- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്നോക്ക വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം കിട്ടിയിട്ടും ബാലകൃഷ്ണപിള്ളയ്ക്കു തൃപ്തിയില്ല; ഒരു മുന്നണിയിലും ഇല്ലാത്ത അവസ്ഥ തുടരാനാകില്ലെന്നു തീർത്തു പറഞ്ഞ് കേരളാ കോൺഗ്രസ് ബി നേതാവ്; എൽഡിഎഫിൽ എടുത്ത് മകൻ ഗണേശനെ മന്ത്രിയാക്കണമെന്നും ആവശ്യം
കൊട്ടാരക്കര: കാബിനറ്റ് പദവിയോടെ മുന്നോക്ക വികസ കോർപറേഷൻ ചെയർമാൻ സ്ഥാനം കിട്ടിയിട്ടും ആർ ബാലകൃഷ്ണപിള്ളയ്ക്കു തൃപ്തിയില്ല. കേരളാ കോൺഗ്രസ് ബിയെ ഇടതുമുന്നണിയിൽ എടുക്കണമെന്നും പാർട്ടിക്കു മന്ത്രിസ്ഥാനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരുമുന്നണിയിലും ഇല്ലാത്ത അവസ്ഥയിൽ പാർട്ടി നേരിടുന്ന പ്രതിസന്ധിയാണ് പിള്ളയെ കൂടുതൽ ആവശ്യങ്ങൾ ഉന്നയിക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത്. യുഡിഎഫിൽ നിന്നു തെറ്റിപ്പിരിഞ്ഞു പുറത്തുവന്ന കേരളാ കോൺഗ്രസ് ബി ഒരു മുന്നണിയിലുമില്ലാത്ത സ്ഥിതിയിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ ഭാഗമായി നിന്ന് മത്സരിച്ച പിള്ളയുടെ മകൻ ഗണേശ് കുമാർ പത്തനാപുരത്തുനിന്നു വിജയിച്ചു. എന്നാലും ഇടതുമുന്നണി പ്രവേശനം അടഞ്ഞ അധ്യായമായി തുടർന്നു. ഇക്കാര്യത്തിൽ തുടർച്ചയായി പ്രതിഷേധം തുടർന്ന ബാലകൃഷ്ണ പിള്ളയെ ആശ്വസിപ്പിക്കാനാണ് പിണറായി സർക്കാർ അദ്ദേഹത്തിന് മുന്നോക്ക വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം നല്കിയത്. അതേസമയം ഒരു മുന്നണിയിലും ഇല്ലാത്ത പാർട്ടിയായി ഇനിയും തുടരനാകില്ലെന്നാണ് ബാലകൃഷ്ണ പിള്ളയുടെ നിലപാട്.
കൊട്ടാരക്കര: കാബിനറ്റ് പദവിയോടെ മുന്നോക്ക വികസ കോർപറേഷൻ ചെയർമാൻ സ്ഥാനം കിട്ടിയിട്ടും ആർ ബാലകൃഷ്ണപിള്ളയ്ക്കു തൃപ്തിയില്ല. കേരളാ കോൺഗ്രസ് ബിയെ ഇടതുമുന്നണിയിൽ എടുക്കണമെന്നും പാർട്ടിക്കു മന്ത്രിസ്ഥാനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരുമുന്നണിയിലും ഇല്ലാത്ത അവസ്ഥയിൽ പാർട്ടി നേരിടുന്ന പ്രതിസന്ധിയാണ് പിള്ളയെ കൂടുതൽ ആവശ്യങ്ങൾ ഉന്നയിക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത്.
