യത്വപരമായി സഹായിച്ചെന്ന പേരിൽ തനിക്കെതിരെ നാൽപ്പതോളം കേസുകൾ കേരളത്തിന്റെ വിവിധഭാഗങ്ങളിൽ രജിസ്ട്രർ ചെയ്തിരുന്നു. മഅദനിയെ ജയിലിൽ സന്ദർശിച്ച ആദ്യത്തെയാളാണ് താൻ.
തിരുവനന്തപുരത്തു ചെല്ലുമ്പോൾ താൻ പാർട്ടി ഓഫിസിലാണ് താമസിക്കാറുള്ളത്. അവിടെ പട്ടിയുടെ കുര കാരണം ഉറങ്ങാൻ സാധിക്കുന്നില്ലെന്നാണ് പറഞ്ഞത്. അതു ബാങ്കുവിളിയുമായി ചേർത്ത് തെറ്റിദ്ധരിപ്പിച്ചതാണ്. അല്ലാതെ പള്ളിയിലെ ബാങ്കുവിളി പട്ടിയുടെ കുരപോലെയാണെന്നു പറയാൻ തനിക്ക് ഭ്രാന്തുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ശബരിമല ക്ഷേത്രപ്രവേശനമടക്കമുള്ള മതകാര്യങ്ങളിൽ സുപ്രീംകോടതി ഇടപെടരുതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.