യുഡിഎഫിൽ നിന്നു തെറ്റിപ്പിരിഞ്ഞു പുറത്തുവന്ന കേരളാ കോൺഗ്രസ് ബി ഒരു മുന്നണിയിലുമില്ലാത്ത സ്ഥിതിയിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ ഭാഗമായി നിന്ന് മത്സരിച്ച പിള്ളയുടെ മകൻ ഗണേശ് കുമാർ പത്തനാപുരത്തുനിന്നു വിജയിച്ചു. എന്നാലും ഇടതുമുന്നണി പ്രവേശനം അടഞ്ഞ അധ്യായമായി തുടർന്നു. ഇക്കാര്യത്തിൽ തുടർച്ചയായി പ്രതിഷേധം തുടർന്ന ബാലകൃഷ്ണ പിള്ളയെ ആശ്വസിപ്പിക്കാനാണ് പിണറായി സർക്കാർ അദ്ദേഹത്തിന് മുന്നോക്ക വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം നല്കിയത്.
അതേസമയം ഒരു മുന്നണിയിലും ഇല്ലാത്ത പാർട്ടിയായി ഇനിയും തുടരനാകില്ലെന്നാണ് ബാലകൃഷ്ണ പിള്ളയുടെ നിലപാട്. ഇതിന്റെ ഭാഗമായാണ് തന്റെ പാർട്ടിയെ ഇടതുമുന്നണിയിലെടുക്കണമെന്നും മന്ത്രിസ്ഥാനം നല്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ആളില്ലാത്ത പാർട്ടിക്ക് വരെ ഇപ്പോൾ മന്ത്രിയുണ്ടെന്നും ഇടതുമുന്നണി അംഗമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടോ മൂന്നോ പാർലമെന്റ് സീറ്റ് വരെ ജയിക്കാൻ പാർട്ടിക്ക് കഴിയുമെന്നും ബാലകൃഷ്ണപിള്ള അവകാശപ്പെട്ടു. കേരള കോൺഗ്രസിന്റെ ഏക എംഎൽഎ പിള്ളയുടെ മകൻ ഗണേശ് കുമാർ മാത്രമാണ്. അദ്ദേഹത്തിനു മന്ത്രിസ്ഥാനം വേണമെന്നും പിള്ള ആവശ്യപ്പെടുന്നു.
ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് ബാലകൃഷ്ണപിള്ളയ്ക്ക് മുന്നോക്ക വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം നല്കാൻ തീരുമാനിച്ചത്. അതേസമയം ഇടമലയാർ കേസിൽ പിള്ളയ്ക്കെതിരേ സുപ്രീം കോടതിവരെ നിയമപോരാട്ടം നടത്തിയ വി എസ്. അച്യുതാനന്ദന്റെ നിലപാടുകൾ വെട്ടിനിരത്തിക്കൊണ്ടുള്ള തീരുമാനം ഇടതുമുന്നണിയിൽതന്നെ വിവാദമാകും. ഇടമലയാർ കേസിൽ തനിക്കു തടവുശിക്ഷ വാങ്ങിത്തന്ന വിഎസിനൊപ്പം ഇടതുസർക്കാരിൽ ക്യാബിനറ്റ് പദവി നേടാനായതു പിള്ളയെ സംബന്ധിച്ചു മധുരപ്രതികാരവുമായി. വി എസ്. നിലവിൽ ക്യാബിനറ്റ് പദവിയുള്ള ഭരണപരിഷ്‌കരസമിതി ചെയർമാനാണ്. നേരത്തേ യുഡിഎഫിൽ ആയിരുന്നപ്പോഴും പിള്ള മുന്നോക്ക കോർപറേഷൻ ചെയർമാനായി നിയമിച്ചിരുന്നു.
മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനെന്ന നിലയിൽ തനിക്ക് ശമ്പളം വേണ്ടെന്നും ആവശ്യത്തിന് മാത്രം സ്റ്റാഫ് മതിയെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഔദ്യോഗിക വസതി വേണ്ടെന്നും പറഞ്ഞ അദ്ദേഹം ഫോർവേഡ് ബ്ലോക്കിന് പോലും യുഡിഎഫിൽ സ്വീകാര്യത കിട്ടുന്ന കാലമാണിതെന്നും പറഞ്ഞു.